ഓഹരി മാര്‍ക്കറ്റില്‍ ഇടിവ്....നേട്ടമുണ്ടാക്കാതെ ഐടി കമ്പനികള്‍...

ജിഎസ്ടി പരിഷ്‌കരണത്തിന്റെ ആദ്യദിനത്തില്‍ ഓഹരി മാര്‍ക്കറ്റില്‍ ഇടിവ്. സെന്‍സെക്‌സില്‍ ഇടിവ് രേഖപ്പെടുത്തി. നേട്ടമുണ്ടാക്കാതെ ഐടി കമ്പനികള്‍.
ഇന്ന് മുതലാണ് ജിഎസ്ടി പരിഷ്‌കാരം രാജ്യത്ത് നിലവില്‍ വന്നത്. രണ്ട് സ്ലാബുകളില്‍ നികുതി നിജപ്പെടുത്തിയതോടെ ഉല്‍പന്നങ്ങളുടെയും സേവനത്തിന്റെയും വില കുറഞ്ഞു. നികുതി സ്ലാബുകള്‍ 5,18 എന്നിങ്ങനെ ചുരുങ്ങിയതോടെ മധ്യവര്‍ഗം ഉള്‍പ്പെടെ എല്ലാ മേഖലമിലുള്ളവര്‍ക്കുംഗുണമുണ്ടായെന്നാണ് സര്‍ക്കാരിന്റെ വാദം.
വെണ്ണ,നെയ്,പനീര്‍ ഉള്‍പ്പെടെയുള്ള പാലുല്‍പന്നങ്ങളുടെ വില കുറഞ്ഞു. ചെറുകാറുകള്‍ ,ബൈക്കുകള്‍,എയര്‍കണ്ടീഷന്‍ എന്നിവയുടെ പുതുകിയ വില കമ്പനികള്‍ പ്രസിദ്ധീകരിച്ചു. നിത്യോപയോഗ സാധനങ്ങളായ ടൂത്ത്‌പേസ്റ്റ്,ബ്രഷ്,സോപ്പ്, വസ്ത്രങ്ങള്‍ ,ഷാമ്പു എന്നിവയുടെ വിലയിലെ മാറ്റം എത്ര നാള്‍ നിലനില്‍ക്കുമെന്നതാണ് പ്രധാനചോദ്യം.
ഇവയുടെ നികുതി കുറയ്ക്കുന്ന കാര്യം തുടര്‍ച്ചയായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ജീവന്‍ രക്ഷാമരുന്നിന്റെയും ഇന്‍ഷുറന്‍സിന്റെയും നികുതി കുറയുന്നത് നേട്ടമായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നു. രണ്ടരലക്ഷം കോടിയുടെ നേട്ടം ജനങ്ങള്‍ക്ക് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ അറിയിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha