ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും സജീവമായി മഴ കിട്ടാനാണ് സാധ്യത; ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കും

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് . ഈ മാസം 28 ഓടെ ന്യൂനമർദ്ദം ആന്തമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങൾക്ക് സമീപത്തായി രൂപപ്പെടുന്നുണ്ട്. അത് പിന്നീട് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് സഞ്ചരിക്കുന്ന ഇത് ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു . സംസ്ഥാനത്ത് വരും ദിവസങ്ങളിലും സജീവമായി മഴ കിട്ടാനാണ് സാധ്യത.
വടക്ക് പടിഞ്ഞാറൻ ഇന്ത്യക്ക് മുകളിൽ അതി-മർദമേഖല സാവധാനം രൂപപ്പെടുന്നതിന്റെ ഫലമായി തെക്ക് പടിഞ്ഞാറൻ രാജസ്ഥാനിൽ വരണ്ട കാലാവസ്ഥ തുടരുന്നതിനാൽ സെപ്റ്റംബർ ഇരുപത്തിയഞ്ചോടെ (25/09/2023) പടിഞ്ഞാറൻ രാജസ്ഥാനിൽ നിന്ന് കാലവർഷ-പിൻവാങ്ങൽ ആരംഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.പടിഞ്ഞാറൻ ജാർഖണ്ഡിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു.
തെക്കൻ തമിഴ്നാടിനു മുകളിൽ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു.
കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ഇടത്തരം മഴ തുടരാനും ഇന്ന് (22/09/2023) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ജാർഖണ്ഡിന് മുകളിൽ നിലവിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം ശക്തികുറഞ്ഞ് വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കും. കിഴക്കൻ ഉത്തർപ്രദേശിന്റെയും ബിഹാറിന്റെയും ഭാഗത്തേക്കായിരിക്കും അടുത്ത മൂന്ന് നാല് ദിവസത്തേക്ക് ഈ കാറ്റിന്റെ സഞ്ചാരം.
https://www.facebook.com/Malayalivartha
























