Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 രക്ഷപ്പെട്ടത് അത്ഭുതകരമായി.... ബൈക്കില്‍ യാത്രചെയ്ത യുവാവിന് ഹെല്‍മെറ്റിനുള്ളില്‍ കടന്നുകൂടിയ പാമ്പിന്റെ കടിയേറ്റു, തലയുടെ വലതുഭാഗത്ത് അസഹ്യമായ വേദന അനുഭവപ്പെട്ട യുവാവ് ഹെല്‍മറ്റ് ഊരി നോക്കിയപ്പോള്‍ കണ്ടത് പാമ്പിനെ... ഒടുവില്‍ സംഭവിച്ചത്

24 AUGUST 2023 09:21 AM IST
മലയാളി വാര്‍ത്ത

രക്ഷപ്പെട്ടത് അത്ഭുതകരമായി.... ബൈക്കില്‍ യാത്രചെയ്ത യുവാവിന് ഹെല്‍മെറ്റിനുള്ളില്‍ കടന്നുകൂടിയ പാമ്പിന്റെ കടിയേറ്റു, തലയുടെ വലതുഭാഗത്ത് അസഹ്യമായ വേദന അനുഭവപ്പെട്ട യുവാവ് ഹെല്‍മറ്റ് ഊരി നോക്കിയപ്പോള്‍ കണ്ടത് പാമ്പിനെ... ഒടുവില്‍ സംഭവിച്ചത്


നടുവത്തൂര്‍ കൊളപ്പേരി രാഹുലിനാണ് (30) കടിയേറ്റത്. സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ രാഹുല്‍ ജോലിസ്ഥലത്തേക്ക് പോകുമ്പോള്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം നടന്നത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കുശേഷം ചൊവ്വാഴ്ച രാത്രി രാഹുല്‍ വീട്ടില്‍ തിരിച്ചെത്തി. പത്തു ദിവസത്തെ വിശ്രമത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി രാഹുല്‍ .

നടുവത്തൂരില്‍ നിന്ന് കൊയിലാണ്ടിയിലേക്കുള്ള യാത്രാമധ്യേ ബൈക്കില്‍ അല്പദൂരം സഞ്ചരിച്ചപ്പോള്‍ രാഹുലിന് തലയുടെ വലതുഭാഗത്ത് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹെല്‍മറ്റ് ഊരി പരിശോധിച്ചപ്പോഴാണ് ഉള്‍ഭാഗത്തായി വെള്ളിക്കെട്ടന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ കണ്ടത്.

ഹെല്‍മറ്റ് ഊരിയ ഉടന്‍തന്നെ പാമ്പ് നിലത്തുവീണെന്നും തുടര്‍ന്ന് ഇഴഞ്ഞുപോയെന്നും രാഹുല്‍ . ഓടിക്കൂടിയ നാട്ടുകാരാണ് രാഹുലിനെ കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചികിത്സ നല്‍കിയശേഷം വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി . 24 മണിക്കൂറിനുശേഷമാണ് രാഹുലിന്റെ നിലമെച്ചപ്പെട്ടു തുടങ്ങിയത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (5 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (5 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends