മലപ്പുറം പെരിന്തല്‍മണ്ണയില്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു..കൊച്ചിയില്‍ നിന്നും പെട്രോളുമായി വന്ന ടാങ്കര്‍ ആണ് അപകടത്തില്‍പ്പെട്ടത്, രണ്ടു പേര്‍ക്ക് പരുക്ക്

മലപ്പുറം പെരിന്തല്‍മണ്ണയില്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. കൊച്ചിയില്‍ നിന്നും പെട്രോളുമായി വന്ന ടാങ്കര്‍ ആണ് അപകടത്തില്‍പ്പെട്ടത്. പെരിന്തല്‍മണ്ണ പാണ്ടിക്കാട് റോഡില്‍ സി എച്ച് ജംഗ്്ഷനിലാണ് അപകടം സംഭവിച്ചത്.
വെള്ളക്കെട്ടിലേക്കാണ് ടാങ്കര്‍ ലോറി മറിഞ്ഞത്. നേരിയ തോതില്‍ പെട്രോള്‍ ചോര്‍ന്നു. തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ചാണ് ടാങ്കര്‍ ലോറി ഉയര്‍ത്തിയത്.
വാഹനത്തിന്റ ഡ്രൈവറായ കൃഷണന്‍കുട്ടി, കൂടെ ഉണ്ടായിരുന്ന ജിനു എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഫയര്‍ ആന്റ് റെസ്‌ക്യൂ ടീമും പൊലീസും സ്ഥലത്ത് എത്തി അപകടമില്ലെന്ന് ഉറപ്പാക്കി. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം ഉണ്ടായത്.
https://www.facebook.com/Malayalivartha

























