ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വർണ്ണവും പണവും അവൾ സ്വന്തം ഇഷ്ടത്തിന് ചെലവിട്ടു; കൊല്ലം പുനലൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവിന്റെ ലൈവ്: പിന്നാലെ പോലീസിലെത്തി കീഴടങ്ങൽ...

കൊല്ലം പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം കൊലപാതക വിവരം പ്രതി തന്നെ ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി ഐസക് പുനലൂർ പൊലീസിൽ കീഴടങ്ങി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്നാണ് വിവരം. പുനലൂർ കലയനാട് കൂത്തനാടിയിൽ ആണ് സംഭവം. ഇന്ന് രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. ഐസക്കും ശാലിനിയും കുടുംബ പ്രശ്നങ്ങളെ തുടർന്ന് മാറി താമസിക്കുകയായിരുന്നു.
ഐസക്ക് കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഐസക്ക് ഫേസ്ബുക്കിൽ ലൈവ് ഇടുകയായിരുന്നു. താൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വർണ്ണവും പണവും ശാലിനി സ്വന്തം ഇഷ്ട പ്രകാരം ചെലവഴിച്ചെന്നും ഐസക്ക് ആരോപണവും ഉന്നയിക്കുന്നുണ്ട്.
ഫേസ്ബുക്കിൽ കൊലപാതകത്തിന്റെ കാര്യങ്ങൾ വിശദീകരിച്ച ശേഷം ഐസക് പുനലൂർ പൊലീസിൽ കീഴടങ്ങുകയായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് മാറി താമസിക്കുകയായിരുന്നു.കൊലപ്പെടുത്തണമെന്ന് നേരത്തെ തന്നെ നിശ്ചയിച്ചാണ് ഐസക് ശാലിനിയുടെ വീട്ടിലെത്തിയതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha