യോഗിയുടെ ആശംസ വായിച്ചത് എന്തിന് ! മന്ത്രി വാസവന് സഖാക്കളുടെ പൂരത്തെറിവിളി അയ്യപ്പ സംഗമത്തിൽ CPMൽ കൂട്ടയടി

ആഗോള അയ്യപ്പ സംഗമം കഴിഞ്ഞ സിപിഎമ്മിൽ ആഗോള സംഘട്ടന സംഗമം. മന്ത്രി വാസവന്റെ പിരിവെട്ടിക്കുന്ന ചോദ്യങ്ങളുമായ് സിപിഎം സൈബർ ഗ്രൂപ്പുകളും മുതിർന്ന നേതാക്കളും. വേദിയിൽ എന്തിന് യോഗി ആദിത്യ നാഥിന്റെ ആശംസ വായിച്ചെന്ന് ചോദിച്ചാണ് പൊരിഞ്ഞ അടി നടക്കുന്നത്. സഖാക്കൾക്ക് കണ്ടുകൂടാത്ത ബിജെപി നേതാവാണ് യോഗി ആദിത്യ നാഥ്. വർഗീയതയുടെ കൂട്ടുപിടിക്കില്ലെന്ന് പറയുന്ന പാർട്ടി വലിയ പ്രാധാന്യം കൊടുത്ത് യോഗിയുടെ ആശംസ കുറിപ്പ് വായിച്ചതാണ് നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. മന്ത്രി വാസവന് നേരെ പൊട്ടിത്തെറി പിണറായി നൈസാ മുങ്ങി.
ആദിത്യനാഥിന്റെ ആശംസാസന്ദേശം മന്ത്രി വി.എൻ. വാസവൻ വായിച്ചതും ന്യൂനപക്ഷവിരുദ്ധ പ്രസ്താവനയിലൂടെ വിമർശനം നേരിടുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അമിത പരിഗണന നൽകിയതുമാണ് ചോദ്യംചെയ്യപ്പെടുന്നത്.
സംഗമത്തിനെതിരെ എതിർപ്പുയർത്തിയ ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ ലക്ഷ്യമിട്ടാണ് യോഗിയുടെ ആശംസ വായിച്ചതെങ്കിലും ഇതിനെതിരെ സി.പി.എമ്മിൽ നിന്നാണ് മുറുമുറുപ്പേറെയും. കുംഭ മേള നടത്തിയ യോഗിയെ കടിച്ചുകീറിയ കൂട്ടരാണ് സിപിഎം. ഖജനാവിൽ നിന്ന് കാശെടുത്ത് ഒരു പ്രയോജനവും ഇല്ലാതത് കുംഭ മേള നടത്തി യോഗി ധൂർത്ത് നടത്തുന്നുവെന്ന് പച്ചയ്ക്ക് പറഞ്ഞ കൂട്ടരാണ് അയ്യപ്പ സംഗമം നടത്താൻ മുന്നിൽ നിന്നത്. ഇതും വിമർശിക്കപ്പെടുന്നു.
യോഗി വിഷയം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു. യോഗിയെ കണ്ടുകൂടാത്ത സിപിഎമ്മുകാർക്ക് യോഗിയാണിപ്പോൾ കൂട്ടെന്ന് പ്രകതിപക്ഷ പരിഹാസം ശക്തം. ആഗോള അയ്യപ്പ സംഗമം കൊണ്ടുണ്ടായ ഏക ഗുണം ദേവസ്വം മന്ത്രിക്ക് യുപി മുഖ്യമന്ത്രിയുടെ ആശംസ വായിക്കാനായി എന്നത് മാത്രം. അയ്യപ്പ സ്വാമിയെ രാഷ്ട്രീയ നേട്ടത്തിന്റെ വേദി ആക്കരുതെന്നും കെസി വേണുഗോപാൽ പറഞ്ഞു. ആഗോള അയ്യപ്പ സംഗമ വിഷയത്തിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് എൻ.കെ.പ്രേമചന്ദ്രൻ എംപി. വിശ്വാസ സംരക്ഷണത്തിനായി ലോക്‌സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചതിന് തന്നെ സംഘിയാക്കിയ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും മാപ്പ് പറയുമോ എന്ന് എൻ.കെ.പ്രേമചന്ദ്രൻ ചോദിച്ചു. നാലു വോട്ടിന് വേണ്ടി നയം മാറ്റില്ലെന്ന് പറഞ്ഞ പിണറായി വിജയന്റെ നയവും നിലപാടും എവിടെ? കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെട്ടുവെന്ന് മനസ്സിലാക്കിയ സിപിഎം ഭൂരിപക്ഷ വോട്ട് ബാങ്കിനെ സ്വാധീനിക്കാനാണ് ഈ പരിപാടി നടത്തിയത്.
മുൻപ് ശബരിമലയിൽ ആചാര ലംഘനം നടത്താൻ കൂട്ടുനിന്നു. ഇപ്പോൾ ശബരിമലയെ രാഷ്ട്രീയ വേദിയാക്കി ദുരുപയോഗം ചെയ്യുന്നു. യുവതീ പ്രവേശത്തിന് ആവശ്യമായ എല്ലാ സഹായവും ചെയ്തു നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കുംഭമേള നടത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയ്യപ്പ സംഗമം നടത്തുന്ന പിണറായി വിജയനും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്. കേരളത്തിലെ സിപിഎമ്മും കേന്ദ്രത്തിലെ ബിജെപിയും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ തെളിവാണ് കഴിഞ്ഞ ദിവസം യോഗിയുടെ ആശംസയിലൂടെ പുറത്തുവന്നത്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കാൻ പോകുന്ന അടവുനയത്തിന്റെ മുന്നൊരുക്കമാണ് നടന്നത്. കേരളത്തിലെ അയ്യപ്പ ഭക്ത സമൂഹം ആഗോള അയ്യപ്പ സംഗമത്തെ നിരാകരിച്ചുവെന്നും എംപി പറഞ്ഞു.
ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കുക' എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു സംഗമമെങ്കിലും പാർട്ടിയിൽനിന്ന് അകന്ന ഈഴവരടക്കം വിശ്വാസിസമൂഹത്തെ തിരിച്ചെത്തിക്കുക, ഭൂരിപക്ഷത്തെ അവഗണിച്ച് ന്യൂനപക്ഷ അവകാശങ്ങൾക്കായാണ് ഇടതുപക്ഷം നിലകൊള്ളുന്നതെന്ന സംഘപരിവാർ പ്രചാരണത്തിന്റെ മുനയൊടിക്കുക, ശബരിമല യുവതീപ്രവേശനത്തിലെ സർക്കാറിന്റെ 'തിരുത്ത്' ഭക്തരെ ബോധ്യപ്പെടുത്തുക എന്നിവയടക്കമാണ് സി.പി.എം ലക്ഷ്യമിട്ടത്. ഇക്കാര്യങ്ങളിൽ അയ്യപ്പ സംഗമം പാർട്ടിക്കും സർക്കാറിനും എത്രമാത്രം ഗുണം ചെയ്‌തെന്ന് അറിയാൻ ഇനിയും കാത്തിരിക്കണം. പ്രതിപക്ഷവും ബി.ജെ.പിയും എതിർത്ത സംഗമത്തിൽ എസ്.എൻ.ഡി.പി, എൻ.എസ്.എസ്, കെ.പി.എം.എസ് പ്രാതിനിധ്യം ഉറപ്പാക്കാനായത് നേട്ടമാണ്. വിശ്വാസിസമൂഹത്തെ ചേർത്തുപിടിച്ചാകും മുന്നോട്ടുപോവുകയെന്ന സന്ദേശം നൽകാനുമായി. പ്രതീക്ഷിച്ച ആളെത്താത്തതോടെ ഭക്തർതന്നെ സംഗമത്തെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള രാഷ്ട്രീയനീക്കമായി വിലയിരുത്തിയോ എന്ന ചോദ്യം ഉയരുന്നുണ്ട്.
ആഗോള അയ്യപ്പ സംഗമം സമ്പൂർണ പരാജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പിണറായി വിജയന്റെ കാപട്യം തിരിച്ചറിഞ്ഞ് ആഗോള അയ്യപ്പ സംഗമം പരാജയപ്പെടുത്തിയ ഭക്തർക്ക് അഭിനന്ദനങ്ങളെന്നും രാജീവ് ചന്ദ്രശേഖർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...
അയ്യപ്പഭക്ത!ർ പൂ!ർണമായും ബഹിഷ്‌കരിച്ചതോടെ സമ്പൂ!ർണ്ണ പരാജയമായി മാറിയ അയ്യപ്പസം?ഗമം നൽകുന്ന സന്ദേശം വ്യക്തമാണ് 'എട്ട് വർഷത്തോളം ഞങ്ങളെ ഉപദ്രവിക്കുകയും ഞങ്ങളുടെ വിശ്വാസത്തെ അവഹേളിക്കുകയും ചെയ്ത ശേഷം തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് നാടകവുമായെത്തി ഞങ്ങളെ വിഡ്ഢികളാക്കാമെന്ന് കരുതരുത്. അത്തരം രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു. കോൺ?ഗ്രസിനെയും സിപിഎമ്മിനെയും പോലെ ജനങ്ങളെ ചൂഷണം ചെയ്യുന്നവരെയല്ല, ജനങ്ങളെ സേവിക്കുന്ന സത്യസന്ധരായ നേതാക്കളെയാണ് ഞങ്ങൾക്ക് വേണ്ടത്.'
ഒരു എളിയ അയ്യപ്പ ഭക്തനെന്ന നിലയിൽ, കഴിഞ്ഞ 18 വർഷമായി ശബരിമല ചവിട്ടാനും സന്നിധാനത്തെത്തി പ്രാർത്ഥന നടത്താനുമുള്ള ഭാ?ഗ്യം എനിക്കുണ്ടായിട്ടുണ്ട്. എന്നാൽ ഈ സംഗമത്തിലേക്ക് എന്നെ ക്ഷണിച്ചിരുന്നില്ല, അതിനാൽ ഞാൻ പങ്കെടുത്തതുമില്ല. 22ാം തീയതി നടക്കുന്ന ശബരിമല കർമ്മ സമിതി സംഗമത്തിലേക്ക് എന്നെ ക്ഷണിച്ചിട്ടുണ്ട്. അതിൽ ഞാൻ പങ്കെടുക്കുകയും ചെയ്യും. എല്ലാ വിശ്വാസങ്ങളെയും മതങ്ങളെയും ബഹുമാനിക്കുന്ന പാർട്ടിയാണ് ബിജെപി. എന്നാൽ വിശ്വാസത്തിന്റെ പേരിൽ പ്രീണനത്തിനോ ഭിന്നിപ്പിനോ ശ്രമിക്കുന്ന ഏതൊരു പാർട്ടിയെയും തുറന്നുകാട്ടുകയും ചെയ്യും. പിണറായി വിജയന്റെ കാപട്യം തിരിച്ചറിഞ്ഞ് ആഗോള അയ്യപ്പ സംഗമം പരാജയപ്പെടുത്തിയ ഭക്തർക്ക് അഭിനന്ദനങ്ങൾ.
സ്വാമിയേ ശരണമയ്യപ്പാ
https://www.facebook.com/Malayalivartha