പാലക്കാട് മേഴത്തൂരില്‍ യുവ ആയുര്‍വേദ ഡോക്ടറെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി...

പാലക്കാട് മേഴത്തൂരില്‍ യുവ ആയുര്‍വേദ ഡോക്ടറെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേഴത്തൂര്‍ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യയും യുട്യൂബറുമായ ഋതിക മണിശങ്കര്‍ (32) ആണു മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഋതികയെ വീട്ടിനുള്ളില്‍ ശുചിമുറിക്കകത്തു തോര്‍ത്തുമുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മക്കള്‍: മിത്രന്‍, ബാല.
പെരിങ്ങോട് സ്വകാര്യ ചികിത്സാ കേന്ദ്രത്തില്‍ ആയുര്‍വേദ ഡോക്ടറായി ജോലി ചെയ്തുവരികയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറി.
തൃത്താല പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha


























