ചരിത്രം കുറിച്ച് ഇന്ത്യ... ചന്ദ്രയാന്‍ മൂന്ന് അടുത്ത ഘട്ടത്തിലേക്ക്.... ചന്ദ്രയാന്‍ ലാന്‍ഡറിന്റെ വാതില്‍ തുറന്നു; റോവര്‍ പുറത്തേക്ക് എത്തിക്കുന്ന ഘട്ടത്തിലേക്ക് ഇസ്രോ കടന്നു, ജി-20 ഉച്ചകോടി നടക്കാനിരിക്കെ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ അംഗീകാരവും സ്വീകാര്യതയും ഉയര്‍ത്തുന്നതാണ് ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയം

ചരിത്രം കുറിച്ച് ഇന്ത്യ... ചന്ദ്രയാന്‍ മൂന്ന് അടുത്ത ഘട്ടത്തിലേക്ക്.... ചന്ദ്രയാന്‍ ലാന്‍ഡറിന്റെ വാതില്‍ തുറന്നു; റോവര്‍ പുറത്തേക്ക് എത്തിക്കുന്ന ഘട്ടത്തിലേക്ക് ഇസ്രോ കടന്നു.
നേരത്തെ അനുകൂല സാഹചര്യമാണോ എന്നതില്‍ വ്യക്തത വരുത്തിയ ശേഷം തുടര്‍ ഘട്ടത്തിലേക്ക് കടക്കുമെന്ന് ഇസ്രോ വ്യക്തമാക്കിയിരുന്നു.
ചരിത്രം സൃഷ്ടിച്ചാണ് അണുവിട പിഴക്കാതെ ആറ് മണി കഴിഞ്ഞ് മൂന്നാം മിനുട്ടിലാണ് കൃത്യമായ കണക്കുകൂട്ടലില്‍ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 3 ന്റെ ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങിയത്.
നാല് ഘട്ട ലാന്‍ഡിംഗ് പ്രക്രിയ കൃത്യമായിരുന്നു. റഫ് ബ്രേക്കിംങ്ങിലൂടെ സെക്കന്‍ഡില്‍ 1.68 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുകയായിരുന്ന പേടകത്തിന്റെ വേഗം സെക്കന്‍ഡില്‍ മുന്നൂറ്റിയെഴുപത് മീറ്റര്‍ എന്ന അവസ്ഥയിലെത്തിയ ഈ സമയത്ത് ചന്ദ്രോപരിതലത്തില്‍ നിന്ന് ഏഴു കിലോമീറ്ററിന് അടുത്ത ഉയരത്തിലായിരുന്ന ലാന്‍ഡര്‍, അതിന് ശേഷം മെല്ലെ ചെരിഞ്ഞ് വീണ്ടും വേഗം കുറയ്ക്കുന്ന ഫൈന്‍ ബ്രേക്കിങ്ങിലേക്കെത്തുകയായിരുന്നു,ലാന്‍ഡിങ്ങ് സ്ഥാനത്തിന് 800 മീറ്റര്‍ ഉയരത്തില്‍ വച്ച് ഫൈന്‍ ബ്രേക്കിംഗ് അവസാനിക്കുമ്പോള്‍ പേടകം നിശ്ചയിച്ച ലാന്‍ഡിങ്ങ് സ്ഥാനത്തിന് തൊട്ടുമുകളിലെത്തിയിരുന്നു.
പന്ത്രണ്ട് സെക്കന്‍ഡ് അതിന് മുകളില്‍ നിന്ന ശേഷം വീണ്ടും താഴേക്ക്. ലാന്‍ഡിങ്ങ് സ്ഥാനത്തിന് 150 മീറ്റര്‍ ഉയരത്തിലെത്തി വീണ്ടും അല്‍പ്പനേരം കാത്തു നിന്നശേഷം സെന്‍സറുകളും ക്യാമറയിലെ ചിത്രങ്ങളും ലാന്‍ഡിംഗിന് അനുയോജ്യമായ സ്ഥലമല്ലെന്ന് കണ്ടെത്തിയതോടെ അടുത്ത ഘട്ടത്തിലേക്കെത്തി. അല്‍പ്പം മാറി അനുയോജ്യമായ സ്ഥാനം കണ്ടെത്തി, രാജ്യം ചങ്കിടിപ്പോടെ നോക്കി നില്‍ക്കെ ലാന്‍ഡര്‍ ചന്ദ്രോപരിതലം തൊട്ടു. മണിക്കൂറുകള്‍ക്ക് ശേഷമാണ് റോവര്‍ പുറത്തേക്ക് എത്തിക്കുന്ന അടുത്ത ഘട്ടത്തിലേക്ക് ഇസ്രോ കടന്നത്.
ജി-20 ഉച്ചകോടി നടക്കാനിരിക്കെ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ അംഗീകാരവും സ്വീകാര്യതയും ഉയര്‍ത്തുന്നതാണ് ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയം.
ഇന്ത്യയുടെ വിജയം പ്രധാന വിദേശമാധ്യമങ്ങളെല്ലാം വന്‍പ്രാധാന്യത്തോടെയാണ് നല്കിയത്. ഗ്ലോബല്‍ സൗത്ത് എന്നറിയപ്പെടുന്ന വികസിത രാജ്യങ്ങളുടെ കൂട്ടായ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഈ നേട്ടം ഇന്ത്യയ്ക്ക് കരുത്തു പകരുകയും ചെയ്യും.
"
https://www.facebook.com/Malayalivartha


























