എല്ലാ ജില്ലകളിലും മഴ ലഭിക്കാനുള്ള സാധ്യത; ബംഗാളിൽ കടലിൽ പുതിയ ന്യൂനമർദ്ദം...

ബംഗാളിൽ കടലിൽ ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. മ്യാൻമർ തീരത്തോട് ചേർന്നാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. രാവിലെയാണ് ന്യൂനമർദ്ദം രൂപം കൊണ്ടത്. ഇതിന് പിന്നാലെ ഈ മാസം 25ന് മറ്റൊരു ന്യൂനമർദ്ദം കൂടി ബംഗാളിൽ കടലിൽ വരുന്നുണ്ട്. മ്യാൻമർ തീരത്തോട് ചേർന്നുള്ള മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് ന്യൂനമർദ്ദമായി മാറുന്നത്. ഇന്നുമുതൽ ഏതാനും ദിവസത്തേക്ക് കേരളത്തിൽ വീണ്ടും മഴ തിരയെത്തുമെന്ന് സൂചനകൾ പുറത്ത് വന്നിരുന്നു.
ബംഗാൾ ഉൾക്കടലിൽ ഈ മാസം 25 ഓടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. ആന്ധ്ര ഒഡീഷ തീരത്തോട് ചേർന്നാണ് ന്യൂനമർദ്ദം രൂപപ്പെടുക. തുടർന്ന് 27 ഓടെ ന്യൂനമർദ്ദം കരകയറാനാണ് സാധ്യത. ഈ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്. കാലവർഷം വിടവാങ്ങുന്നതിനു മുമ്പ് തുടർച്ചയായ ന്യൂനമർദ്ദങ്ങളാണ് ബംഗാൾ ഉൾക്കടലിൽ ഉണ്ടാകുന്നത്.
കഴിഞ്ഞദിവസം മുതൽ അറബിക്കടലിൽ മേഘ രൂപീകരണം തുടങ്ങിയിട്ടുണ്ട്. അതിനാൽ എല്ലാ ജില്ലകളിലും മഴ ലഭിക്കാനുള്ള സാധ്യത നിലനിൽക്കുന്നു. തീരദേശത്തും അറബിക്കടലിലും മഴയുണ്ടാകും. അതിനിടെ വടക്ക് പടിഞ്ഞാറ് ഇന്ത്യയിൽ നിന്നും കാലവർഷം വിടവാങ്ങുന്നത് മന്ദഗതിയിൽ പുരോഗമിക്കുകയാണ്.
ഉത്തരേന്ത്യയിൽ കൂടുതൽ സംസ്ഥാനങ്ങളിൽ ദിവസങ്ങളിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടും. ഇതോടെ കാലവർഷം കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് വിടവാങ്ങാൻ തുടങ്ങും. ദക്ഷിണ ഇന്ത്യയിൽ ഇനിയും കാലവർഷം വിടവാങ്ങാൻ സമയം ബാക്കിയുള്ളതിനാൽ, വരുന്ന ന്യൂനമർദങ്ങളുടെ സ്വാധീനം മൂലം മഴ തുടരും. കേരളത്തിൽ തിങ്കളാഴ്ച മുതൽ തന്നെ മഴയിൽ വർദ്ധനവ് അനുഭവപ്പെടാം. ഈ മാസം അവസാനം വരെ മഴ നീണ്ടുനിൽക്കാനാണ് സാധ്യത. എറണാകുളം ഇടുക്കി തൃശൂർ മലപ്പുറം കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്.
https://www.facebook.com/Malayalivartha