ഗോവിന്ദന് ചോര്‍ത്തല്ലേന്ന് പറഞ്ഞു അന്തംകമ്മികള്‍ ചോര്‍ത്തി;ഇതിപ്പോള്‍ കൂടെ നില്‍ക്കുന്നവനൊക്കെ പാരയാണല്ലോ മാഷേ,പാര്‍ട്ടി സെക്രട്ടറി നിന്നുരുകുന്നു,സോഷ്യല്‍മീഡിയയില്‍ വൈറലായ് പോസ്റ്റ്,ഗോവിന്ദന് മടുത്തു ഈ ന്യായീകരണ ജീവിതം
ചോര്‍ത്തല്ലേന്ന് പറഞ്ഞതും ചോര്‍ത്തി മാഷേ. ഈ അന്തം കമ്മികളെക്കൊണ്ട് ഗോവിന്ദന്‍ മാഷ് തോറ്റു. പാര്‍ട്ടി രഹസ്യങ്ങളും ചര്‍ച്ചകളും വരെ ചോരുന്നു. നേതാക്കളുമായ് നടത്തുന്ന രഹസ്യ ചര്‍ച്ചയും പരസ്യമാകുന്നു. കരുവന്നൂരുമായ് ബന്ധപ്പെട്ട് നടത്തുന്ന രഹസ്യ ചര്‍ച്ചകളും ചോരുന്നു. അങ്ങനെ ചോര്‍ച്ചയോട് ചോര്‍ച്ച. ചര്‍ച്ചകളെല്ലാം നാട്ടില്‍ പാട്ടാകുന്നതോടെ ക്ഷീണത്തിലാണ് സിപിഎം. ഇതോടെ ഗോവിന്ദന്‍ മാഷിനെ ട്രോളി രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുലിന്റെ ട്രോള്‍ വന്‍ വൈറലായിട്ടുണ്ട്.
കരുവന്നൂര്‍ തട്ടിപ്പിലെ പാര്‍ട്ടി പങ്കിന്റെ വാര്‍ത്തകള്‍ ചോര്‍ത്തുന്നത് പാര്‍ട്ടിക്ക് ക്ഷീണമാകുന്നു എന്ന് ജില്ലാ സെക്രട്ടേറിയറ്റില്‍ എംവി ഗോവിന്ദന്‍ പറഞ്ഞതും ചോര്‍ത്തിയത്രെ. ചോര്‍ത്തി മാഷേ. ഇതായിരുന്നു രാഹുലിന്റെ കുറിപ്പ്.
രാഹുലിന്റെ കുറിപ്പിന് താഴെ അതിനേക്കാള്‍ വലിയ ട്രോള്‍ കമന്റുകള്‍. ഇങ്ങനെ കൊല്ലണോ രാഹുലേ. കട്ടത് മിണ്ടരുത് അതാണ് കമ്യൂണിസം. നിറയെ ഓട്ട വീണാല്‍ നിശ്ചയമായും ചോരും. ഭൂമി അളക്കാന്‍ തയ്യാറായിക്കോ രാഹുലേ. ഇപ്പോ ടീം അവിടെ എത്തും. മുക്കിക്കോ പക്ഷെ ഒറ്റരുത് വല്ലാത്ത കരുതലാണ് ഈ മനുഷ്യന്. കക്കുന്നതിനെ പ്രോത്സാഹിപ്പിക്കും, കളവ് വിവരം ചോര്‍ത്തുന്നവനെ വിമര്‍ശിക്കും. ഇങ്ങനെ സിപിഎമ്മിന് പൊങ്കാലയോട് പൊങ്കാല.
എന്തായാലും ഗോവിന്ദന്‍ മാഷ് എയറിലാണ്. കരുവന്നൂരില്‍ കിടന്ന് മെഴുകുന്നത് എംവി ഗോവിന്ദനാണ്. അതുകൊണ്ട് ചോദ്യവും പറച്ചിലും ട്രോളും എല്ലാം കേള്‍ക്കേണ്ടി വരുന്നത് ഗോവിന്ദന്‍ മാഷിന് തന്നെ. പിണറായി ഇടയ്ക്കിടെ വന്ന് പുട്ടിന് പീര പോലെ നിക്ഷേപര്‍ വഞ്ചിക്കപ്പെടില്ല അവരുടെ പണം തിരികെ കിട്ടും ഈ സര്‍ക്കാരാണ് ഉറപ്പെന്ന ഡയലോഗ് അടിച്ചിട്ട് പോകുന്നതേയുള്ളു. കരുവന്നൂര്‍ വിഷയത്തില്‍ പണി കിട്ടി നില്‍ക്കുന്നത് പാര്‍ട്ടിക്കാണ്. പാര്‍ട്ടിയുടെ മുഖം രക്ഷിക്കേണ്ട ഉത്തരവാദിത്വം പാര്‍ട്ടി സെക്രട്ടറിക്കാണല്ലോ. അതുകൊണ്ട് ഗോവിന്ദന്‍ ഓട്ടത്തിലാണ്.
ഇതിനിടെ സിപിഎമ്മിന്റെ ചങ്കിടിപ്പ് കൂട്ടുകയാണ് ഇഡി സിപിഎം സംസ്ഥാന സമിതി അംഗം എം.കെ. കണ്ണനെ ചോദ്യം ചെയ്യുന്നത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഒരാഴ്ച മുമ്പ് ഇ.ഡി.റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയിലെ ഓഫീസിലേക്ക് അദ്ദേഹത്തെ ചോദ്യം ചെയ്യാനായി ഇ.ഡി.വിളിപ്പിച്ചത്. കേരള ബാങ്ക് വൈസ്. പ്രസിഡന്റ് കൂടിയാണ് മുന്‍ എംഎല്‍എയായ എം.കെ.കണ്ണന്‍. കരുവന്നൂര്‍ കേസിലെ പ്രധാന പ്രതികളിലൊരാളായ പി. സതീഷ് കുമാര്‍ വെളുപ്പിച്ച കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം മറ്റു നാല് സഹകരണ ബാങ്കുകള്‍ വഴി പുറത്തേക്ക് കടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ടായിരുന്നു കഴിഞ്ഞ ആഴ്ച തൃശൂര്‍ സഹകരണ ബാങ്കിലടക്കമുള്ള റെയ്ഡ്. കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ പ്രധാനപ്പെട്ട രണ്ടാമത്തെ നേതാവിനെയാണ് ഇ.ഡി.ചോദ്യം ചെയ്യുന്നത്. പ്രാദേശിക നേതാക്കളെ കൂടാതെ നേരത്തെ മുന്‍ മന്ത്രി എ.സി.മൊയ്തീനെ ഇ.ഡി.ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചേക്കുമെന്നാണ് ഇ.ഡി. വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
https://www.facebook.com/Malayalivartha