സങ്കടകാഴ്ചയായി... തൊഴുത്തില്‍ നിന്ന് അഴിഞ്ഞുപോയ പശുവിനെ പിടിക്കുന്നതിനിടയില്‍ പശുവിനോടൊപ്പം ഓലിയില്‍ വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സങ്കടകാഴ്ചയായി... തൊഴുത്തില്‍ നിന്ന് അഴിഞ്ഞുപോയ പശുവിനെ പിടിക്കുന്നതിനിടയില്‍ പശുവിനോടൊപ്പം ഓലിയില്‍ (ചെറിയ കിണര്‍) വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇടുക്കി കരുണപുരം വയലാര്‍ നഗര്‍ സ്വദേശി ഉഷയാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം നടന്നത്. പശുവിനെ കറക്കുന്നതിനായി തൊഴുത്തില്‍ നിന്ന് അഴിക്കുന്നതിനിടെയാണ് അത് കുതറിയോടിയത്. പശുവിനെ പിടിക്കാനായി ശ്രമിക്കുന്നതിനിടെ തൊഴുത്തിനോട് ചേര്‍ന്നുള്ള ചെറിയ കിണറിലേക്ക് ഉഷ വീഴുകയായിരുന്നു.
ഉഷയുടെ ദേഹത്തേക്കാണ് പശു വീണത്.
ഉഷയെ കാണാതായതോടെ ഭര്‍ത്താവ് നടത്തിയ തെരച്ചിലിലാണ് ചെറിയ കിണറ്റില്‍ ഇവരെ കണ്ടെത്തിയത്. ഉടന്‍ തന്നെ അയല്‍വാസികളെ വിളിച്ചു വരുത്തി ജെസിബി ഉപയോഗിച്ച് പശുവിനെ മാറ്റിയ ശേഷം വീട്ടമ്മയെ പുറത്തെടുക്കുകയായിരുന്നു. ഉടന്‍ തന്നെ ചേറ്റുകുഴിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം കട്ടപ്പനയിലേക്ക് മാറ്റി. ഇവിടെ എത്തിയപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു.
"
https://www.facebook.com/Malayalivartha


























