സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയതിൽ സുരേഷ് ഗോപിക്ക് അമർഷം?

നടനും മുന്‍ രാജ്യസഭാംഗവുമായയെ സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇപ്പോൾ ഇതാ പുതിയതായി പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് അദ്ദേഹം ഈ കാര്യത്തിൽ അമർഷത്തിലാണ് എന്നാണ്. അധ്യക്ഷ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ല എന്ന വിവരവും പുറത്തുവരുന്നുണ്ട്.
മുന്നറിയിപ്പ് നൽകാതെയാണ് അധ്യക്ഷൻ ആക്കിയത് എന്നാണ് വിവരം. ആ പദവിയിൽ ഇരുന്ന് സജീവ രാഷ്ട്രീയത്തിൽ തുടരാൻ ആകുമോ എന്നാണ് താരത്തിന്റെ സംശയം എന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. സുരേഷ് ഗോപി സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ പദവിയിലേക്കാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. . മൂന്ന് വര്‍ഷത്തേക്കാണ് സുരേഷ് ഗോപിയെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ചുമതലയും സുരേഷ് ഗോപി ഇക്കാലയളവില്‍ നിര്‍വഹിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ സുരേഷ് ഗോപിക്ക് സുപ്രധാന ചുമതല നൽകിയിരിക്കുന്നത് .ഈ സ്ഥാനത്തിരുന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. അപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ എങ്ങനെ മത്സരിക്കുമെന്നതാണ് ശ്രദ്ധേയമായ കാര്യം.
കേന്ദ്രമന്ത്രി അനുരാഗ് ടാക്കൂര്‍ ആണ് സുരേഷ് ഗോപിയെ നിമയമിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സുരേഷ് ഗോപിയുടെ പരിചയ സമ്പത്ത് സ്ഥാപനത്തിന്റെ പുരോഗതിക്ക് മുതല്‍ കൂട്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫലവത്തായ ഒരു ഭരണകാലം ആശംസിക്കുന്നുവെന്ന് സുരേഷ് ഗോപിയോടായി മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























