വാര്‍ഷിക മസ്റ്ററിങ് ചെയ്യാത്തതിന്റെ പേരില്‍ ആര്‍ക്കും സാമൂഹ്യസുരക്ഷ, ക്ഷേമ പെന്‍ഷനുകള്‍ നഷ്ടപ്പെടില്ലെന്ന് ധനവകുപ്പ്....

വാര്‍ഷിക മസ്റ്ററിങ് ചെയ്യാത്തതിന്റെ പേരില്‍ ആര്‍ക്കും സാമൂഹ്യസുരക്ഷ, ക്ഷേമ പെന്‍ഷനുകള്‍ നഷ്ടപ്പെടില്ലെന്ന് ധനവകുപ്പ്. ഓണത്തിന്റെ ഭാഗമായി കഴിഞ്ഞമാസം 57.42 ലക്ഷം പേര്‍ക്ക് രണ്ടുമാസത്തെ പെന്‍ഷന്‍ വിതരണം ചെയ്തിട്ടുണ്ട്.
50,67,633 പേര്‍ക്ക് സാമൂഹ്യസുരക്ഷാ പെന്‍ഷനും 6,74,245 പേര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനും ലഭിച്ചു. വാര്‍ഷിക പെന്‍ഷന്‍ മസ്റ്ററിങ് കണക്കില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിഭാഗത്തില്‍ 44.57 ലക്ഷം പേരും ക്ഷേമനിധി പെന്‍ഷന്‍ വിഭാഗത്തില്‍ 9.32 ലക്ഷം പേരും മസ്റ്റര്‍ ചെയ്തു.
പലതവണ കാലാവധി നീട്ടിനല്‍കിയാണ് വാര്‍ഷിക മസ്റ്ററിങ് കഴിഞ്ഞ 31ന് അവസാനിപ്പിച്ചത്. എന്നാല്‍, തുടര്‍ന്നും എല്ലാ മാസവും ഒന്നുമുതല്‍ 20 വരെ മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ സൗകര്യമുണ്ട്. മസ്റ്റര്‍ ചെയ്യുന്ന മുറയ്ക്ക് പെന്‍ഷന്‍ ലഭിക്കുകയും ചെയ്യും.
നിലവില്‍ സാമൂഹ്യസുരക്ഷാ വിഭാഗത്തില്‍ 52.53 ലക്ഷം പേരുടെയും ക്ഷേമനിധി വിഭാഗത്തില്‍ 12.6 ലക്ഷം പേരുടെയും വിവരങ്ങള്‍ പെന്‍ഷന്‍ വിവരശേഖരത്തില്‍ ലഭ്യമാണ്. ഇതില്‍ മരിച്ചവരുടെ പേര് മസ്റ്ററിങ്ങിലൂടെ ഒഴിവാക്കപ്പെടുന്നുണ്ട്. 2019ല്‍ വാര്‍ഷിക മസ്റ്ററിങ് ആരംഭിക്കുമ്പോള്‍ 51 ലക്ഷം- പേരാണ് പെന്‍ഷന്‍ ഗുണഭോക്താക്കളുടെ പട്ടികയിലുണ്ടായിരുന്നത്. മസ്റ്ററിങ് പൂര്‍ത്തീകരിച്ചത് 45 ലക്ഷം പേരും. പിന്നീട് 65.13 ലക്ഷമായി വര്‍ദ്ധിച്ചു.
"
https://www.facebook.com/Malayalivartha

























