എറണാകുളം കുറുപ്പുംപടിയില്‍ യുവാവ് പെണ്‍കുട്ടിയെ വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം ആത്മഹത്യ ചെയ്തു

എറണാകുളം കുറുപ്പുംപടിയില്‍ യുവാവ് പെണ്‍കുട്ടിയെ വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം ആത്മഹത്യ ചെയ്തു. തലയ്ക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമിച്ച ബേസില്‍ എന്നയാളെയാണ് സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ ഉച്ചക്ക് 12 മണിയോടെ ബേസില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയായിരുന്നു. ഈ സമയം അവിടെ പെണ്‍കുട്ടിയെ കൂടാതെ മുത്തശ്ശനും മുത്തശ്ശിയും മാത്രമാണ് ഉണ്ടായിരുന്നത്. കൈയില്‍ കരുതിയ വാക്കത്തിക്കൊണ്ട് ബേസില്‍ പെണ്‍കുട്ടിയെ വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച മുത്തശ്ശനും വെട്ടേറ്റിട്ടുണ്ട്.
ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് പൊലീസ് . ഇരുവരും തമ്മിലുണ്ടായ പ്രശ്നങ്ങളാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സൂചന. സംഭവത്തെ തുടര്‍ന്ന് പൊലീസ് ഇരിങ്ങോലിലെ ബേസിലിന്റെ വീട്ടിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























