ഇന്ന് മണ്ഡലപൂജ: ശബരിമലയില്‍ സന്നിധാനത്ത് ഭക്തജനപ്രവാഹത്തെ തുടര്‍ന്ന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി

ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 11.02 നും 11.32നും ഇടയിലുള്ള കുംഭരാശി മുഹൂര്‍ത്തത്തിലാണ് തങ്കയങ്കി ചാര്‍ത്തി ശബരീശന് മണ്ഡലപൂജ നടക്കുന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരരുടെ മുഖ്യകാര്‍മീകത്വത്തിലായിരിക്കും ചടങ്ങുകള്‍. മണ്ഡലപൂജ കണക്കിലെടുത്ത് നെയ്യഭിഷേകം രാവിലെ 9.45ന് അവസാനിപ്പിക്കും.
മണ്ഡലപൂജ സമയത്ത് സന്നിധാനത്ത് തീര്‍ഥാടകര്‍ക്ക് നിയന്ത്രണമുണ്ടാകും. തിരക്ക് നിയന്ത്രിക്കുന്നതിന് പൊലീസ് പമ്പയില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. മണ്ഡലപൂജയോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























