മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞു... രണ്ടു പേര്‍ക്ക് പരുക്ക്, കൊച്ചിയില്‍ നിന്നും പെട്രോളുമായി വന്ന ടാങ്കറാണ് മറിഞ്ഞത്

മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞു. വാഹനത്തിന്റെ ഡ്രൈവറായ കൃഷണന്‍കുട്ടി, കൂടെ ഉണ്ടായിരുന്ന ജിനു എന്നിവര്‍ക്ക് നിസാര പരിക്കേറ്റു. രാത്രി 12 മണിയോടെയായിരുന്നു അപകടം നടന്നത്. കൊച്ചിയില്‍ നിന്നും പെട്രോളുമായി വന്ന ടാങ്കറാണ് മറിഞ്ഞത്.
മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ടീമും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം ബ്ലോക്ക് ചെയ്തിരിക്കുന്നു.
https://www.facebook.com/Malayalivartha

























