മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത കാലം ചെയ്തു, മസ്‌കറ്റില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം വന്നതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ചികില്‍സയിലായിരുന്നു

മാര്‍ത്തോമ സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത കാലം ചെയ്തു. 78 വയസ്സായിരുന്നു അദ്ദേഹത്തിന്. തലയ്ക്കുള്ളിലെ രക്തസ്രാവത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മസ്‌കറ്റില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ വിമാനത്താവളത്തില്‍ നിന്ന് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എല്ലാ പള്ളികളിലും ദുഖമണി മുഴക്കാന്‍ സഭാ മേലധ്യക്ഷനായ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ നിര്‍ദേശം. മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
സംസ്‌കാര ശുശ്രൂഷകള്‍ നാളെ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് തിരുവല്ലയില്‍ ചേരുന്ന അടിയന്തര സഭാ കൗണ്‍സില്‍ യോഗം തീരുമാനിക്കും. ഇന്ന് രാത്രി ഏഴുമണി മുതല്‍ എട്ടുമണിവരെ തിരുവനന്തപുരം പാറ്റൂര്‍ മാര്‍ത്തോമ പള്ളിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ജന്മനാട്ടിലെ ചെങ്ങന്നൂര്‍ തിട്ടമേല്‍ പള്ളിയില്‍ അരമണിക്കൂര്‍
ദര്‍ശനത്തിന് വയ്ക്കാനും സഭ തീരുമാനിച്ചിട്ടുണ്ട്. 10 വര്‍ഷമായി ചെങ്ങന്നൂര്‍ മാവേലിക്കര ഭദ്രാസനാധിപനാണ് സക്കറിയാസ് മാര്‍ തിയോഫിലസ്. അഖില ലോക സഭാ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മിസിയോളജിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























