പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകള്‍ക്കു മതിയായ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍

പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകള്‍ക്കു മതിയായ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍. ഇതിനായി ഭരണഘടനയില്‍ ഭേദഗതി വരുത്തുമെന്നും ഉപരാഷ്ട്രപതി ജയ്പുരില്‍ പറഞ്ഞു.
18 മുതല്‍ 22 വരെ നടക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ വനിതാ സംവരണ ബില്‍ കൊണ്ടുവരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഉപരാഷ്ട്രപതിയുടെ ഈ പ്രസ്താവന.
2047 ഓടെ നമ്മള്‍ ഒരു ആഗോള ശക്തിയാകും. എന്നാല്‍, ഈ സംവരണം നടപ്പായാല്‍ 2047നു മുന്പുതന്നെ നമ്മള്‍ ഒന്നാം സ്ഥാനത്തെത്തും.
നിലവില്‍ പഞ്ചായത്ത്, മുനിസിപ്പല്‍ ഉള്‍പ്പെടെ എല്ലാ തെരഞ്ഞെടുപ്പുകളിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്നു സംവരണമുണ്ട്. ഇതു കാര്യക്ഷമമായി പ്രയോജനപ്പെടുത്താനായി സ്ത്രീകള്‍ ശ്രദ്ധിക്കണമെന്നും ജഗദീപ് ധന്‍കര്‍ .
"
https://www.facebook.com/Malayalivartha

























