സൈനിക നടപടിയിലൂടെ അല്ലാതെ തന്നെ പാക് അധീന കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്....രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി മൊറോക്കോയില്‍

സൈനിക നടപടിയിലൂടെ അല്ലാതെ തന്നെ പാക് അധീന കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി മൊറോക്കോയിലെത്തിയ അദ്ദേഹം ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.
ആദ്യമായാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രി ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോ സന്ദര്‍ശിക്കുന്നത്. ഇന്ത്യയില്‍ ലയിക്കണമെന്ന് പാക് അധീന കാശ്മീരിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അതിനായുള്ള മുദ്രാവാക്യങ്ങള്‍ അവിടെ ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളും ഭാരതീയരാണെന്ന് അവിടുത്തെ ജനങ്ങള്‍ പറയുന്ന ദിവസം വരും. അഞ്ചുവര്‍ഷം മുമ്പ് കാശ്മീരില്‍ നടന്ന ഒരു ചടങ്ങില്‍ ഇന്ത്യന്‍ സൈന്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ ഇക്കാര്യം താന്‍ പറഞ്ഞിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂറിനിടെ പാക് അധീന കാശ്മീര്‍ പിടിച്ചെടുക്കാനുള്ള അവസരം കേന്ദ്ര സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയെന്ന ആരോപണത്തിന് മറുപടി കൂടിയാണ് അദ്ദേഹത്തിന്റെ പ്രസംഗം.
പഹല്‍ഗാമില്‍ ആക്രമണത്തിനിരയായവരോട് ഭീകരര്‍ മതം ചോദിച്ചു. ഞങ്ങള്‍ മതത്തിന്റെ പേരില്‍ ആരെയും കൊന്നിട്ടില്ല. പാകിസ്ഥാന് അവര്‍ ചെയ്ത പ്രവൃത്തിക്കുള്ള മറുപടിയാണ് നല്‍കിയതെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha