Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് തലേന്ന് മണ്ഡലത്തിൽ ഭൂരിപക്ഷമുള്ള, നായർ സമുദായത്തെ പിണക്കി സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പണി വച്ചു.... ഒടുവിൽ ജി.സുകുമാരൻ നായർക്ക് മുന്നിൽ പിണറായി മുട്ടുകുത്തി.... അപ്പോഴേക്കും പുതുപ്പള്ളിയിൽ പോളിംഗ് പകുതി കഴിഞ്ഞിരുന്നു....പുതുപ്പള്ളി പോളിംഗിന് തലേന്ന് മുന്നാക്ക സമുദായ കോർപ്പറേഷൻ, ചെയർമാനെ മാറ്റിയ എം.വി.ഗോവിന്ദൻ്റെ നടപടി സുകുമാരൻ നായരെ പേടിച്ച് മുഖ്യമന്ത്രി മരവിപ്പിച്ചു....

06 SEPTEMBER 2023 12:42 PM IST
മലയാളി വാര്‍ത്ത
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് തലേന്ന് മണ്ഡലത്തിൽ ഭൂരിപക്ഷമുള്ള നായർ സമുദായത്തെ പിണക്കി സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പണി വച്ചു. ഒടുവിൽ ജി.സുകുമാരൻ നായർക്ക് മുന്നിൽ പിണറായി മുട്ടുകുത്തി. അപ്പോഴേക്കും പുതുപ്പള്ളിയിൽ പോളിംഗ് പകുതി കഴിഞ്ഞിരുന്നു.പുതുപ്പള്ളി പോളിംഗിന് തലേന്ന് മുന്നാക്ക സമുദായ കോർപ്പറേഷൻ ചെയർമാനെ മാറ്റിയ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ നടപടി സുകുമാരൻ നായരെ പേടിച്ച് മുഖ്യമന്ത്രി മരവിപ്പിച്ചു. ശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്നിൽ പ്രവർത്തിച്ചുവെന്ന് എൻഎസ്എസ് ആരോപിക്കുന്ന മുൻ ദേവസ്വം ബോർഡ് മുൻ  അധ്യക്ഷനായ രാജഗോപാലൻ നായരെയാണ് എൻഎസ്എസ് ഡയറക്ടർ ബോർഡ്  അംഗം ഗണേഷ് കുമാറിൻ്റെ നോമിനിയെ പിൻവലിച്ച ശേഷം സർക്കാർ നിയമിച്ചത്.  കേരള കോണ്‍ഗ്രസ് ബി ശക്തമായ  പ്രതിഷേധമാണ് നടത്തിയത്. ഗണേഷ് കുമാർ  സിപിഎം  സെക്രട്ടറിയെ തൻ്റെ നിലപാട് അറിയിച്ചു.     അങ്ങനെ  മുന്നാക്ക  സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനെ മാറ്റിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു.കെ ജി പ്രജിത്തിനെ മാറ്റിയ തീരുമാനമാണ് മരവിപ്പിച്ചത്.കെബി ഗണേഷ്കുമാറിന്‍റെ  എതിർപ്പിനെ തുടർന്നാണ് തീരുമാനം മാറ്റിയത്.മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടി .പുതിയ ഉത്തരവ് ഉടൻ പുറത്തിറങ്ങി. പഴയ ഗണേഷ് ആയിരുന്നെങ്കിൽ ഇത് സംഭവിക്കുകയില്ലായിരുന്നു. ശബരിമല വിഷയത്തിൽ എൻ എസ് എസിൻ്റെ ശത്രുവായ രാജഗോപാലൻ നായരെ മുന്നാക്ക കോർപ്പറേഷനിൽ നിയമിച്ചതിലൂടെ പിണറായി സംഘടനയെ  അപമാനിച്ചതായി സുകുമാരൻ നായർ കരുതി.രാജഗോപാലൻ നായരെ ചെയർമാനാക്കിയാണ് ഭരണസമിതി സർക്കാർ പുനസംഘടിപ്പിച്ചത്.കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി ആണ് പ്രേംജിത്. ആർ.ബാലകൃഷ്ണ പിള്ളയുടെ മരണത്തെ തുടർന്നായിരുന്നു പാർട്ടി നോമിനിയായി പ്രേംജിത്തിനെ നിയമിച്ചത്.പാർട്ടിയോട് ആലോചിക്കാതെ പ്രതിനിധിയെ മാറ്റിയതിൽ കേരള കോൺഗ്രസ് ബി ക്ക് അതൃപ്‌തിയുണ്ട്. ഇടതുമുന്നണി കണ്‍വീനര്‍ക്ക് കെബി ഗണേഷ്കുമാര്‍ കത്ത് നല്‍കിയിരുന്നു. മുന്നണി മര്യാദ പാലിക്കാതെയുള്ള തീരുമാനം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 

മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാൻ കെജി പ്രേംജിത്തിനെ മാറ്റിയതില്‍ കടുത്ത അതൃപ്തിയാണ്   കേരള കോൺഗ്രസ് ബി ക്കുള്ളത്. മുന്നണി മര്യാദക്ക് ചേരാത്ത നടപടി എന്ന് കത്തിൽ വിമർശനം ഉന്നയിച്ചിട്ടുണ്ട്..കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി ആണ് പ്രേംജിത്. ആർ.   കേരള കോൺഗ്രസ് ബിയുടെ ഏക എംഎൽഎ കെബി ഗണേഷ് കുമാർ സംസ്ഥാന സർക്കാരിനെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്.  പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പരസ്യമായി  കെ ബി ഗണേഷ് കുമാർ വിമർശിച്ചിരുന്നു. തന്നെ പോലെ സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങൾ മന്ത്രി പരിഗണിക്കുന്നില്ലെന്നായിരുന്നു വിമർശനം. പത്തനാപുരം ബ്ലോക്കിൽ 100 മീറ്റർ റോഡ് പോലും ഈ വർഷം പി ഡബ്ല്യുഡി അനുവദിച്ചിട്ടില്ലെന്നും മുൻ മന്ത്രി ജി സുധാകരൻ സ്നേഹവും പരിഗണനയും നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഗണേഷ് കുമാറിന്‍റെ വിമര്‍ശനം അതിരു കടന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ പ്രതിനിധിയെ മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന വിലയിരുത്തലുണ്ട്.

 

മുന്നാക്ക സമുദായ കോർപ്പറേഷൻ എൻഎസ്എഎസിൻ്റെ ഒരു സ്വന്തം സ്ഥാപനമാണ് ഉമ്മൻ ചാണ്ടി സർക്കാരാണ് മുന്നാക്ക സമുദായ കോർപ്പറേഷനും കമ്മിഷനും രൂപീകരിച്ചത്. എൻ എസ് എസുമായി കൂടിയാലോചിക്കാതെ ഇവിടെ ഇടതു വലതു മുന്നണികൾ നിയമനം നടത്തുക പതിവില്ല.  ഉമ്മൻ ചാണ്ടിയുടെ കാലത്തും ഇതു തന്നെയായിരുന്നു രീതി. ജി.സുകുമാരൻ നായരും   പിണറായിയും തമ്മിൽ യോജിക്കാനാവാത്ത അകലമാണ് നിലവിലുള്ളത്. നാമജപ ഘോഷയാത്രക്കെതിരെ കേസ് എടുത്തത് ഇതിൻ്റെ തുടർച്ചയായിട്ടായിരുന്നു. ഉപതെരഞ്ഞെടുപ്പിന് തലേന്ന് കേസിൽ നിന്നും സർക്കാർ പിൻമാറി. എൻ എസ് എസിൻ്റെ പല നിലപാടുകളോടും പിണറായിക്ക് യോജിപ്പില്ല.സുകുമാരൻ നായർ ബി ജെ പി ക്ക് അനുകൂലമായി നിലകൊള്ളുന്നു എന്നാണ് പിണറായിയുടെ നിലപാട്. എന്നാൽ പരിണിത പ്രജ്ഞനായ പിണറായി വിജയൻ സുകുമാരൻ നായരെ പിണക്കാൻ തയ്യാറല്ല.സുകുമാരൻ നായരെ പിണക്കിയാൽ നായർ സമുദായംഗങ്ങൾ എതിരാകുമെന്ന് പിണറായിക്കറിയാം. ഒരു സമുദായത്തെയും പിണക്കാൻ പിണറായി തയ്യാറല്ല. 

 

എം. രാജഗോപാലൻ നായർ തിരുവനന്തപുരം ബാറിലെ പ്രശസ്തനായ അഭിഭാഷകനായിരുന്നു.  തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പ്രസിഡൻ്റായിരുന്നു അച്ചുതാനന്ദൻ സർക്കാരിൻ്റെ കാലത്ത് ഇദ്ദേഹം. ഈ ഈ  സമയത്ത് അദ്ദേഹത്തിന് നായർ സർവീസ് സൊസൈറ്റിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു.എന്നാൽ പിന്നിട്  പത്മകുമാർ ബോർഡ്  ചെയർമാനായി നിയമിതനായി. പത്മകുമാറിനും സുകുമാരൻ നായരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. അതിനാൽ ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പത്മകുമാർ തന്ത്രപരമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ഇതേ സമയം ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ്  ചെയർമാനായി നിയമിതനായ രാജഗോപാലൻ നായർ ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിന് പൂർണ പിന്തുണ നൽകി. ശബരിമല വിഷയത്തിൽ സർക്കാർ ആശ്രയിച്ചതും രാജഗോപാലൻ നായരെ ആയിരുന്നു. 

    ശബരിമല  വിഷയത്തിൽ സുപ്രീം കോടതിയിൽ  കേസ് നടത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്  ചെയർമാൻ രാജഗോപാലൻ  നായരും ദേവസ്വം കമ്മീഷണർ എൻ. വാസുവും ഡൽഹിയിൽ പോയത്. ഇക്കാര്യം ദേവസ്വം  പ്രസിഡന്റ് പത്മകുമാർ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് ഭാവിച്ച് പരസ്യ വിമർശനം നടത്തിയത് മുഖ്യമന്ത്രിയെയും പാർട്ടിയെയും പ്രകോപിപ്പിച്ചു.ഇടതുമുന്നണി സർക്കാരിന്റെ കാലത്ത്  തിരുവനന്തപുരം ജില്ലാ പ്ലീഡറായിരുന്നു അദ്ദേഹം. ശബരിമല  വിഷയത്തിൽ പിണറായിയെ ആദ്യം മുതൽ ഉപദേശിക്കുന്നത് രാജഗോപാലൻ നായരാണ്. പത്മകുമാറിന്  പകരം സർക്കാർ ദേവസ്വം ബോർഡ് പ്രസിഡന്റ്  സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന പേരാണ് രാജഗോപാലൻ നായരുടേത്. എന്നാൽ മുൻഎം എൽ എ കൂടിയായ പത്മകുമാറിന് പ്രസിഡന്റ് സ്ഥാനം നൽകണമെന്ന് കോടിയേരി നിർബന്ധം പിടിച്ചു കൊണ്ടാണ് രാജഗോപാലൻ നായർക്ക് അവസരം നഷ്ടമായത് . തുടർന്ന് റിക്രൂട്ട്മെന്റ് ബോർഡിന്റെ ചുമതല അദ്ദേഹത്തിന് നൽകുകയായിരുന്നു.      പത്മകുമാറും മുഖ്യമന്ത്രിയും തമ്മിൽ അന്നേ തെറ്റി.   സർക്കാർ നിലപാടിനെ പത്മകുമാർ തള്ളിയതാണ് കാരണം.ശബരിമല വിഷയം പിണറായിയുടെ പ്രസ്റ്റീജ് വിഷയമാണെന്ന് കടകംപള്ളി ഉൾപ്പെടെയുള്ളവർ പത്മകുമാറിനെ ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന് മനസുകൊണ്ട് അക്കാര്യം അംഗീകരിക്കാനായില്ല. രണ്ട് സന്ദർഭങ്ങളിൽ അദ്ദേഹം രാജിക്കൊരുങ്ങി.  അപ്രകാരം ചെയ്താൽ പാർട്ടിയിൽ നിന്നും പുറത്തു പോകേണ്ടിവരുമെന്ന കൃത്യമായ സന്ദേശം കോടിയേരി നൽകി .  പിണറായിയെ ധിക്കരിച്ച് രാജിവച്ചാൽ പാർട്ടി അംഗത്വം തന്നെ ഇല്ലാതാകുമെന്ന ഉപദേശത്തെ തുടർന്നാണ് അദ്ദേഹം രാജിയിൽ നിന്നും   പിൻവാങ്ങിയത്. പത്മകുമാറിന് ബോർഡിൽ ഒരു റോളുമുണ്ടായിരുന്നില്ല.. കമ്മീഷണർ വാസുവിനോട് സ്വന്തം നിലയിൽ കാര്യങ്ങൾ ചെയ്യാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു  .     കോടിയേരിയുടെ പിന്തുണയോടെയാണ് പത്മകുമാർ പ്രവർത്തിച്ചിരുന്നത്. . ശബരിമല വിഷയത്തിൽ ആരെയും പിണക്കാത്ത നിലപാടാണ് കോടിയേരി സ്വീകരിച്ചത്. സിപിഎമ്മും അത്തരമൊരു നിലപാട്  തന്നെയാണ് പിന്തുടർന്നത്.. എന്നാൽ സർക്കാരും മുഖ്യമന്ത്രിയും തികച്ചും വ്യത്യസ്തമായ നിലപാട്  ശബരിമല വിഷയത്തിൽ സ്വീകരിച്ചത്.. കോടതി വിധി തീർചയായും അനുസരിക്കുമെന്നാണ്  പിണറായി വ്യക്തമാക്കിയത്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി രാജഗോപാലൻ നായരെ നിയമിച്ചത് അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന  പിണറായിയാണ്. . അദ്ദേഹത്തെ മാത്രമായിരുന്നുസർക്കാർ അധികാരത്തിൽ വന്നപ്പോൾ രാജഗോപാലൻ നായരെ പ്രസിഡന്റാകാനായിരുന്നു പിന്നറായിക്ക് താത്പര്യം. എന്നാൽ പാർട്ടി നിർദ്ദേശിച്ചത് പത്മകുറിന്റെ പേരാണ്. ഇതിനെ എതിർക്കാൻ മുഖ്യമന്ത്രി നിന്നില്ല. പകരം ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ചെയർമാൻ സ്ഥാനം രാജഗോപാലൻ നായർക്ക് നൽകി. ശബരി മല വിഷയത്തിൽ    ടെലിവിഷനുകളിൽ വിഷയം കൃത്യമായി സംസാരിച്ചത്  രാജഗോപാലൻ നായരാണ്.   രാജഗോപാലൻ നായരുടെ നിലപാടുകൾ നേരത്തെ തന്നെ വ്യക്തമായിരുന്നു. താഴമൺ തന്ത്രി കുടുംബത്തെയും പന്തളം കൊട്ടാരത്തെയും അദ്ദേഹം പ്രസിഡന്റായ കാലത്തും അംഗീകരിച്ചിരുന്നില്ല.      ശബരിമല യുവതി പ്രവേശനത്തിന് പിന്നിലെ ബുദ്ധികേന്ദ്രമെന്ന് ആരോപണം കേട്ട  കേരള ദേവസ്വം  റിക്രൂട്ട്മെന്റ് ബോർഡ് അധ്യക്ഷന്റെ കാലാവധി ദീർഘിപ്പിച്ചു. നൽകിയിരുന്നു. മൊത്തം 6 കൊല്ലം അദ്ദേഹം റിക്രൂട്ട്മെൻ്റ്  അധ്യക്ഷ പദവിയിലിരുന്നു.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കകാർക്ക് ദേവസ്വം നിയമനങ്ങളിൽ സംവരണം നൽകാനുള്ള തീരുമാനം രാജഗോപാലൻ നായരാണ് നടപ്പിലാക്കിയത്. ഇത് എൻ എസ് എസിന്റെ ദീർഘനാളായുള്ള ആവശ്യമായിരുന്നു.  ജി സുകുമാരൻ നായർ പിണറായിയെ നേരിട്ടു കണ്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തത്. സംവരണം നടപ്പിലാക്കാൻ പിണറായി വിശ്വസിച്ച് ഏൽപ്പിച്ചത് രാജഗോപാലൻ നായരെയാണ്. ദളിത് വിഭാഗത്തിലുള്ള ശാന്തിമാർക്ക് ക്ഷേത്ര പൂജാരിയായി  നിയമനം നൽകിയതും രാജഗോപാലൻ നായരുടെ നേതൃത്വത്തിലുള്ള ബോർഡാണ്. ഇത് പുന്നല ശ്രീകുമാറിനെ ആനന്ദിച്ചിച്ചു. അതിന്റെ പ്രതിഫലമെന്നോണം വാളയാർ പെൺകുട്ടികളുടെ കേസ് പുന്നല ഒതുക്കി കൊടുത്തു. ഇങ്ങനെയൊക്കെയുള്ള രാജഗോപാലൻ നായരാണ് ഇപ്പോൾ നിരാശനായി പുറത്തു നിൽക്കുന്നത്.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (15 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (21 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (2 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (3 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (3 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (3 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (4 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (4 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (4 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (4 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (4 hours ago)

Malayali Vartha Recommends