സൂര്യനെ നിരീക്ഷിക്കാന്‍ പുറപ്പെട്ട ആദിത്യ എല്‍-1 പേടകത്തിന്റെ ഭ്രമണപഥം ഇന്നലെ വീണ്ടും ഉയര്‍ത്തി... സെപ്തംബര്‍ 10ന് പുലര്‍ച്ചെ രണ്ടരയ്ക്ക് ഭ്രമണപഥം വീണ്ടും ഉയര്‍ത്തും

സൂര്യനെ നിരീക്ഷിക്കാന്‍ പുറപ്പെട്ട ആദിത്യ എല്‍-1 പേടകത്തിന്റെ ഭ്രമണപഥം ഇന്നലെ വീണ്ടും ഉയര്‍ത്തി. പുലര്‍ച്ചെ 2.30നാണ് എര്‍ത്ത് ബൗണ്ട് മനോവര്‍ എന്ന നടപടി പൂര്‍ത്തിയാക്കിയത്.
പേടകം ഭൂമിയില്‍ നിന്ന് 282 കിലോമീറ്റര്‍ അടുത്തും 40,225 കിലോമീറ്റര്‍ അകലെയും വരുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തി. 15 ലക്ഷം കിലോമീറ്റര്‍ ഉയരെ ലെഗ്രാഞ്ച് പോയിന്റിലേക്ക് ശനിയാഴ്ചയാണ് പേടകത്തെ വിക്ഷേപിച്ചത്.
സെപ്തംബര്‍ 10ന് പുലര്‍ച്ചെ രണ്ടരയ്ക്ക് ഭ്രമണപഥം വീണ്ടും ഉയര്‍ത്തും. വിക്ഷേപണത്തിന് ശേഷമുള്ള രണ്ടാമത്തെ ഭ്രമണപഥം ഉയര്‍ത്തലാണ് ഇന്നലെ പൂര്‍ത്തിയായത്. ഇനിയും മൂന്ന് തവണ ഭ്രമണപഥം ഉയര്‍ത്തും. അതോടെ ഭൂമിയുടെ ആകര്‍ഷണ പരിധിയില്‍ നിന്ന് ആദിത്യ പുറത്തുകടക്കും. ഇതിന് 16 ദിവസങ്ങളെടുക്കും.
125 ദിവസം യാത്രചെയ്താവും ആദിത്യ ലെഗ്രാഞ്ച് പോയന്റില്‍ എത്തുക. അവിടെ നിലയുറപ്പിച്ച് 14.85 കോടി കിലോമീറ്റര്‍ അകലെയുള്ള സൂര്യനെ നിരീക്ഷിക്കുകയാണ് ലക്ഷ്യം. ഇതിനുള്ള ഉപകരണങ്ങളെല്ലാം പേടകത്തിലുണ്ട്.
സൂര്യന്റെ പ്രഭാവലയം, സൂര്യതാപത്തിന്റെ അറിയാക്കഥകള്‍, ഊര്‍ജ്ജതരംഗങ്ങള്‍, പ്രകാശരശ്മികളുടെ ഏറ്റക്കുറച്ചില്‍, അപകടകരമായ കിരണങ്ങള്‍ എന്നിവ പഠിക്കുകയാണ് ദൗത്യം ലക്ഷ്യമിടുന്നത്.
"
https://www.facebook.com/Malayalivartha

























