Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

മദര്‍ തെരേസ പകര്‍ന്ന് നല്‍കിയത് സഹജീവികളെ സംരക്ഷിക്കാനുള്ള ഊര്‍ജം: മന്ത്രി ഡോ. ആര്‍ ബിന്ദു

28 AUGUST 2023 12:43 AM IST
മലയാളി വാര്‍ത്ത

More Stories...

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..

കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"

സഹജീവികളെ സംരക്ഷിക്കാനുള്ള ഊര്‍ജ്ജമാണ് മദര്‍ തെരേസയുടെ ഓര്‍മകള്‍ നമുക്ക് പകര്‍ന്ന് നല്‍കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. സാമൂഹ്യനീതി വകുപ്പും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച മദര്‍ തെരേസ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും വെളിച്ചം സമൂഹത്തിലെ സഹജീവികളില്‍ പ്രസരിപ്പിക്കണം എന്നതാണ് മദര്‍ തെരേസയ്ക്ക് വേണ്ടി നാം ഏറ്റെടുക്കേണ്ട മുദ്രാവാക്യം. സമൂഹത്തിലെ കഷ്ടതകള്‍ അനുഭവിക്കുന്ന ഒരുപാട് മനുഷ്യരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തുവെന്ന മഹദ്കര്‍മ്മം ഭൂമിയില്‍ ധീരമായി നിറവേറ്റിയ മാതൃകാ വ്യക്തിത്വമാണ് മദര്‍ തെരേസ.

ലോകത്തിലെ മനുഷ്യരുടെ ജീവിതത്തിലേക്ക് മദര്‍ തെരേസ പകര്‍ന്നുനല്‍കിയ സാഹോദര്യത്തിന്റെയും കനിവിന്റെയും ആ നനവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ആ പാത പിന്തുടര്‍ന്ന് നിരാലംബരെ ചേര്‍ത്ത് പിടിക്കുവാനും അവര്‍ക്ക് കൈത്താങ്ങാകുവാനും നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ രണ്ടായിരത്തോളം കാരുണ്യഭവനുകള്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരത്തോടുകൂടി പ്രവര്‍ത്തിക്കുന്നുണ്ട്. അവിടങ്ങളിലെ അന്തേവാസികളുടെ സുരക്ഷ ഉറപ്പുവരുത്തുകയും അവര്‍ക്ക് സ്‌നേഹത്തിന്റെ കരങ്ങള്‍ നീട്ടുകയും ചെയ്യുന്ന സുമനസ്സുകളെ അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു.

ആലംബമില്ലാത്തവരെ പുനരധിവസിക്കാന്‍ അര്‍ത്ഥപൂര്‍ണ്ണമായ ദൗത്യം ഏറ്റെടുത്ത് സര്‍ക്കാരും സംഘടനകളും സമൂഹവും വ്യക്തികളും ഒരുമിച്ച് കൈകോര്‍ക്കുമ്പോഴാണ് ഇത്തരം സ്ഥാപനങ്ങള്‍ നല്ലരീതിയില്‍ മുന്നോട്ടുപോവുക. ആരും ഈ ഭൂമിയില്‍ തനിച്ചാകുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രത എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.

കനിവിന്റെയും അലിവിന്റെയും ഉറവ വറ്റാത്ത മനുഷ്യമനസ്സുകള്‍ മദര്‍ തെരേസയുടെ പാത പിന്തുടര്‍ന്ന് എന്നുമുണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ദിനാചരണത്തിന്റെ ഭാഗമായി ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും കീഴിലുള്ള വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ മുതിര്‍ന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

കുരിയച്ചിറ സെന്റ് പോള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിഡ് മാസ്റ്റര്‍ മുഖ്യാതിഥിയായി. തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആന്‍സി ജേക്കബ് പുലിക്കോട്ടില്‍, സാമൂഹ്യനീതി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സുഭാഷ് കുമാര്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ അലി അബ്ദുള്ള, മെമ്പര്‍മാരായ റവ. ഫാദര്‍ ലിജോ ചിറ്റിലപ്പിള്ളി, ഡോ. പുനലൂര്‍ സോമരാജന്‍, സെക്രട്ടറി എം കെ സിനുകുമാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജോയ്‌സി സ്റ്റീഫന്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്  (1 hour ago)

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (1 hour ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (1 hour ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (2 hours ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (2 hours ago)

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (3 hours ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (3 hours ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (3 hours ago)

മലയാളികൾ കരുതിയിരിക്കുക..  (4 hours ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (4 hours ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (4 hours ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (5 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (5 hours ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (5 hours ago)

Malayali Vartha Recommends