നഴ്‌സിംഗ് വിദ്യാർത്ഥിനിയെ പട്ടാപ്പകൽ വീട്ടിൽ കയറി വാക്കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു:- ഇറങ്ങിയോടിയ സുഹൃത്ത് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ:- നാട് നടുങ്ങിയ കാഴ്ച

നഴ്‌സിംഗ് വിദ്യാർത്ഥിനിയെ പട്ടാപ്പകൽ വീട്ടിൽ കയറി വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരുക്കേൽപിച്ച യുവാവിനെ മണികൂറുകൾക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എം.എം.വർഗീസിന്റെയും ഷീബയുടെയും മകൻ ബേസിൽ (21) ആണ് ഇരിങ്ങോളിലെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ചത്. ഇരുപതുകാരിയായ പെൺകുട്ടിയെയാണ് ഇയാൾ ആക്രമിച്ചത്. തലയ്ക്കും കഴുത്തിനും അതീവ ഗുരുതര പരുക്കേറ്റ പെൺകുട്ടി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമം തടയുന്നതിനിടിയിൽ മഞ്ജുവിന്റെ പിതാവ് ഔസേഫിനും (70) അമ്മ ചിന്നമ്മയ്ക്കും (65) പരുക്കേറ്റു. ഇരുവരെയും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രണയാഭ്യർഥന നിരസിച്ചതാണ് യുവാവിന്റെ പ്രകോപനത്തിനു കാരണമെന്നാണു സൂചന. ഇക്കാര്യം സ്ഥിരീകരിക്കാൻ അന്വേഷണം നടത്തുകയാണെന്നു പൊലീസ് അറിയിച്ചു. ഉച്ചയ്ക്കു 12നാണ് സംഭവം. പെൺകുട്ടി വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്നു. ഔസേഫും ഭാര്യ ചിന്നമ്മയും മുറിക്കുള്ളിലായിരുന്നു. ഈ സമയത്താണ് അതിക്രമിച്ചു കയറിയ യുവാവ് പെൺകുട്ടിയെ ആക്രമിച്ചത്. തടയാൻ ശ്രമിച്ചപ്പോഴാണ് ഔസേഫിനു പരുക്കേറ്റത്. ഓട്ടോറിക്ഷ ഡ്രൈവറായ പിതാവ് ബിനു എറണാകുളത്തേക്ക് ഓട്ടം പോയിരിക്കുകയായിരുന്നു.
അമ്മ മഞ്ജു തയ്യൽ ജോലിക്കും സഹോദരി സ്കൂളിലും പോയ സമയത്തായിരുന്നു ആക്രമണം. ക്രൂരകൃത്യത്തിനു ശേഷം യുവാവ് കടന്നുകളഞ്ഞു. പൊലീസും നാട്ടുകാരും യുവാവിനായി തിരച്ചിൽ നടത്തുന്നതിനിടയിലാണു ഉച്ചയ്ക്കു 2.30ന് ഇരിങ്ങോൾ പള്ളിക്കു സമീപമുള്ള വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസെത്തുമ്പോഴേക്കും മരിച്ചിരുന്നു. ഈ സമയം ബേസിലിന്റെ അമ്മ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ഇരുവരും ഒരേകാലത്ത് സ്‌കൂളിൽ പഠിച്ചവരാണ്. ഇവർ തമ്മിൽ പരിചയവും ഉണ്ടായിരുന്നു. തടിക്കച്ചവടക്കാരനാണ് ബേസിലിന്റെ പിതാവ്. ബേസിലിന്റെ സംസ്കാരം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ഇരിങ്ങോൾ സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ നടക്കും.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. റോഡരികില്‍ ബൈക്ക് നിര്‍ത്തി വാക്കത്തിയുമായി വീടിന്റെ പിന്നിലൂടെ ബേസില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. കരച്ചില്‍ കേട്ട് വീടിനകത്തുനിന്ന് ഓടിയെത്തിയവര്‍ക്കു നേരേയും ആക്രമണമുണ്ടായി. നിമിഷങ്ങള്‍ക്കകം ഇയാള്‍ വാക്കത്തി ഉപേക്ഷിച്ച് സ്ഥലംവിട്ടതായും പോലീസ് പറഞ്ഞു. കോലഞ്ചേരിയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. ഓണം അവധി കഴിഞ്ഞ് ചൊവ്വാഴ്ച കോളേജ് ഹോസ്റ്റലിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ സുഹൃത്തുക്കളായിരുന്നുവെങ്കിലും ബേസില്‍ പലപ്പോഴും പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്നതായാണ് വിവരം. പ്രണയാഭ്യര്‍ഥന നിരസിച്ചതാകാം ആക്രമണ കാരണമെന്നാണ് പോലീസിന്റെ നിഗമനം. പെരുമ്പാവൂര്‍ ഡിവൈ.എസ്.പി.യുടെ ചുമതലയുള്ള ആലുവ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സജി മാര്‍ക്കോസ്, കുറുപ്പംപടി സി.ഐ. സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രണ്ടു വീടുകളിലുമെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ബി.കോം ബിരുദധാരിയാണ് ബേസില്‍.
ഞൊടിയിടയില്‍ ആക്രമണം നടത്തി മറഞ്ഞ പ്രതിയെക്കുറിച്ച് ആദ്യം ആര്‍ക്കും വിവരമൊ ന്നും ഉണ്ടായിരുന്നില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ പെണ്‍കുട്ടിയാണ് അക്രമിയെക്കുറിച്ച് പോലീസിന് വിവരം നല്‍കിയത്. ആദ്യം പെരുമ്പാവൂരിലെ ആശുപത്രിയിലും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലും എത്തിക്കുന്നതുവരെ പെണ്‍കുട്ടി ഒപ്പമുണ്ടായിരുന്നവരോട് സംസാരിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ കഴുത്തിലും തലയില്‍ ചെവിയുടെ ഭാഗത്തും നാല് ഇഞ്ച് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.
അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും സ്ഥിതി ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെക്കുറിച്ച് മൊഴിയില്‍നിന്ന് പോലീസിന് സൂചന ലഭിച്ചെങ്കിലും വിലാസം ലഭിക്കാന്‍ വൈകി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇരിങ്ങോള്‍ സ്വദേശിയാണെന്ന് അറിയുകയും ഉടനടി പോലീസ് എത്തുകയും ചെയ്തു. അപ്പോഴേയ്ക്കും വീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരുടെയും വീടുകള്‍ തമ്മില്‍ നാലു കിലോമീറ്ററോളം ദൂരമുണ്ട്.
https://www.facebook.com/Malayalivartha

























