Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ജി 20 ഉച്ചകോടി.... ലോകനേതാക്കളെത്തുന്ന സമ്മേളനത്തിന്റെ സുരക്ഷയുടെ ഭാഗമായി, എല്ലാ ഓൺലൈൻ ഡെലിവറി, വാണിജ്യ സേവനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കുന്നു.... നിരവധി നിയന്ത്രണങ്ങളാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്....വാഹനങ്ങൾ പരിശോധിച്ചുറപ്പിച്ചതിന് ശേഷം അനുവദിക്കും....സേവനങ്ങൾ എന്നിവ മൂന്ന് ദിവസത്തേക്ക് അടച്ചിടും....

06 SEPTEMBER 2023 12:33 PM IST
മലയാളി വാര്‍ത്ത

ജി 20 ഉച്ചകോടി ഈ മാസം 9 മുതൽ 10 വരെ പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപം അന്താരാഷ്ട്ര കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ നടക്കാനൊരുങ്ങുകയാണ്.അമേരിക്ക, ചൈന, റഷ്യ, ജപ്പാൻ തുടങ്ങി 20 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ലോകനേതാക്കളെത്തുന്ന സമ്മേളനത്തിന്റെ സുരക്ഷയുടെ ഭാഗമായി എല്ലാ ഓൺലൈൻ ഡെലിവറി, വാണിജ്യ സേവനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കുന്നത് ഉൾപ്പെടെ നിരവധി നിയന്ത്രണങ്ങളാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.ഡൽഹിയിൽ പൊതു അവധിയായി പ്രഖ്യാപിച്ചതിനു പുറമെ ജീവനക്കാർക്കും തൊഴിലാളികൾക്കും ശമ്പളത്തോടുകൂടിയ അവധി നൽകാൻ കടകളുടെയും മറ്റ് വ്യാപാര, വാണിജ്യ സ്ഥാപനങ്ങളുടെയും ഉടമകളോടും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ക്ലൗഡ് കിച്ചണുകളും, വാണിജ്യ സ്ഥാപനങ്ങളും, മാർക്കറ്റുകൾ, ഫുഡ് ഡെലിവറി, കൊമേഴ്സ്യൽ ഡെലിവറി സേവനങ്ങൾ എന്നിവ മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

 

മരുന്നുകളും അവശ്യവസ്തുക്കളും ഡെലിവറി ചെയ്യാനാകുമെന്നും സ്പെഷ്യൽ പൊലീസ് കമ്മീഷണർ (ട്രാഫിക്) എസ്എസ് യാദവ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഹൗസ് കീപ്പിങ്, കാറ്ററിങ്, മാലിന്യ സംഭരണം മുതലായവയിൽ ഏർപ്പെട്ടിരിക്കുന്ന ന്യൂഡൽഹി ജില്ലയിലെ ഹോട്ടലുകൾ, ആശുപത്രികൾ, മറ്റ് പ്രധാന സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള വാഹനങ്ങൾ പരിശോധിച്ചുറപ്പിച്ചതിന് ശേഷം അനുവദിക്കും.ജി20 സമ്മേളത്തിന് ഒരുങ്ങിയ ഡൽഹിയുടെ സുരക്ഷയ്ക്കായി അണിനിരക്കുന്നത് 1,30,000 സുരക്ഷാ ഭടന്മാർ. 80,000 ഡൽഹി പൊലീസ് സേനാംഗങ്ങൾ ഉൾപ്പെടെയാണിത്. വ്യോമ പ്രതിരോധത്തിനുള്ള എല്ലാ സംവിധാനങ്ങളും വിന്യസിച്ച് കഴിഞ്ഞതായി വ്യോമസേന വക്താവ് അറിയിച്ചു. വ്യോമസേന, കരസേന, അർധസൈനിക വിഭാഗങ്ങൾ, ഡൽഹി പൊലീസ് എന്നിവരുടെ കർശന നിരീക്ഷണത്തിലാണ് നഗരം. ആന്റി ഡ്രോൺ സംവിധാനങ്ങൾ ഉൾപ്പെടെ തയാറായിക്കഴിഞ്ഞു. 400 അഗ്നിശമന സേനാംഗങ്ങളും ഏതു സാഹചര്യത്തെയും നേരിടാൻ തയാറായിരിക്കുന്നു.ജി-20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ നിന്ന് പുറപ്പെടുന്നതും അങ്ങോട്ടെത്തുന്നതുമായ 200-ൽ കൂടുതൽ ട്രെയിനുകൾ താത്കാലികമായി റ​ദ്ദാക്കി റെയിൽവേ.

സുരക്ഷാകാരണങ്ങളെ മുൻനിർത്തിയാണ് റദ്ദാക്കൽ. 70 പാസഞ്ചർ ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. ആറു പാസ‍ഞ്ചർ ട്രെയിനുകൾ വഴി തിരിച്ചുവിടും. സെപ്തംബർ ഒന്‍പത് മുതൽ 11 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.ജി-20 ​ഉ​ച്ച​കോ​ടി​ക്കെ​ത്തു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ ഉ​ൾ​പ്പെ​ടെ ലോ​ക നേ​താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് ഡ​ൽ​ഹി ചാ​ന്ദ്നി​ചൗ​ക്കി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ​നി​ന്നു​ള്ള കൊ​തി​യൂ​റും ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ൾ. ചെ​റു​ധാ​ന്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കു​ന്ന നൂ​ത​ന വി​ഭ​വ​ങ്ങ​ളും പ​ട്ടി​ക​യി​ലു​ണ്ട്. സെ​പ്റ്റം​ബ​ർ ഒ​മ്പ​ത്, 10 തീ​യ​തി​ക​ളി​ൽ ഡ​ൽ​ഹി ഭാ​ര​ത് മ​ണ്ഡ​പ​ത്തി​ലാ​ണ് ഉ​ച്ച​കോ​ടി.ഉ​ച്ച​കോ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ ഡ​ൽ​ഹി​യി​ൽ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.ഉ​ച്ച​കോ​ടി​യു​ടെ ഓ​ർ​മ​ക്കാ​യി ഭാ​ര​ത് മ​ണ്ഡ​പ​ത്തി​ന് മു​ന്നി​ൽ ഒ​രു​ക്കു​ന്ന ജി-20 ​ഉ​ദ്യാ​ന​ത്തി​ൽ ലോ​ക​നേ​താ​ക്ക​ൾ അ​വ​ര​വ​രു​ടെ രാ​ജ്യ​ത്തി​ന്റെ ദേ​ശീ​യ വൃ​ക്ഷ​​ത്തൈ​ക​ൾ ന​ടും. നേ​താ​ക്ക​ളു​ടെ പ​ങ്കാ​ളി​ക​ൾ​ക്ക് ജ​യ്പൂ​ർ ഹൗ​സി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​മൊ​രു​ക്കും. നാ​ഷ​ന​ൽ ഗാ​ല​റി ഓ​ഫ് മോ​ഡേ​ൺ ആ​ർ​ട്ടി​ൽ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​നം ന​ട​ക്കും.

 

.സെ​ൻ​ട്ര​ൽ ഡ​ൽ​ഹി, ഏ​റോ​സി​റ്റി, ഗു​രു​ഗ്രാം എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ലാ​ണ് വി.​വി.​ഐ.​പി​ക​ൾ​ക്ക് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സു​ര​ക്ഷ ഏ​ജ​ൻ​സി​ക​ളു​മാ​യി ചേ​ർ​ന്ന് ഡ​ൽ​ഹി പൊ​ലീ​സ് ന​ഗ​ര​ത്തി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റി​ന് പു​റ​മെ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ, ആ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്റ​ണി ആ​ൽ​ബാ​നി​സ്, ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ്, ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​ന​ക്, ജാ​പ്പ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ഫു​മി​യോ കി​ഷി​ദ, ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ, ഇ​ന്തോ​നേ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് ജോ​കോ വി​ദോ​ദോ, സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ, ബ്ര​സീ​ൽ പ്ര​സി​ഡ​ന്റ് ലു​ലാ ഡാ ​സി​ൽ​വ തു​ട​ങ്ങി​യ​വ​ർ ഉ​ച്ച​കോ​ടി​ക്കെ​ത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (16 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (22 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (2 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (3 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (3 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (3 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (4 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (4 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (4 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (4 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (4 hours ago)

Malayali Vartha Recommends