"യുഡിഎഫിന് ഒപ്പം നിൽകാൻ അഭ്യർത്ഥനയുണ്ടായെന്നത് സത്യം "; സികെ ജാനു

യുഡിഎഫിന് ഒപ്പം നിൽകാൻ അഭ്യർത്ഥനയുണ്ടായെന്നത് സത്യം. പക്ഷേ തീരുമാനം ഇതുവരെ ആരോടും അറിയിച്ചിട്ടില്ല. നിലപാടറിയിച്ച് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനു. എൻഡിഎ വിട്ടശേഷം ഞായാറാഴ്ച ചേർന്ന ആദ്യ പാർട്ടി എക്സിക്യൂട്ടീവ് യോഗത്തിലാണ് മുന്നണിയുമായി സഹകരിക്കാൻ തീരുമാനമായത്.
കോൺഗ്രസ് നേതൃത്വം ഫോണിൽ ബന്ധപ്പെട്ടുവെന്നും തങ്ങൾക്കൊപ്പം നിൽക്കണമെന്ന് ജില്ലാ നേതൃത്വം അഭ്യർത്ഥിച്ചുവെന്നും സി കെ ജാനു പറഞ്ഞു. ഇത് സംബന്ധിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും പാര്‍ട്ടിയുടെ അഭിപ്രായം പരിഗണിച്ച ശേഷം തീരുമാനമെടുക്കുമെന്നും സികെ ജാനു പറഞ്ഞു.
ഏതെങ്കിലും ഒരു മുന്നണിക്കൊപ്പം നിൽക്കണം എന്ന നിലപാട് പാർട്ടിക്കുണ്ട്. എന്നാൽ, ഏത് മുന്നണി എന്ന് തീരുമാനമെടുത്തിട്ടില്ലയെന്നും സി കെ ജാനു പറഞ്ഞു. എന്‍ഡിഎ വിട്ടപ്പോള്‍ തന്നെ ഒരുപാട് പാര്‍ട്ടികള്‍ സംസാരിച്ചിരുന്നുവെന്നും ജെആര്‍പിക്കൊപ്പം സഹകരിക്കാനും തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ടെന്നും സികെ ജാനു പറഞ്ഞു. എന്നാൽ യുഡിഎഫുമായി സഹകരിച്ച് മത്സരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്നതായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ട്.
ഏതാനും നാളുകൾക്ക് മുമ്പാണ് സി.കെ. ജാനുവിന്‍റെ നേതൃത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെ.ആർ.പി) എൻ.ഡി.എയിൽനിന്ന് വിട്ടത്. മുത്തങ്ങയിൽ ഉൾപ്പെടെയുണ്ടായ പൊലീസ് അതിക്രമങ്ങൾ ചർച്ചയാകുന്ന ഘട്ടത്തിൽ കൂടിയാണ് ജാനുവിന്‍റെ പുതിയ നീക്കമെന്നത് ശ്രദ്ധേയമാണ്. എൻ.ഡി.എ വിട്ടെന്ന് അറിഞ്ഞപ്പോൾ തന്നെ ജെ.ആർ.പിയുമായി സഹകരിക്കാൻ താൽപര്യപ്പെട്ട് ചെറുതും വലുതുമായ പല പാർട്ടികളും സമീപിച്ചു. ഭാരതീയ ദ്രാവിഡ ജനതാ പാർട്ടി ജെ.ആർ.പിയിൽ ലയിച്ചു.
മറ്റുപല ചെറിയ ഗ്രൂപ്പുകളും താൽപര്യം അറിയിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുമ്പോഴേക്കും ഏതെങ്കലുമൊരു മുന്നണിയുമായി ചേർന്നു പോകണമെന്നാണ് ജെ.ആർ.പി താൽപര്യപ്പെടുന്നത്. ഏത് മുന്നണിയെന്ന അന്തിമ തീരുമാനം ഇപ്പോഴായിട്ടില്ല.
https://www.facebook.com/Malayalivartha