താന്‍ വെള്ളാപ്പള്ളിയെ വേട്ടയാടുന്നില്ലെന്ന് വി എം സുധീരന്‍, വേട്ടയാടല്‍ തന്റെ രീതിയല്ല, നിയമം എല്ലാവര്‍ക്കും ബാധകമെന്ന് വെള്ളാപ്പള്ളിക്ക് സുധീരന്റെ മറുപടി

വ്യക്തിവൈരാഗ്യം മൂലം 18 വര്‍ഷമായി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ തന്നെ വേട്ടയാടുകയാണെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണത്തിന് മറുപടിയുമായി സുധീരന്‍ രംഗത്തെത്തി. വെള്ളാപ്പള്ളിയെ താന്‍ വേട്ടയാടുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് വി.എം. സുധീരന്‍ പറഞ്ഞു. വേട്ടയാടല്‍ തന്റെ രീതിയല്ല. വെള്ളാപ്പള്ളിയോട് തനിക്ക് വ്യക്തിവിരോധമില്ല. എതിര്‍ക്കുന്നത് നിലപാടുകളെയാണെന്നും സുധീരന്‍ വ്യക്തമാക്കി.
വെള്ളാപ്പള്ളി നടേശന്‍ ആലുവയില്‍ നടത്തിയ പ്രസംഗം മതസ്പര്‍ധ വളര്‍ത്തുന്നതാണ്. ദൃശ്യങ്ങള്‍ കാണുന്നവര്‍ക്ക് അത് മനസിലാകും. നിയമം വെള്ളാപ്പള്ളിക്കും ബാധകമാണ്. എസ്എന്‍ഡിപിയുടെ തണലില്‍ നിയമത്തിന് അതീതനാകാന്‍ വെള്ളാപ്പള്ളിക്ക് സാധിക്കില്ലെന്നും സുധീരന്‍ പറഞ്ഞു.
സുധീരന്‍ തന്നെ വേട്ടയാടുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സുധീരന്റെ ധാര്‍ഷ്ട്യമാണ് ഇതിനു കാരണം. ജനപിന്തുണയും പാര്‍ട്ടിയിലെ പിന്തുണയും നഷ്ടപ്പെട്ടതിനെ തുടര്‍ന്നു മൂന്നാം ഗ്രൂപ്പ് ഉണ്ടാക്കിയാണു സുധീരന്‍ നിലനില്‍ക്കുന്നത്. വ്യക്തിവൈരാഗ്യത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ കാരണം അദ്ദേഹം സ്വയം നശിക്കുകയാണ്.
ഞാനും സുധീരനും ഒരേ സമുദായത്തില്‍ ഉള്‍പ്പെട്ടതും കാരണമാകാം. കുലംകുത്തികള്‍ ധാരാളമുള്ള സമുദായമാണു ഞങ്ങളുടേത്. കോടതി അനുകൂല പരാമര്‍ശം നടത്തിയിട്ടും സുധീരന്‍ പ്രതികൂലമായി നില്‍ക്കുന്നത് ഇതിനുദാഹരണം. എല്ലാ കേസുകളെയും നേരിടും. ജയിലില്‍ പോകാനും തയാറാണെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























