റബര്‍ വില എത്ര താഴോട്ടു പോയാലും കര്‍ഷകന് 150 രൂപ ഉറപ്പാക്കും: ഉമ്മന്‍ ചാണ്ടി

റബര്‍ വില വിപണിയില്‍ എത്ര താഴോട്ടു പോയാലും കര്‍ഷകന് 150 രൂപ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. റബര്‍, നാളികേരം, നെല്ല് എന്നിവ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി നേരിടുകയാണ്. ചെറുകിട കര്‍ഷകരാണ് റബര്‍ ഉല്‍പാദകരില്‍ ഭൂരിപക്ഷവും. ഇവരുടെ സാമ്പത്തികനില തകരുന്നത് കേരളത്തെ അസ്ഥിരപ്പെടുത്തും. പ്രതിസന്ധി പരിഹരിക്കാന്‍ കിലോഗ്രാമിന് 150 രൂപ കര്‍ഷകന് ഉറപ്പാക്കി 300 കോടി രൂപ സബ്‌സിഡി ഇതിനോടകം അനുവദിച്ചുകഴിഞ്ഞു. വിപണിയില്‍ റബര്‍ വില എത്ര താഴോട്ടുപോയാലും 150 രൂപ കര്‍ഷകന് ഉറപ്പാക്കും. ഏഴര രൂപ സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയാണ് കിലോഗ്രാമിന് ഇരുപത്തൊന്നര രൂപ നിരക്കില്‍ നെല്ല് സംഭരിച്ചത്. മലയോര കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണ്. മന്ത്രി പി.ജെ. ജോസഫ് ചെയര്‍മാനായ ഗാന്ധിജി സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച സംസ്ഥാന കാര്‍ഷികമേള ന്യൂമാന്‍ കോളജ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രി പി.ജെ ജോസഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കാര്‍ഷിക മേള നാലിന് സമാപിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























