കനത്ത മഴയെത്തുടര്‍ന്ന് പാലക്കയം ഭാഗത്ത് പാണ്ടന്‍ മലയില്‍ ഉരുള്‍പൊട്ടി....കാഞ്ഞിരപ്പുഴ, പാലക്കയം ഭാഗങ്ങളിലെ കടകളിലുള്‍പ്പെടെ വെള്ളം കയറി, ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത വേണമെന്നും ജില്ലാ കളക്ടര്‍

കനത്ത മഴയെത്തുടര്‍ന്ന് പാലക്കയം ഭാഗത്ത് പാണ്ടന്‍ മലയില്‍ ഉരുള്‍പൊട്ടി....കാഞ്ഞിരപ്പുഴ, പാലക്കയം ഭാഗങ്ങളിലെ കടകളിലുള്‍പ്പെടെ വെള്ളം കയറി, ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത വേണമെന്നും ജില്ലാ കളക്ടര്‍
കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പുഴയില്‍ ഇറങ്ങരുതെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡാമിലെ മൂന്ന് ഷട്ടറുകള്‍ 60- 70 സെന്റീ മീറ്ററോളം ഉയര്‍ത്തേണ്ടിവന്നേക്കുമെന്ന് സൂചനകള്‍. കാഞ്ഞിരപ്പുഴ, മണ്ണാര്‍ക്കാട് നെല്ലിപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ ഭാഗത്തുള്ളവര്‍ ജാഗ്രത പാലിക്കുകയും വേണം. കല്ലടിക്കോട് മലയോര മേഖലയില്‍ കനത്ത മഴയെത്തുടര്‍ന്ന് ചുള്ളിയാംകുളത്തും നിരവധി വീടുകളിലടക്കം വെള്ളം കയറിയിരിക്കുകയാണ്.
അതേസമയം സംസ്ഥാനത്ത് ഇന്നലെ മഴ മുന്നറിയിപ്പില്‍ കൂടുതല്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് പുതുക്കിയ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയത്. തെക്കന്‍ കേരളത്തില്‍ മഴ ശക്തമാകാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതുപ്രകാരം ഒമ്പതു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നലെ ഉച്ചയോടെ ഏഴു ജില്ലകളിലായിരുന്നു നേരത്തെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ഇന്നലെ വൈകിട്ട് മുതല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
തെക്കന്‍ കേരളത്തില്‍ മഞ്ഞ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിയ്ക്കുന്നതെങ്കിലും മഴ ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണ്. അടുത്ത മണിക്കൂറുകളില്‍ കേരളത്തിലെ എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് .
"
https://www.facebook.com/Malayalivartha
























