Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സ്വപന് സുരേഷ് ആരോപണശരങ്ങള്‍ ഉതിര്‍ത്തപ്പോഴും, ക്യാമറ വിവാദമുണ്ടായപ്പോഴും, മാസ്സപ്പടി വിവാദം ഉയര്‍ന്നപ്പോഴും മറുപടി പറയേണ്ടവര്‍ പറയാതിരുന്നതാണ് പാര്‍ട്ടിയ്ക്ക് വലിയ ക്ഷീണമുണ്ടാക്കിയത്. സത്യം അറിയാനുള്ള ജനത്തിന്റെ അവകാശത്തെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ചേര്‍ന്നാണ് ഇല്ലാതാക്കിയതെന്ന ആരോപണത്തിനും ശക്തി കൂടുന്നുണ്ട്.

06 SEPTEMBER 2023 02:50 PM IST
മലയാളി വാര്‍ത്ത

കരുവന്നൂര്‍ ബാങ്കിലുണ്ടായ തട്ടിപ്പുകള്‍ ഇത്രയും വഷളാകുന്നതുവരെ പാര്‍ട്ടി കാത്തിരുന്നതെന്തിനെന്ന ചോദ്യമാണ് സിപിഎം അണികള്‍ ഉയര്‍ത്തുന്നത്. പാര്‍ട്ടിയ്ക്കും കേരളത്തില്‍ പാര്‍ട്ടി ഭരിക്കുന്ന സകല സഹകരണ സ്ഥാപനങ്ങള്‍ക്കും അപമാനമാകുന്ന തരത്തിലേയ്ക്ക് കരുവന്നൂര്‍ പ്രശ്‌നം വഷളാക്കിയത് കണ്ണൂര്‍ ലോബിയെ രക്ഷിക്കാനായിരുന്നു എന്ന പ്രചരണവും പാര്‍ട്ടി ഗ്രൂപ്പുകളില്‍ സജീവമാവുകയാണ്. പ്രശ്‌നം വഷളാക്കി വിട്ടത് കേന്ദ്രഏജന്‍സികള്‍ക്ക് സഹകരണ മേഖലയില്‍ കടന്നു കയറാനുള്ള അവസരം നല്കലിന് തുല്യമായിപ്പോയെന്ന് കരുതുന്നവരാണേറേയും. സ്വപന് സുരേഷ് ആരോപണശരങ്ങള്‍ ഉതിര്‍ത്തപ്പോഴും, ക്യാമറ വിവാദമുണ്ടായപ്പോഴും, മാസ്സപ്പടി വിവാദം ഉയര്‍ന്നപ്പോഴും മറുപടി പറയേണ്ടവര്‍ പറയാതിരുന്നതാണ് പാര്‍ട്ടിയ്ക്ക് വലിയ ക്ഷീണമുണ്ടാക്കിയത്. സത്യം അറിയാനുള്ള ജനത്തിന്റെ അവകാശത്തെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ചേര്‍ന്നാണ് ഇല്ലാതാക്കിയതെന്ന ആരോപണത്തിനും ശക്തി കൂടുന്നുണ്ട്.

നേതാക്കള്‍ മൗനം പാലിക്കുന്തോറും ജനം പ്രതിപക്ഷത്തിന്റെ വാ്ക്കുകള്‍ക്ക് പിന്നാലെ പോയി. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരുടെ അമിത പിണറായി ഭക്തി കാര്യങ്ങളെ കൂടുതല്‍ വഷളാക്കുകയാണുണ്ടായതെന്നും പാര്‍ട്ടി ഗ്രൂപ്പുകളില്‍ ചര്‍ച്ചയാകുന്നുണ്ട്. പിണറായി വിജയന്റെ അപ്രമാതിത്വത്തെ ചോദ്യം ചെയ്യാനാവാകാതെ ശ്വാസംമുട്ടി നിന്നവര്‍ സജീവമായി രംഗത്തെത്തിയെന്നതും ശ്രദ്ധേയമാണ്. വരും ദിവസങ്ങളില്‍ പരസ്യ പ്രസ്താവനകള്‍ നടത്താന്‍ പോലും പലരും തയ്യാറെടുക്കുന്നുവെന്നാണറിയുന്നത്. പാര്‍ട്ടിയെ നാശത്തിന്റെ പുകുഴിയിലേയ്ക്ക് എത്തിക്കുന്ന മക്കളാധിപത്യത്തെ കുറിച്ച് പറയേണ്ടവര്‍ പാര്‍ട്ടി അണികളെ നിരന്തരം വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്ന പൊതുധാരണ പാര്‍ട്ടിക്കുള്ളില്‍ സജീവമായി മാറിക്കൊണ്ടിരിക്കുകയാണ്.

ഇഡിയുടെ അന്വേഷണവും ചോദ്യം ചെയ്യലും എ.സി.മൊയ്തീനില്‍ മാത്രം ഒതുങ്ങില്ല. ഇഡി കടുത്ത നടപടികളിലേയ്ക്ക് തന്നെ കടക്കാനാണ് സാധ്യത. എ.സി.മെയ്തീനെ അറസ്റ്റു ചെയ്താല്‍ കേരളത്തിലെ മറ്റ് സഹകരണ ബാങ്കുകളില്‍ നടന്ന കൊള്ളകളും ഇഡി ഏറ്റെടുക്കുകയും നിരവധി നേതാക്കള്‍ ഇഡി പിടിയിലാകുമെന്നും പാര്‍ട്ടി ഭയക്കുന്നുണ്ട്. രാപകല്‍ വ്യത്യാസമില്ലാതെ നിയമവിദഗ്ദ്ധരുമായി പാര്‍ട്ടി സെക്രട്ടറിയും മറ്റുള്ളവരും ചര്‍ച്ചകള്‍ നടത്തുകയാണ്. മെയ്തീനായി മുന്‍കൂര്‍ ജാമ്യത്തിനായി കോടതയില്‍ പോയാല്‍ ഇഡി നിരത്താന്‍ സാധ്യതയുള്ള തെളിവുകളെ സിപിഎം ഭയക്കുന്നുണ്ടെന്നാണ് അനുമാനിക്കാന്‍. കരുവന്നൂര്‍ രണ്ടും പത്തുമല്ല നിരവധി ബിനാമികളുണ്ടായിരുന്നുവെന്നും പണം പരമാവധി കൊള്ളയടിക്കാന്‍ ശ്രമിച്ചിരുന്നുവെന്നുമുള്ള വെളിപ്പെടുത്തലാണ് ഇഡി നടത്തിയിരിക്കുന്നത്. ഇത്തരം ബിനാമികളെ ബാങ്കില്‍ എത്തിച്ചതിന് പിന്നില്‍ എ.സി.മൊയ്തീന്‍ അടങ്ങുന്ന സംഘമാണെന്നാണ് ഇഡി വിലയിരുത്തിയിരിക്കുന്നത്.

കേസില്‍ പ്രതികളാകാന്‍ സാധ്യതയുള്ള നേതാക്കള്‍ക്ക് എകെജി സെന്ററില്‍ താല്കാലിക അഭയം നല്കിയാലും ഇഡി അവിടേയ്ക്കും കടന്നു വരാമെന്ന് നേതാക്കള്‍ ഭയക്കുന്നുണ്ട്.പൊതുജനത്തിന്റെയും മാധ്യമങ്ങളുടെയും സംശയങ്ങള്‍ക്ക് ഇനി ധാര്‍ഷ്ട്യത്തിന്റെ മറുപടി തിരിച്ചടിയാകുമെന്നും കണക്കുകൂട്ടുന്നുണ്ട്. ചുരുക്കത്തില്‍ എ.സി.മെയ്തീന്‍ വിഷയത്തോടെ സിപിഎമ്മില്‍ പിണറായി വിജയനെതിരായ ചേരി ശക്തി പ്രാപിച്ചു വരികയാണ്. പാര്‍ട്ടി പ്രവര്‍ത്തകരോട് പോലും മാസപ്പടി ഉള്‍പ്പടെയുള്ള വിവാദങ്ങള്‍ വിശദീകരിക്കാന്‍ നേതാക്കള്‍ക്കായിട്ടില്ലായെന്നതും ചര്‍ച്ചയാവുകയാണ്. എക്‌സാലോജിക് കമ്പനി വഴി വീണ വിജയന്‍ നേടിയ മാസപ്പടി പാര്‍ട്ടി കേന്ദ്രങ്ങള്‍ക്ക് വേണ്ടിയായിരുന്നോ എന്ന ചോദ്യവുമുയരുകയാണ്. ചുമ്മാതിരുന്ന മാത്യു കുഴല്‍നാടനെ കളത്തിലിറക്കി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ വഴിവിട്ടതും സിപിഎമ്മിന്റെ ഗതികെട്ട രാഷ്ട്രീയ നിലപാടാണെന്നു വിലയിരുത്തപ്പെടുന്നുണ്ട്. പുതുപ്പള്ളിയില്‍ ദയനീയ തോല്‍വിയുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്ക് മാത്രമായിരിക്കുമെന്ന നിലപാടിലേയ്ക്ക് സെക്രട്ടറി എം.വി.ഗോവിന്ദനും എത്തിച്ചേര്‍ന്നതായാണ് പുറത്തു വരുന്ന വിവരം.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ മുന്‍ മന്ത്രി എ.സി മൊയ്തീന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഇഡി നോട്ടിസ് അയച്ചിരിക്കുകയാണ്. 11ന് കൊച്ചി ഓഫിസില്‍ ഹാജരാകണമെന്നാണ് നോട്ടിസില്‍ പറയുന്നത്. മൂന്നാംതവണയാണ് മൊയ്തീന് ഇഡി നോട്ടിസ് നല്‍കുന്നത്. അന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്ന് മൊയ്തീന്‍ അറിയിച്ചു. നിയമസഭാ സമ്മേളനം നടക്കുന്ന സമയമാണെങ്കിലും ഇ.ഡിക്ക് മുന്നിലെത്തും. ഇ.ഡി ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കുമെന്നും മൊയ്തീന്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം, കേസില്‍ അറസ്റ്റിലായ പി. സതീഷ് കുമാറിനെയും പി.പി. കിരണിനെയും നാലു ദിവസം ഇഡിയുടെ  കസ്റ്റഡിയില്‍ വിട്ടു.
ശനിയാഴ്ച വരെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇഡി ആവശ്യപ്പെട്ടതെങ്കിലും വെള്ളി വൈകിട്ടു നാലുമണി വരെയാണ് കോടതി അനുവദിച്ചത്.

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പത്തട്ടിപ്പില്‍ ഇ.ഡി അറസ്റ്റ് ചെയ്ത കണ്ണൂര്‍ മട്ടന്നൂര്‍ മുണ്ടോറപ്പൊയില്‍ പെരിങ്ങാലിയില്‍ സതീഷ് കുമാറിനു  സിപിഎം ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന കണ്ണൂര്‍ നേതാക്കള്‍ തന്നെ പറയുന്നുണ്ട്. സ്വദേശമായ മട്ടന്നൂരില്‍നിന്നു സതീഷ് വര്‍ഷങ്ങള്‍ക്കു മുന്‍പേ തൃശൂരിലേക്കു താമസംമാറിയെങ്കിലും കണ്ണൂര്‍ ജില്ലയിലെ സിപിഎം നേതാക്കളുമായി സൗഹൃദം തുടര്‍ന്നിരുന്നുവെന്നാണു വ്യക്തമാകുന്നത്. മലബാറില്‍ നിന്നുള്ള നേതാവ് തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് നേതൃത്വവുമായി അടുത്തതെന്നാണു പറയപ്പെടുന്നത്. മറ്റൊരു മുന്‍മന്ത്രിയുടെ കുടുംബവുമായി അടുത്ത സൗഹൃദമുണ്ട്. മട്ടന്നൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും നഗരസഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മിനെ സാമ്പത്തികമായും മറ്റും സഹായിച്ചിരുന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

മട്ടന്നൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 10ാം ക്ലാസ് കഴിഞ്ഞ ശേഷം രണ്ടു വര്‍ഷം വെറുതെയിരുന്നു. പിന്നീട് തിരൂരില്‍ ഫാന്‍സി കടയില്‍ സെയില്‍സ്മാനായി ജോലിക്കു പോയി. അവിടെ നിന്നു രണ്ടു വര്‍ഷത്തിനു ശേഷം തൃശൂരില്‍ ബാഗ് നിര്‍മാണ സ്ഥാപനത്തില്‍ തൊഴിലാളിയായി. പിന്നീടു സ്ഥാപനത്തിന്റെ പങ്കാളിയാകുകയും വൈകാതെ സ്ഥാപനം സ്വന്തമാക്കുകയും ചെയ്തു. 1995- 2000 കാലഘട്ടത്തില്‍ ബ്ലേഡ് പണമിടപാടുകാരുമായി ചേര്‍ന്നു പണം പലിശയ്ക്കു നല്‍കുന്ന ബിസിനസ് നടത്തി. ചെറിയ തുകകള്‍ നല്‍കിയായിരുന്നു തുടക്കം. പിന്നീട് ലക്ഷങ്ങളുടെയും കോടികളുടെയും ബിസിനസായി.

ഭൂമിയുടെ ആധാരം റജിസ്റ്റര്‍ ചെയ്തു വാങ്ങിയാണ് പണം പലിശയ്ക്കു നല്‍കിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിയിലായ വന്‍കിട ബിസിനസുകാര്‍ക്ക് പണം നല്‍കി സഹായിച്ച് അവരുടെ സ്വത്തുക്കള്‍ കൈക്കലാക്കി മറിച്ചുവിറ്റാണ് വലിയ സാമ്പത്തിക ശേഷി കൈവരിച്ചതെന്നും പറയപ്പെടുന്നു. പിന്നീട് ഗള്‍ഫില്‍ കച്ചവടം ആരംഭിച്ചു. 4 കടകള്‍ ഗള്‍ഫിലുണ്ടെന്നാണ് അറിയുന്നത്. ഉന്നത സിപിഎം നേതാവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തൃശൂരില്‍നിന്നുള്ള വാഹനങ്ങള്‍ മട്ടന്നൂരില്‍ എത്തിയതു ചര്‍ച്ചയായിരുന്നു. സിപിഎം നേതാക്കള്‍ക്ക് പലര്‍ക്കും ഗള്‍ഫ് ബിസിനസില്‍ പങ്കാളിത്തമുണ്ടെന്ന വിവരവും പുറത്തു വരുന്നുണ്ട്. ഇ.ഡി അന്വേഷണം വന്നപ്പോള്‍ ബിജെപി നേതൃത്വവുമായും സതീഷ് ബന്ധം സ്ഥാപിച്ചെന്നാണു സൂചന. വീട്ടില്‍ ഇ.ഡി റെയ്ഡ് നടത്തിയപ്പോള്‍ സതീഷ് നേരെ പോയതു ഡല്‍ഹിയിലേക്കാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും സാമ്പത്തിക ഇടപാടുള്ളതായി വിവരമുണ്ട്. ഉന്നതര്‍ക്കു വേണ്ടി നക്ഷത്രഹോട്ടലുകളില്‍ പാര്‍ട്ടി നടത്താറുണ്ടെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.

 സതീഷ് കുമാര്‍ മറ്റു സഹകരണ ബാങ്കുകളില്‍ നടത്തിയ ഇടപാടുകളിലുംഇഡി  അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിപിഎം ഭരിക്കുന്ന ചില സഹകരണ സംഘങ്ങളില്‍ സ്ഥിരനിക്ഷേപം നടത്തിയവരുടെ പേരില്‍ വ്യാജരേഖകള്‍ ചമച്ചു നിക്ഷേപത്തുകയുടെ 90% വരെ വായ്പയായി തട്ടിച്ചെന്നാണു സൂചന. സ്ഥിരനിക്ഷേപത്തിന്റെ കാലാവധി തികയാറാകുന്നതിനു മുന്‍പ് ഇവര്‍ വായ്പയും പലിശയും തിരിച്ചടയ്ക്കുമെന്നതിനാല്‍ തട്ടിപ്പിന്റെ വിവരം നിക്ഷേപകന്‍ അറിയില്ല. ഇത്തരം മുഴുവന്‍ ഇടപാടുകളും സംബന്ധിച്ച വിവരശേഖരണം അന്വേഷണസംഘം ആരംഭിച്ചെന്നാണു സൂചന. കരുവന്നൂരില്‍ മാത്രമല്ല കേരളത്തിലെ മിക്ക സഹകരണ സ്ഥാപനങ്ങളിലും സ്ഥിരനിക്ഷേപകരെ കബളിപ്പിച്ച് നേതാക്കള്‍ വായ്പയെടുക്കുന്നത് പതിവാണ്.വിദേശത്തെ സംശയകരമായ സ്രോതസ്സുകളില്‍ നിന്നെത്തിയ 30 കോടി രൂപയുടെ കള്ളപ്പണം കരുവന്നൂര്‍ ബാങ്കിലെത്തിച്ചു വെളുപ്പിച്ച ശേഷം തിരിച്ചുകടത്തിയെന്ന കേസിലാണു വെളപ്പായ സതീശനെന്ന സതീഷ് കുമാര്‍ അറസ്റ്റിലായത്. എന്നാല്‍ ആര്‍ക്കൊക്കെ വേണ്ടിയാണ് കള്ളപ്പണം വെളുപ്പിച്ചതെന്ന ചോദ്യം നിലനില്ക്കുകയാണ്. സിപിഎം ഭരിക്കുന്ന ബാങ്കും ഭരണ സമിതിയും അതിന് കൂട്ടുനിന്നെങ്കില്‍ കള്ളപണം വെളുപ്പിച്ചതിന് പാര്‍ട്ടി തന്നെ പ്രതിക്കൂട്ടിലാകും.

വെളപ്പായ സതീശന്‍ എന്ന സതീഷ് കുമാറിനെ ചുറ്റിപ്പറ്റിയുള്ള സകല ഇടപാടുകളിലും ബെനാമി ബന്ധങ്ങളുണ്ടെന്നാണ് സൂചന.   മുന്‍മന്ത്രി എ.സി. മൊയ്തീന്റെ ബെനാമി എന്ന ആരോപണത്തിന്റെ പേരിലാണു സതീശന്‍ ആദ്യം അന്വേഷണ പരിധിയില്‍ വന്നതെങ്കിലും സതീശന്റെ വിദേശബന്ധങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും സൂചനയുണ്ട്.നോട്ടുനിരോധന കാലത്ത് അസാധുവായി മാറിയ 30 കോടി രൂപ വരുന്ന നോട്ടുകള്‍ കരുവന്നൂര്‍ സഹകരണ ബാങ്കിനെ മറയാക്കി സതീശന്‍ മാറ്റിയെടുത്തതായി നേരത്തെ കണ്ടെത്തിയിരുന്നു. ഈ നോട്ടുകള്‍ വിദേശത്തു നിന്നെത്തിയതാണെന്നും തീവ്രവാദബന്ധം അടക്കം സംശയിക്കുന്നുണ്ടെന്നും ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കിരണിന്റെ ഇടനിലയിലാണു നോട്ടുകള്‍ ബാങ്കില്‍ നിന്നു മാറ്റിയെടുത്തത്.   ഇതില്‍ നിന്നു വലിയൊരു വിഹിതം കിരണ്‍ കൈപ്പറ്റുകയും മറ്റു പ്രതികള്‍ അടക്കമുള്ളവര്‍ക്കു പങ്കു നല്‍കുകയും ചെയ്തിരുന്നതായി സൂചനയുണ്ട്.

ഇഡി കസ്റ്റഡിയിലുള്ള പി.പി. കിരണ്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ പ്രധാന ആസൂത്രകനാണെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ അംഗത്വം പോലുമില്ലാതിരുന്ന കിരണ്‍ സ്വന്തം പേരിലും ബെനാമി പേരുകളിലുമായി 22 കോടി രൂപയിലേറെ വായ്പയായി മാത്രം തട്ടിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ഓഡിറ്റ് കണക്കുകള്‍ പ്രകാരം ഇതു 36 കോടി വരെ ഉയരാം.തനിക്കു ബാങ്കില്‍ അംഗത്വം ഉണ്ടെന്നു കിരണ്‍ ആദ്യഘട്ടത്തില്‍ വാദിച്ചിരുന്നെങ്കിലും ഇതിനു തെളിവൊന്നും ബാങ്ക് രേഖകളില്‍ നിന്നു കിട്ടിയില്ല. 50 ലക്ഷം രൂപയുടെ ഒരു വായ്പ കിരണ്‍ സ്വന്തം പേരിലും 45 വായ്പകള്‍ ബെനാമികളുടെ പേരിലും എടുത്തിരുന്നതായി കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കലും സിപിഎം നേതാക്കളടക്കമുള്ളവര്‍ക്കു പങ്കു നല്‍കലുമഅടക്കം തട്ടിപ്പുകളിലെല്ലാം ഇടനിലക്കാരനായതു കിരണ്‍ ആണെന്നും കണ്ടെത്തി.

കയ്പമംഗലം പെരിഞ്ഞനം പള്ളത്തു കിരണ്‍ എന്ന പി.പി.കിരണിനു കരുവന്നൂര്‍ സഹകരണ ബാങ്കുമായുള്ള ഔദ്യോഗിക ബന്ധം കമ്മിഷന്‍ ഏജന്റ് എന്നതു മാത്രമാണ്. ബാങ്കില്‍ നിന്നു വ്യാജ വായ്പകളിലൂടെ തട്ടിയ കോടിക്കണക്കിനു രൂപ പ്രതികള്‍ സംസ്ഥാനത്തിന് അകത്തും പുറത്തുമായി പല ബിസിനസുകളില്‍ നിക്ഷേപിച്ചിരുന്നു. ഈ നിക്ഷേപങ്ങളെല്ലാം നടത്തിയതും ഏകോപിപ്പിച്ചതും കിരണാണ്. ചൈന, സിങ്കപ്പൂര്‍, മലേഷ്യ, ദുബായ് തുടങ്ങിയ രാജ്യങ്ങളിലേക്കു കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നു പണം കടത്തിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചതും കിരണ്‍ തന്നെ.  കരുവന്നൂര്‍ തട്ടിപ്പു പുറത്തു വന്നതിനു പിന്നാലെ മുങ്ങിയ കിരണിനെ മാസങ്ങളോളം പിടികൂടാന്‍ ക്രൈം ബ്രാഞ്ചിനു കഴിഞ്ഞിരുന്നില്ല. ആന്ധ്രപ്രദേശിലും ഡല്‍ഹിയിലും ഉള്‍പ്പെടെ ഒളിവില്‍ കഴിഞ്ഞ ശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഇയാള്‍ അറസ്റ്റിലായത്.

എന്തായാലും എ.സി.മെയ്തീന്‍ ഇഡി മുന്നിലെത്തുന്നതോടെ കൂടുതല്‍ വിവാദങ്ങളും പുറത്താകും. ഇഡി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് മെയ്തീനെ ചോദ്യം ചെയ്യുക. അതുകൊണ്ട് മെയ്തീന്റെ അറസ്റ്റ് തള്ളിക്കളയാനാവില്ലെന്നും അനുമാനിക്കുന്നു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (17 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (23 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (2 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (3 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (3 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (4 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (4 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (4 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (4 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (4 hours ago)

Malayali Vartha Recommends