ബയോമെട്രിക് അടക്കം ആധാറില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ പുതുക്കാനുള്ള നിരക്ക് ഉയര്‍ത്തി....

ബയോമെട്രിക് അടക്കം ആധാറില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ പുതുക്കാനുള്ള നിരക്ക് ഉയര്‍ത്തി.അതേസമയം, പ്രായഭേദമെന്യേ പുതിയ ആധാര്‍ എടുക്കലും അഞ്ചു മുതല്‍ ഏഴു വയസ് വരെയും 15മുതല്‍ 17വയസ് വരെയുമുള്ള കുട്ടികളുടെ നിര്‍ബന്ധിത ബയോമെട്രിക് പുതുക്കലും സൗജന്യമാണെന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി .
ആധാറിലെ പേര്, ജനനത്തീയതി, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, ഫോട്ടോ, വിരലടയാളം, കണ്ണിലെ റെറ്റിന എന്നിവ പുതുക്കാം. രണ്ടു ഘട്ടമായാണ് നിരക്കുകള്‍ ഉയര്‍ത്തുന്നത്. ഒക്ടോബര്‍ ഒന്നു മുതല്‍ 2028 സെപ്തംബര്‍ 30വരെയാണ് ആദ്യവര്‍ദ്ധന. രണ്ടാം വര്‍ദ്ധന 2028 ഒക്ടോബര്‍ ഒന്നു മുതല്‍ 2031 സെപ്തംബര്‍ 30 വരെ ബാധകമായിരിക്കും.
17 ന് മുകളിലുള്ളവര്‍ക്ക് ബയോമെട്രിക് പുതുക്കലിന് ഈ ഒക്ടോബര്‍ മുതല്‍ 125 രൂപ നല്‍കണം. 2028 ഒക്ടോബര്‍ മുതല്‍ 150 രൂപ നല്‍കണം.
"
https://www.facebook.com/Malayalivartha