ജെയ്ക്ക് ജയിക്കാന്‍ പ്രാര്‍ത്ഥിക്കണേ വി. ചാണ്ടി സാറെ;ഉച്ചന്‍ ചാണ്ടിയുടെ കല്ലറയെ അപമാനിച്ച് സിപിഎം,ജെയ്ക്കിനെ ജയിപ്പിക്കണമെന്ന കുറിപ്പ്,വേട്ടയാടല്‍ ഇനിയും നിര്‍ത്തിയില്ലേന്ന് പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ്,സിപിഎം മുതിര്‍ന്ന നേതാക്കളുടെ അറിവോടെയാണോ ഈ പേക്കൂത്ത്

ഉമ്മന് ചാണ്ടിയുടെ കല്ലറയില്‍ ജയ്ക്ക് ജയിക്കാനായ് പ്രാര്‍ത്ഥനാ കുറിപ്പ്. ജയ്ക്കിന്റെ വിജയത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണേ എന്നാണ് കുറിപ്പ്. ഇത് വന്‍ വിവാദമായ് മാറിയിരിക്കുകയാണ്. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയുടെ സമീപം കുറിപ്പുകളും കവിതകളും ചിത്രങ്ങളും വച്ചിരിക്കുന്ന ക്യാന്‍വാസില്‍ ഇന്നലെ ഉച്ചയോടെയാണു വിവാദക്കുറിപ്പ് കണ്ടെത്തിയത്. ഇത് സഖാക്കള്‍ ഉമ്മന്‍ ചാണ്ടിയെ പരിഹസിക്കാന്‍ വേണ്ടി ചെയ്തതാണോ. അതോ ശരിക്കും ജയ്ക്കിന് വേണ്ടി ആരെങ്കിലും ചെയ്തതാണോ എന്നാണ് പുതുപ്പള്ളിയില്‍ ചര്‍ച്ച. കല്ലറയെ അപമാനിച്ചെന്ന പരാതിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
പുതുപ്പള്ളിയിലെ പുതിയ പുണ്യാളാ... വി.ചാണ്ടി സാറേ... സ. ജെയ്ക്കിന്റെ വിജയത്തിനു വേണ്ടി പ്രാര്‍ഥിക്കണമേ' എന്നാണു കുറിപ്പ്. എഴുതിയ ആളുടെ പേരു വച്ചിട്ടില്ല. സിപിഎമ്മിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു ഫെയ്സ്ബുക് പ്രൊഫൈലില്‍ ഇതിന്റെ ചിത്രം സഹിതം 'പുണ്യാളന്‍ ഒറിജിനലാണോ എന്ന് എട്ടാം തീയതി അറിയാം' എന്ന പരിഹാസക്കുറിപ്പു സഹിതം പോസ്റ്റ് വന്നതോടെയാണു കുറിപ്പ് ശ്രദ്ധയില്‍ വരുന്നത്. ഉമ്മന്‍ ചാണ്ടിയുടെ കല്ലറയെ ഇടതുപക്ഷം അപമാനിച്ചെന്നു കോണ്‍ഗ്രസ് ആരോപിച്ചു. ഉമ്മന്‍ ചാണ്ടി ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും വേട്ടയാടി. ഈ കുറിപ്പു വച്ചതിനു ശേഷം സമൂഹമാധ്യമങ്ങള്‍ വഴി കല്ലറയെ അപമാനിക്കാന്‍ മനഃപൂര്‍വം ശ്രമം നടത്തിയതായും കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.
കുറിപ്പിന്റെ പേരില്‍ കോണ്‍ഗ്രസ്-സിപിഎം അടി തുടങ്ങിയിട്ടുണ്ട്. മനപ്പൂര്‍വ്വം ഉമ്മന്‍ ചാണ്ടിയെ അപമാനിക്കാന്‍ വേണ്ടി ചെയ്തതാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇത് വെച്ചുപൊറുപ്പിക്കാനാകില്ല, തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത് മുതല്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ അപമാനിക്കുകയാണ് സിപിഎമ്മുകാര്‍. വ്യക്തിപരമായ് അധിക്ഷേപങ്ങള്‍ അതിരു കടക്കുന്നു ഈ സൈബര്‍ കൂട്ടത്തെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് കോണ്‍ഗ്രസ് പൊട്ടിത്തെറിച്ച് ചോദിക്കുന്നു. ഇതിന്റെ കൂടെ ചാണ്ടി ഉമ്മന്‍ ജയിക്കും അല്ല ജെയ്ക് ജയിക്കും അതിന്റെ പോരും കനക്കുകയാണ്.
ഇതിനിടെ പുതുപ്പള്ളി ഉപതെരഞ്ഞടുപ്പില്‍ യുഡിഎഫിന് മികച്ച ജയമുണ്ടാകുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍. ആകെ പോള്‍ ചെയ്തതിന്റെ 53 ശതമാനം വോട്ട് നേടി ചാണ്ടി ഉമ്മന്‍ ജയിക്കുമന്നാണ് സര്‍വ്വേ ഫലം. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രകാരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് 53 ശതമാനം വോട്ട് കിട്ടും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് 39 ശതമാനം വേട്ടും ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് അഞ്ച് ശതമാനം വോട്ടും കിട്ടുമെന്നാണ് പ്രവചനം. മറ്റുള്ളവര്‍ 3 ശതമാനം വോട്ട് നേടുമെന്നും ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. യുഡിഎഫിന് 69,490 വോട്ടും എല്‍ഡിഎഫിന് 51, 134 വോട്ടും ബിജെപി 6555 വോട്ടും ലഭിക്കുമെന്നാണ് എക്സിറ്റ് പോളിന്റെ ശതമാന കണക്കുകള്‍ പറയുന്നത്.
ചാണ്ടി ഉമ്മന് 18,000 ല്‍ അധികം ഭൂരിപക്ഷം കിട്ടാന്‍ സാധ്യയുടെന്നും ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. പുരുഷ വോട്ടര്‍മാരില്‍ 50 ശതമാനം പേരും സ്ത്രീ വോട്ടര്‍മാരില്‍ 56 ശതമാനം പേരും യുഡിഎഫിന് വോട്ട് ചെയ്തെന്നാണ് എക്സിറ്റ് പോള്‍ കണ്ടെത്തല്‍. ഇടത് മുന്നണിക്ക് പുരുഷ വോട്ടര്‍മാരില്‍ 41 ശതമാനത്തിന്റെയും സ്ത്രീ വോട്ടര്‍മാരില്‍ 37 ശതമാനത്തിന്റെയും പിന്തുണ കിട്ടിയെന്നും എക്സിറ്റ് പോള്‍ കണക്കുകള്‍ പറയുന്നു. വിവിധ ബൂത്തുകളില്‍ വോട്ട് ചെയ്തിറങ്ങിയ 509 വോട്ടര്‍മാരെ നേരിട്ട് കണ്ടാണ് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ തയ്യാറാക്കിയത്.
https://www.facebook.com/Malayalivartha

























