ഒരുത്തനും സിപിഎം ഓഫീസുകള്‍ക്ക് പൂട്ടിടില്ല;ഹൈക്കോടതിയെ വെല്ലുവിളിച്ച് സിപിഎം നേതാവ്,ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസാണ് ഭീഷണി മുഴക്കിയിരിക്കുന്നത്,നേതാവിനെ തൂക്കി അകത്തിടുകയാണ് വേണ്ടത്,അനധികൃതമായി കെട്ടിടം പണിതിട്ടും ധാര്‍ഷ്ട്യം കണ്ടില്ലേ

പാര്‍ട്ടി കോടതിക്കും മുകളില്‍ കയറി ഒരു കോടതിയും വിളയണ്ടാന്ന് സിപിഎം. സിപിഎം പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന് നേതാവിന്റെ വെല്ലുവിളി. വെല്ലുവിളിച്ചിരിക്കുന്നത് ഹൈക്കോടതിയെ. ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. അതെന്താ സിപിഎം പാര്‍ട്ടി ഓഫീസുകള്‍ കണ്ടാല്‍ എല്ലാവര്‍ക്കും മുട്ടിടിക്കുമോ. നിയമവും ചട്ടവും ലംഘിച്ചാണ് പാര്‍ട്ടി ഓഫീസുകല്‍ കെട്ടിപ്പൊക്കിയിരിക്കുന്നത്. എന്നിട്ടും കോടതിയോടും ജനങ്ങളോടും വെല്ലുവിളി. ഏകാധിപത്യം അതങ്ങ് ചൈനയില്‍ കൊണ്ടിറക്കിയാല്‍ മതി. കടതിയലക്ഷ്യത്തിന് കേസെടുത്ത് നേതാവിനെ തൂക്കി എടുത്ത് അകത്തിടണം അതാണ് വേണ്ടത്. അതിനിവുടുത്തെ പോലീസിനെ കൊണ്ട് കൊള്ളാഞ്ഞിട്ടാണ്.
മൂന്നാറിലെ സിപിഎം ഓഫീസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന പാടില്ലെന്ന ഹൈക്കോടതി നിര്‍ദ്ദേശം നിലനില്‍ക്കെ, കോടതിയെ വെല്ലുവിളിച്ച് സി വി വര്‍ഗീസ് രംഗത്ത് വന്നിരിക്കുന്നത്. സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന് സി വി വര്‍ഗീസ് പറഞ്ഞത്. അന്‍പത് വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന ശാന്തന്‍പാറ ഏരിയ കമ്മറ്റി ഓഫീസ് അനധികൃതമാണെന്ന് പറയുന്നത്. വീട്ടില്‍ പട്ടിണികിടക്കുമ്പോഴും പൈസ നല്‍കി സഖാക്കള്‍ നിര്‍മ്മിച്ച ഓഫീസുകളാണിത്. നിയമപരമായ വ്യവസ്ഥകള്‍ ഉപയോഗിച്ച് നേരിടുമെന്നും സിവി വര്‍ഗീസ് പറഞ്ഞു. ശാന്തന്‍പാറ സിപിഎം ഓഫീസ് കേസില്‍ പരസ്യപ്രസ്താവന പാടില്ലെന്ന് ഡിവിഷന്‍ ബെഞ്ച് സി വി വര്‍ഗീസിനോട് ഇന്നലെ നിര്‍ദേശിച്ചിരുന്നു. അമിക്കസ് ക്യൂരിക്കോ ജില്ലാ കലക്ടര്‍ക്കോ എതിരെയും സംസാരിക്കാന്‍ പാടില്ല. കോടതി ഉത്തരവുകള്‍ നടപ്പാക്കുകയാണ് ഇരുവരും ചെയ്യുന്നത്. ഇക്കാര്യത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അക്കാര്യം രേഖാമൂലം അറിയിക്കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. ഇത് കാറ്റില്‍ പറത്തിയാണ് ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശം.
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ശാന്തന്‍പാറയില്‍ സിപിഎം ഓഫീസ് നിര്‍മ്മിച്ചതിന് ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിനെതിരെ കോടതിയലക്ഷ്യ കേസ് എടുത്തു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എന്തും ആകാമോ എന്ന് ചോദിച്ച ഹൈക്കോടതി ശാന്തന്‍പാറിയിലെ ഓഫീസ് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഉപയോഗിക്കുന്നത് വിലക്കി.കോടതിയലക്ഷ്യം കാട്ടിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ സിപിഎമ്മിന് ഉല്‍കണ്ഠ ഇല്ലെന്നും സിവി വര്‍ഗീസ് പ്രതികരിച്ചു. സ്റ്റോപ് മെമ്മോ അവഗണിച്ച് ശാന്തന്‍പാറിയിലും ബൈസണ്‍വാലിയും സിപിഎം ഓഫീസ് നിര്‍മ്മിച്ചെന്ന് കണ്ടെത്തി എല്ലാ നിര്‍മ്മാണവും നിര്‍ത്തിവെക്കാന്‍ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അണിനിരത്തി കോടതി ഉത്തരവിനെ വെല്ലുവിളിച്ച് ശാന്തന്‍പാറയില്‍ ഓഫീസ് നിര്‍മ്മാണം തുടര്‍ന്നു. പിന്നാലെ ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിനെതിരെ കോടതിയലക്ഷ്യ കേസ് എടുത്തു. കോടതി ഉത്തരവ് കിട്ടാത്തത് കൊണ്ടാണ് നിര്‍മ്മാണവുമായി മുന്നോട്ട് പോയതെന്നായിരുന്നു സിപിഎം വാദം. എന്നാല്‍ കേസില്‍ കക്ഷിയായ സി വി വര്‍ഗീസിന് ഉത്തരവിനെക്കുറിച്ച് അജ്ഞത നടിക്കാനാകില്ലെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയാണ് സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുത്തത്. എന്നാല്‍ ഇതെല്ലാം കാറ്റില്‍പറത്തിയാണ് ജില്ലാ സെക്രട്ടറിയുടെ പുതിയ പ്രതികരണം വരുന്നത്.
നേതാവിന്റെ പറച്ചില്‍ കേട്ടാല്‍ തോന്നും ശാന്തന്‍പാറയില്‍ കെട്ടിപ്പൊക്കിയ ഓഫീസ് എല്ലാ നിയമവും പാലിച്ചാണെന്ന്. കോടതിക്ക് തലയില്‍ കൂടി കപ്പല്‍ ഓടുകയാണല്ലോ നിര്‍മ്മാണം വെറുതെ നിര്‍ത്തിവെപ്പിക്കാന്‍. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അനധികൃത നിര്‍മ്മാണം പൊക്കിയത്. അല്ലെങ്കില്‍ തന്നെ ഇടുക്കിയില്‍ ചട്ടം പാലിച്ച് കെട്ടിപ്പൊക്കുന്ന ഏതാ നിര്‍മ്മാണം ഉണ്ട്. ഈ നേതാക്കന്മാരുടെയൊക്കെ അനധികൃത കൈയ്യേറ്റത്തിനെതിരെ കേസെടുത്ത് തുടങ്ങിയാല്‍ ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി തിരികെ പിടിക്കാം. ഇടുക്കി ഇവരുടെ തറവാട് വക പോലെയാണ് തോന്നുന്നിടത്തൊക്കെ കൊണ്ട് നിര്‍മ്മാണം നടത്താന്‍. അനധികൃത നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും രാത്രിയില്‍ അവിടെ നിര്‍മ്മാണം നടത്തിയ ടീംസ് ആണ്. ഉത്തരവ് ലംഘിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന് അല്ലെ വര്‍ഗ്ഗീസേ കോടതിയലക്ഷ്യ കേസ് വന്നത്.
സിവി വര്‍ഗ്ഗീസ് കേറിയങ്ങ് വിളയുകയാണ്. മാത്യു കുഴല്‍നാടന്‍ സിപിഎമ്മുകാരുടെ സ്വത്ത് വിവരം പുറത്തുവിടാന്‍ പറഞ്ഞതിന് പിന്നാലെ ഇളകിയതാണ് വര്‍ഗ്ഗീസിന്. ഞങ്ങളുടെ സ്വത്ത്വിവരം ഇവിടെ ഒരുത്തനും അന്വേഷിക്കണ്ട എന്ന നയമാണ് വര്‍ഗ്ഗീസ് സ്വീകരിച്ചത്. അറിയണം അറിഞ്ഞേ പറ്റൂ. നാട്ടുകാരെ പറ്റിച്ചും തെണ്ടിച്ചും കുറേ ഉണ്ടാക്കി ഇട്ടിട്ടുണ്ടല്ലോ. അത് വെളിപ്പെടുത്താനാകില്ല അല്ലിയോ. കോടികളുടെ ആസ്തിയാണ് തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടി നേതാക്കള്‍ക്ക്. ഇതിന്റെ സോഴ്സ് മലയാളികള്‍ക്ക് അറിഞ്ഞേപറ്റു. ഇപ്പോള്‍ കോടതിയോട് വെല്ലുവിളി. നിയമവും ചട്ടവും ഒന്നും ഇവര്‍ക്ക് ബാധകമല്ലെ.
https://www.facebook.com/Malayalivartha

























