Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സാമാന്യബുദ്ധിക്കു നിരക്കാത്തതാണ് എം.വി.ഗോവിന്ദന്റെ പ്രതികരണം,ചാണ്ടി ഉമ്മന്‍ ജയിച്ചാല്‍ അത് ബിജെപി വോട്ടിലെന്ന പരിഹാസത്തിന് സുധാകരന്റെ മറുപടി,സുരേന്ദ്രനും പിണറായിയും അല്ലെ തോളില്‍ കൈയ്യിട്ട് നടക്കുന്നവര്‍,അന്തര്‍ദ്ധര ഉണ്ടാക്കിയവര്‍ തമ്മില്‍ വോട്ട് കച്ചവടം നടക്കുന്നുണ്ടാകും,എംവി ഗോവിന്ദന്‍ ചോദിച്ച് മേടിച്ചു

06 SEPTEMBER 2023 07:47 PM IST
മലയാളി വാര്‍ത്ത

ചാണ്ടി ഉമ്മന്‍ ജയിക്കുന്നത് ബിജെപി വോട്ടിലെന്ന എംവി ഗോവിന്ദന്റെ പരിഹാസത്തിന് കണക്കിന് കൊടുത്ത് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. സുരേന്ദ്രനും പിണറായിയും അല്ലെ തോളില്‍ കൈയ്യിട്ട് നടക്കുന്നവര്‍. അപ്പോള്‍ എങ്ങനെ ബിജെപി ചാണ്ടിയ്ക്ക് വോട്ട് ചെയ്യും. നട്ടഭ്രാന്ത് പറയല്ലെ ഗോവിന്ദായെന്ന് സുധാകരന്‍. സാമാന്യബുദ്ധിക്കു നിരക്കാത്തതാണ് എം.വി.ഗോവിന്ദന്റെ പ്രതികരണമെന്നു സുധാകരന്‍ പറഞ്ഞു. ഇതിപ്പോള്‍ അന്തര്‍ദ്ധരായും തള്ളിച്ചെന്നതാ പക്ഷെ ഒത്തില്ല.

''സാമാന്യബുദ്ധിയുള്ള ഒരാളുടെ പ്രതികരണമല്ല ഗോവിന്ദന്‍ മാഷിന്റേത്. കഷ്ടമാണ്. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി ഇതുപോലുള്ള പരിഹാസ്യമായ പ്രസ്താവന ഇറക്കുന്നത് അദ്ദേഹത്തിന്റെ നിലയും വിലയും തകര്‍ക്കാനേ ഉപകരിക്കൂ. ബിജെപി കോണ്‍ഗ്രസിനു വോട്ടു ചെയ്യുക... അങ്ങനൊരു സംഭവം ഉണ്ടോ ഈ രാജ്യത്ത്. സിപിഎമ്മിനു വോട്ടു ചെയ്തിട്ടുണ്ട്... എന്തിനാണെന്നു വച്ചാല്‍ കോണ്‍ഗ്രസ് രഹിത ഭാരതമുണ്ടാക്കാനായി. കേരളത്തില്‍ ബിജെപി സിപിഎമ്മിനു വോട്ടു കൊടുത്തിട്ടുണ്ട്. ഞങ്ങള്‍ക്കു വോട്ടു തരില്ലല്ലോ. ഞങ്ങളല്ലേ അവരുടെ പ്രഖ്യാപിതമായ ശത്രു.

അന്തര്‍ധാരയില്‍ ബന്ധം പുലര്‍ത്തി പോകുന്ന പാര്‍ട്ടികളല്ലെ അത്. അല്ലെങ്കില്‍ പിണറായി വിജയനോ സുരേന്ദ്രനോ ഇങ്ങനെ ഇറങ്ങി നടക്കുമോ. ആ ബന്ധത്തിന്റെ ബാക്കിപത്രമല്ലേ സുരേന്ദ്രനും പിണറായി വിജയനും ഈ കേരള രാഷ്ട്രീയത്തില്‍. പരസ്പര ധാരണയില്‍ അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കുന്ന സിപിഎം ബിജെപി ബന്ധത്തിന്റെ ഇടമുറിയാത്ത ചരിത്രത്തിന്റെ ഭാഗമല്ലേ അവരൊക്കെ. അത് അനുഭവത്തില്‍ കാണുന്ന കേരളത്തിലെ ജനങ്ങള്‍ ഇദ്ദേഹത്തിന്റെ ഈ പ്രസ്താവന എത്ര പരിഹാസത്തോടയാണു കാണുക എന്നു സ്വയം ആലോചിച്ചാല്‍ മതി''സുധാകരന്‍ പറഞ്ഞു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വോട്ട് യു.ഡി.എഫ്. വാങ്ങിയോയെന്ന് സംശയമുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ബി.ജെ.പി. വോട്ടുവാങ്ങാതെ ചാണ്ടി ഉമ്മന്‍ ജയിക്കില്ല. വാങ്ങിയിട്ടില്ലെങ്കില്‍ എല്‍.ഡി.എഫ്. ജയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരു ജയിക്കും, തോല്‍ക്കും എന്നത് വസ്തുനിഷ്ടമായിരിക്കുകയാണ്. ഇനി വെറുതേ അവകാശവാദങ്ങള്‍ ഉന്നയിക്കേണ്ട കാര്യമില്ല. വലിയ അവകാശവാദമൊന്നും ഉന്നയിക്കുന്നില്ലെന്ന് ആദ്യമേ പറഞ്ഞതാണ്. വലിയ രീതിയിലുള്ള സംഘടന രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി ജയിക്കാന്‍ സാധ്യതയുണ്ടെന്ന് തന്നെയാണ് നേരത്തേയും പറഞ്ഞത്. പോളിങ് കഴിഞ്ഞപ്പോഴും അതുതന്നെയാണ് പറയാനുള്ളതെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു.

'താഴെത്തട്ടിലെ കണക്കെല്ലാം കിട്ടിയിട്ടുണ്ട്. പ്രശ്നം ഇത്രയേയുള്ളൂ, ബി.ജെ.പിക്ക് പത്ത് പത്തൊന്‍പതിനായിരം വോട്ടുണ്ട് അവിടെ. ആ ബി.ജെ.പി. വോട്ട് യു.ഡി.എഫ്. വാങ്ങിയോ എന്ന് നല്ല സംശയമുണ്ട്. വോട്ടെണ്ണുമ്പോള്‍ മാത്രമേ അത് മനസിലാകുകയുള്ളൂ. ബി.ജെ.പി. വോട്ട് വാങ്ങാതെ ചാണ്ടി ഉമ്മന്‍ ജയിക്കില്ല. വാങ്ങിയിട്ടില്ലെങ്കില്‍ ഞങ്ങള്‍ ജയിക്കും', സി.പി.എം. സംസ്ഥാന സെക്രട്ടറി അവകാശപ്പെട്ടു. ആരു ജയിച്ചാലും വലിയ ഭൂരിപക്ഷമൊന്നും ഉണ്ടാവില്ല. വളരെ ചെറിയ ഭൂരിപക്ഷമേ ഉണ്ടാകുകയുള്ളൂ. പുതുപ്പള്ളിയിലെ വിധിയോടെ സര്‍ക്കാരിന്റെ ആണിക്കല്ല് ഉറയ്ക്കുകയാണ് ചെയ്യുകയെന്നും ഫലം സര്‍ക്കാരിന്റെ ആണിക്കല്ല് ഇളക്കുന്നതാവുമെന്ന മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോട് അദ്ദേഹം പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (16 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (22 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (2 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (3 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (3 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (3 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (4 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (4 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (4 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (4 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (4 hours ago)

Malayali Vartha Recommends