തിരുവഞ്ചൂരിന് വീണ്ടും നാവ് പിഴച്ചു, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിക്കുന്നതിനിടെയാണ് സംഭവം നടന്നത്

കോട്ടയത്ത് നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിക്കുന്നതിനിടെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നാവ് പിഴച്ചു. മോഹന്‍ലാല്‍ മലയാളികളുടെ കണ്ണിലുണ്ണിയാണ് എന്ന പറഞ്ഞുവന്ന തിരുവഞ്ചൂരിന് നാവ് പിഴച്ച് കണ്ണുണ്ണി എന്നാണ് അദ്ദേഹം പറഞ്ഞത്. മലയാളത്തിന്റെ പൊന്നോമന കണ്ണുണ്ണി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രയോഗം.
പിശക് മനസിലാക്കിയ അദ്ദേഹം ഉടന്‍ തന്നെ കണ്ണിലുണ്ണി എന്ന് തിരുത്തുകയും ചെയ്തു. ഏതായാലും പുതിയ വിഷയം കിട്ടിയതിന്റെ ആവേശത്തിലാണ് സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാര്‍. ചാനലുകളിലെ രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടികളിലും തിരുവഞ്ചൂരിന്റെ നാവുപിഴ ഇടംപിടിച്ചു കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























