തെരച്ചിലിനൊടുവില്‍... തൃശൂരില്‍ കാണാതായ യുവതി കുളത്തില്‍ മരിച്ച നിലയില്‍...

തൃശൂരില്‍ കാണാതായ യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വരവൂര്‍ പിലാക്കാട് ഗോവിന്ദന്‍ ഉഷാ ദമ്പതികളുടെ മകള്‍ ഗ്രീഷ്മയെയാണ് വരവൂര്‍ മഞ്ഞച്ചിറ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 24 വയസായിരുന്നു. ഞായറാഴ്ച മുതല്‍ ഗ്രീഷ്മയെ കാണാനില്ലായിരുന്നു.
ബന്ധുക്കള്‍ ചെറുതുരുത്തി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വൈകിട്ട് വരവൂര്‍ മഞ്ഞച്ചിറ കുളത്തില്‍ യുവതിയുടെ ചെരിപ്പും ബാഗും കണ്ടെത്തിയത്. വടക്കാഞ്ചേരി ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ കുളത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കുളത്തില്‍ നിന്നും പുറത്തെടുത്ത മൃതദേഹം തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്നു .
https://www.facebook.com/Malayalivartha