ബാര്‍ കേസിന്റെ വിധി ഈ മാസം 29ന്

ഈ മാസം 29ന് കേരളം കാത്തിരുന്ന ബാര്‍ കേസിലെ വിധി വരും. വാദം കേട്ട സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചിലെ ഒരു ജഡ്ജി മുപ്പതിന് വിരമിക്കാന്‍ ഇരിക്കെയാണ് തൊട്ട് തലേ ദിവസം വിധി പറയുന്നത്. വധി എന്തായാലും കേരള രാഷ്ട്രീയത്തില്‍ ശക്തമായ ചലനം ഉണ്ടാക്കും എന്നതിനാല്‍ തന്നെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യ നയം ചോദ്യം ചെയ്ത് ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് 29ന് വിധി പറയുക. അന്തിമ വിധി പ്രഖ്യാപിക്കാതെ വിശാല ബെഞ്ചിന്റെ പരിഗണനക്ക് ഹര്‍ജി കൈമാറാനുള്ള സാധ്യതയുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























