പാര്‍ലമെന്റംഗങ്ങള്‍ക്ക് പണം നഷ്ടമായതുപോലെ... ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി എടിഎമ്മില്‍ നിന്ന് പണം തട്ടുന്നത് വ്യാപകമാകുന്നു

റിസര്‍വ് ബാങ്കില്‍ നിന്ന് എന്ന വ്യാജേന ഫോണിലൂടെ എടിഎം വിശദാംശങ്ങള്‍ പഠിച്ച് പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ രണ്ട് പാര്‍ലമെന്റംഗങ്ങള്‍ക്ക് പണം നഷ്ടമായതിന് പിന്നാലെ ഇത്തരത്തില്‍ പണം നഷ്ടമായ പലരും പോലീസിനെ സമീപിക്കുന്നുണ്ട്. ആദായ നികുതി വിഭാഗ്തതില്‍ നിന്നാണ് എന്ന പേരിലും ഇത്തരത്തില്‍ കോളുകള്‍ ലഭിക്കുന്നുണ്ട്. തിരുവനന്തപുരത്ത് കിളിമാനൂരിലും മലപ്പുറത്ത് എടക്കരയിലും കഴിഞ്ഞ ദിവസം ബാങ്ക് ഇടപാടുകാര്‍ക്ക് പണം നഷ്ടമായിട്ടുണ്ട്. എം പിമാര്‍ക്ക് ഒന്നരലക്ഷത്തോളം രൂപയാണ് നഷ്ടമായത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
റിസര്‍വ് ബാങ്കിന്റേയോ മറ്റ് ബാങ്കുകളുടെയോ കസ്റ്റമര്‍ കെയറില്‍ നിന്ന് എന്ന വ്യാജേനയാണ് മൊബൈല്‍ നമ്പറുകളില്‍ നിന്ന് ഫോണ്‍വിളി വരുന്നത്. അക്കൗണ്ട് വെരിഫിക്കേഷന് വേണ്ടിയാണ് എന്നാണ് വിളിക്കുന്നവര്‍ പറയുന്നത്. തുടര്‍ന്ന് എടിഎം കാര്‍ഡ് നമ്പരും കാര്‍ഡില്‍ അച്ചടിച്ചിരിക്കുന്ന പേരും കാര്‍ഡിന്റെ കാലാവധി തീയതിയും സിവിവി നമ്പരും ചോദിക്കും. ശേഷം അല്പസമയത്തിനുള്ളില്‍ മൊബൈല്‍ ഫോണിലേക്ക് ഒരു ഒറ്റത്തവണ പാസ്‌വേര്‍ഡ് ലഭിക്കുമെന്നും പറയും. ഈ പാസ്‌വേര്‍ഡും കൂടി കൈമാറുന്നതോടെ അക്കൗണ്ട് ഉടമയുടെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച സന്ദേശമായിരിക്കും ഫോണില്‍ ലഭിക്കുക. പിന്നീട് തങ്ങളെ വിളിച്ച നമ്പറിലേക്ക് ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ നിരാശയായിരിക്കും ഫലം, കിളിമാനൂരില്‍ അക്കൗണ്ട് ഉടമയ്ക്ക് നഷ്ടമായത് 15,000 രൂപയാണ്. തട്ടിപ്പ് സംഘം പണം ഓണ്‍ലൈനില്‍ സാധനം വാങ്ങാന്‍ ഉപയോഗിച്ചെന്ന വിവരമാണ് ലഭിച്ചിട്ടുള്ളത്. ഇത്തരത്തില്‍ ഫോണ്‍വിളി വന്ന നമ്പരുകളെ കുറിച്ച് പോലീസ് പരിശോധന നടത്തുന്നുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലേക്ക് പണം നഷ്ടപ്പെട്ടവര്‍ക്ക് ഫോണ്‍വിളികള്‍ എത്തിയ നമ്പരുകളില്‍ പലതും ജാര്‍ഖണ്ഡ്, ബിഹാര്‍, എന്നിവിടങ്ങളില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ നമ്പറുകളാണ്. ചില നമ്പറുകള്‍ ഇന്ത്യയ്ക്ക് പുറത്തു നിന്നുള്ളവയുമുണ്ട്. ഇത്തരം ഫോണ്‍ വിളികളെ കരുതിയിരിക്കണമെന്നും ഒരു തരത്തിലും ബാങ്ക് അക്കൗണ്ട് നമ്പരുകളോ മറ്റ് വിവരങ്ങളോ പങ്കുവയ്ക്കരുതെന്നും പോലീസും ബാങ്ക് അധികൃതരും പറയുന്നു.
റിസര്‍വ് ബാങ്കോ മറ്റ് ബാങ്കുകളോ ആദായനികുതി വകുപ്പോ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഫോണിലൂടെ ആരായില്ലെന്ന് പൊതുജനങ്ങളെ നേരത്തെ അറിയിച്ചിട്ടുള്ളതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























