മറുപടി നല്‍കാതെ ഗവര്‍ണര്‍.... നിയമസഭ പാസാക്കിയ പത്ത് ബില്ലുകള്‍ ഒപ്പിടാനുണ്ടെന്ന് രാജ്ഭവനിലെത്തി ഗവര്‍ണറെ ഓര്‍മ്മിപ്പിച്ച് മന്ത്രി പി.രാജീവ്

മറുപടി നല്‍കാതെ ഗവര്‍ണര്‍.... നിയമസഭ പാസാക്കിയ പത്ത് ബില്ലുകള്‍ ഒപ്പിടാനുണ്ടെന്ന് രാജ്ഭവനിലെത്തി ഗവര്‍ണറെ ഓര്‍മ്മിപ്പിച്ച് മന്ത്രി പി.രാജീവ്. ഓണാഘോഷത്തിന് ക്ഷണിക്കാനും ,ഓണക്കോടി നല്‍കാനും എത്തിയപ്പോഴാണ് ബില്ലുകളുടെ കാര്യം മന്ത്രി ഓര്‍മ്മിപ്പിച്ചത്. എന്നാല്‍ ഗവര്‍ണര്‍ മറുപടിയൊന്നും നല്‍കിയില്ല.
മന്ത്രി മടങ്ങിയ ശേഷവും ബില്ലുകളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് ഗവര്‍ണര്‍ യാതൊരു നിര്‍ദ്ദേശവും നല്‍കിയിട്ടുമില്ല. ലോകായുക്ത നിയമഭേദഗതി, ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ നീക്കിക്കൊണ്ടുള്ള സര്‍വകലാശാല നിയമ ഭേദഗതി തുടങ്ങി നിയമസഭ പാസാക്കിയ 10 ബില്ലുകളാണ് ഗവര്‍ണര്‍ ഒപ്പിടാതെ മാറ്റിവച്ചിരിക്കുന്നത്.
പിഎസ്സി അംഗങ്ങളായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത രണ്ടു പേരുടെ നിയമനം ഗവര്‍ണര്‍ അംഗീകരിച്ചിട്ടില്ല. 26ന് മുഖ്യമന്ത്രിയുടെ ഓണസദ്യയ്ക്ക് ക്ഷണിച്ചെങ്കിലും 25ന് വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്ക് പോവുന്ന ഗവര്‍ണര്‍ അവിടെ നിന്ന് കൊല്‍ക്കത്തയിലേക്ക് പോവും.
സെപ്തംബര്‍ ഒന്നിന് കൊച്ചിയില്‍ മടങ്ങിയെത്തും. കൊച്ചിയിലെയും ചേര്‍ത്തലയിലെയും പരിപാടികളില്‍ പങ്കെടുത്ത ശേഷം തിരുവനന്തത്തേക്കെത്തും.
https://www.facebook.com/Malayalivartha


























