നവജാത ശിശുവിന്റെ മരണത്തില്‍ ദുരൂഹത

നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കുഞ്ഞ് മരിച്ചശേഷമാണ് കുഴിച്ചിട്ടതെന്ന് മാതാവ്. മീനങ്ങാടി പഞ്ചായത്തിലെ അപ്പാട് യൂക്കാലിക്കവല കോളനിയിലാണ് സംഭവം. കോളനി നിവാസിയായ രാധ (36) പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമാണ് ഇന്നലെ പോലീസ് പുറത്തെടുത്തത്. ഈ മാസം 15ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ഒരു ണ്‍കുട്ടിയെയാണ് രാധ വീട്ടില്‍ പ്രസവിച്ചത്. രാധയുടെ സഹോദരി ശാരദയായിരുന്നു പ്രസവമെടുത്തത്. പ്രസവിച്ച സമയത്ത് കുഞ്ഞിന് ജീവനുണ്ടായിരുന്നതായി ശാരദ പോലിസീന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ കുഞ്ഞിന് അനക്കമില്ലാതാവുകയും മരിച്ചുവെന്ന് വിശ്വസിച്ച് കുഞ്ഞിനെ വീടിന്റെ പിറക് വശത്തായി മറവ് ചെയ്യുകയായിരുന്നുവെന്നാണ് രാധ പോലീസിനോട് പറഞ്ഞിരിക്കുന്നത്. പുതപ്പിനുള്ളില്‍ പലമടക്ക് പൊതിഞ്ഞാണ് മൃതദേഹം കുഴിച്ചിട്ടത്. രാധയുടെ രണ്ടാം ഭര്‍ത്താവ് കഴിഞ്ഞ മാര്‍ച്ചില്‍ മരിച്ചിരുന്നു. അതിനുശേഷം കുട്ടി ജനിച്ചത് മാനക്കേടാണെന്ന ചിന്ത രാധക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കുഴിച്ചിട്ട സമയത്ത് കുട്ടിക്ക് ജീവനുണ്ടായിരുന്നുവോയെന്ന് വ്യക്തമായിട്ടില്ല. കുട്ടിയുടെ ശരീരത്തിലെ പേശികള്‍ പരിശോധിച്ചാലേ ഇക്കാര്യം വ്യക്തമാവുകയുള്ളുവെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കുട്ടിയെ കുഴിച്ചിട്ടിട്ട് 10 ദിവസം കഴിഞ്ഞതിനാല്‍ ശരീരഭാഗം പരിശോധനക്കായി കിട്ടുമോയെന്ന കാര്യം പോലീസിന് സംശയമാണ്. നിലവില്‍, കുട്ടിയുടെ ജനനം മറച്ചുവെന്ന കുറ്റത്തിന് ഐ.പി.സി. 318 വകുപ്പ് പ്രകാരമാണ് രാധക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. പ്രസവശേഷം കുട്ടിയെ മാതാവിനോടൊപ്പം കിടത്തിയിട്ടാണ് താന്‍ പോയതെന്നും അപ്പോള്‍ ജീവനുണ്ടായിരുന്നുവെന്നും പിന്നീട് വന്ന് നോക്കിയപ്പോള്‍ കുട്ടിയെ കാണാനുണ്ടായിരുന്നില്ലെന്നും ശാരദ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടിയെ കുഴിച്ചിട്ടുവെന്ന വിവരം ശാരദയില്‍ നിന്ന് അറിഞ്ഞ് വാര്‍ഡ് അംഗവും അംങ്കണവാടി ജീവനക്കാരും എസ്.ടി. പ്രമോട്ടറും കോളനിയിലെത്തി അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ ചീങ്ങേരി െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറെ വിവരം അറിയിച്ചു. െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറാണ് ഈ മാസം 24ന് മീനങ്ങാടി പോലീസില്‍ പരാതി നല്‍കിയത്. രാധക്ക് മൂന്നു മക്കള്‍ കൂടിയുണ്ട്. മാസം തികയാതെയാണോ പ്രസവിച്ചതെന്നതടക്കമുള്ള കാര്യങ്ങള്‍ അറിയാന്‍ നവജാത ശിശുവിന്റെ ഡി.എന്‍.എ. പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.
മീനങ്ങാടി എസ്.ഐ: ടി.എന്‍. സജീവന്‍, എസ്.ഐ.: ടി.ജെ. സഖറിയ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ബത്തേരി താലൂക്ക് അഡീഷണല്‍ തഹസില്‍ദാര്‍ എം.ജെ. സണ്ണി, കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രഫസര്‍ ബ്രിജീഷ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























