കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു....

കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു. അടിമാലിയില്‍ പണിക്കന്‍കുടി കുളത്തും കരയില്‍ സുരേന്ദ്രന്‍ (കുഞ്ചന്‍) ആണ് മരിച്ചത്. 58 വയസ്സായിരുന്നു അദ്ദേഹത്തിന്.
മരച്ചീനി തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് സുരേന്ദ്രന്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ അടിമാലി താലൂക്ക് ആശുപ്രതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.
"
https://www.facebook.com/Malayalivartha

























