ഐഎസ് കേരളത്തില്‍ പ്ലാനിട്ട ഭീകരാക്രമണം പൊളിച്ച് എന്‍ഐഎ;തൃശൂര്‍ മൊഡ്യൂള്‍ നേതാവ് ചെന്നൈയില്‍ പിടിയില്‍,ദേശീയ അന്വേഷണ ഏജന്‍സിയുടെ കൃത്യമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി,കേരളത്തില്‍ പലയിടത്ത് ആക്രമണം പ്ലാനിട്ടു,ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം

കേരളത്തില്‍ ഭീകരാക്രമണത്തിന് പദ്ധതി മെനഞ്ഞ് ഐഎസ്. തൃശൂര്‍ മൊഡ്യൂള്‍ നേതാവ് ചെന്നൈയില്‍ പിടിയില്‍. എന്‍ഐഎയുടെ കൃത്യമായ ഇടപെടലിലാണ് ഐഎസ് ഭീകരന് പൂട്ടുവീണത്. രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് സയീദ് നബീല്‍ അഹമ്മദ് എന്നയാളെ പിടികൂടിയതെന്നും എന്‍ഐഎ അറിയിച്ചു. കേരളത്തില്‍ വന്‍ ഭീകരാക്രമണത്തിനാണ് ഇയാളും സംഘവും പദ്ധതിയിട്ടതെന്ന് എന്‍ഐഎ വ്യക്തമാക്കി. ഒളിവിലായിരുന്ന നബീല്‍ അഹമ്മദിനെ എന്‍ഐഎയുടെ പ്രത്യേക സംഘമാണു പിടികൂടിയത്. കഴിഞ്ഞ കുറച്ചാഴ്ചകളായി ഇയാളെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. തമിഴ്നാട്ടിലും കര്‍ണാടകയിലുമായി പല സ്ഥങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. വ്യാജ രേഖ ചമച്ച് നേപ്പാളിലേക്കു കടക്കാനായിരുന്നു നീക്കം. വ്യാജ രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും ഇയാളില്‍നിന്ന് പിടിച്ചെടുത്തു.
തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐഎസ്ഐഎസ് മൊഡ്യൂള്‍ കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുവെന്ന് എന്‍ഐഎയ്ക്കു വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ജൂലൈ 11നാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. കൊള്ളയടിക്കല്‍ ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ പണം കണ്ടെത്താനും ഇവര്‍ നീക്കം നടത്തി. ഇന്ത്യയില്‍ പലയിടത്തും ആളുകളെ ചേര്‍ക്കുന്നതിന് ഐഎസ്ഐസ് നീക്കം നടത്തുന്നുണ്ട്. നിരവധി ഐഎസ് പ്രവര്‍ത്തകരെ ഇതിനകം അറസ്റ്റ് ചെയ്തുവെന്നും എന്‍ഐഎ അറിയിച്ചു.
ഐഎസ്സിന്റെ നിരവധി പ്രവര്‍തത്തകര്‍ കേരളത്തിലുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പ് പുറത്ത് വന്നിരുന്നു. അടുത്തിടെ മറ്റൊരു ഗ്രൂപ്പിനേയും എന്‍ഐഎ പിടികൂടിയിരുന്നു. ഐഎസിന്റെ പ്രവര്‍ത്തനത്തിനു ഫണ്ട് ശേഖരണം നടത്തിയ കേസില്‍ 4 പേര്‍ പിടിയിലായതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. കേരളത്തിലെ മത നേതാക്കളെയും തീര്‍ത്ഥാടന കേന്ദ്രങ്ങളെയും ഐഎസ് ഭീകരര്‍ ലക്ഷ്യം വെച്ചിരുന്നു. 'പെറ്റ് ലവേഴ്സ്' എന്ന സമൂഹമാധ്യമ ഗ്രൂപ്പുണ്ടാക്കി അതിലൂടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്തത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ സുരക്ഷിതമല്ല ഭീകരാക്രമണ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്റ്സ് എത്ര മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും കേരള പോലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡുമായി ചേര്‍ന്ന് അടുത്തിടെതൃശൂരില്‍ മൂന്നിടത്തും പാലക്കാടും പരിശോധന നടത്തിയിരുന്നു. മുഖ്യപ്രതി പ്രതി ആഷിഫിനെ തമിഴ്നാട്ടിലെ സത്യമംഗലത്തിനടുത്തുള്ള ഒളിത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തതായി ഏജന്‍സി അറിയിച്ചു. തുടര്‍ന്ന് തൃശൂര്‍ സ്വദേശികളായ സെയ്ദ് നബീല്‍ അഹമ്മദ്, ടി ഷിയാസ് എന്നിവരെയും പാലക്കാട്ടുനിന്ന് റയീസിനെയും അറസ്റ്റ് ചെയ്തതായി എന്‍ഐഎ വക്താവ് അറിയിച്ചു. ഇവരുടെ വീടുകളില്‍ നിന്ന് ഡിജിറ്റല്‍ ഉപകരണങ്ങള്‍, വിദ്വേഷകരമായ ഉള്ളടക്കമുള്ള രേഖകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
കേരളത്തില്‍ ഐഎസ് പ്രവര്‍ത്തനം നടത്തുന്നതിന് പണം കണ്ടെത്താന്‍ പ്രതികള്‍ ബാങ്ക് കൊള്ളയടിക്കാന്‍ തീരുമാനിച്ചിരുന്നതായി എന്‍ഐഎ അറിയിച്ചു. പ്രതികള്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അംഗങ്ങളാണെന്ന് സംസ്ഥാന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ സ്ഫോടക വസ്തുക്കളോ തോക്കുകളോ മൂര്‍ച്ചയുള്ള ആയുധങ്ങളോ റെയ്ഡില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആഷിഫ് കഴിഞ്ഞ മൂന്ന് മാസമായി എന്‍ഐഎ നിരീക്ഷണത്തിലായിരുന്നു. തൃശൂരിലെ എടിഎം കവര്‍ച്ചയ്ക്ക് ശേഷം തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന ആഷിഫ് പാടൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും ആഷിഫ് പ്രതിയാണ്. 2008ലെ കൊലപാതകം ഉള്‍പ്പെടെ മൂന്ന് കുറ്റകൃത്യങ്ങളില്‍ നബീല്‍ അഹമ്മദിനെ പോലീസ് പ്രതി ചേര്‍ത്തിരുന്നു. പിടിയിലായവര്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. സംഘവുമായി ബന്ധമുള്ള കൂടുതല്‍ പേരെ കുറിച്ച് എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ തിരച്ചില്‍ നടത്തിവരികയാണ്. ടെലട്രാമില്‍ പെറ്റ് ലവേര്‍സ് എന്ന ഗ്രൂപ്പുണ്ടാക്കിയാണ് മോഷണ സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തത്. ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും ഭീകാരാക്രമണം നടത്താനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായും ഭീകരര്‍ പണം സ്വരൂപിച്ചിരുന്നു. മാത്രമല്ല, കേരളത്തിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളെയും വിവിധ രാഷ്ട്രീയമത നേതാക്കളെയും ഇവര്‍ ലക്ഷ്യം വെച്ചിരുന്നു. തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുകയും അതുവഴി സംസ്ഥാനത്ത് മതസ്പര്‍ദ്ദ വളര്‍ത്തി കലാപം സൃഷ്ടിക്കാനുമായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന് എന്‍ഐഎ വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha

























