നിയമസ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയിട്ടില്ല; അത് തെറ്റായ വിവരമാണ്; സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനന്റെ മറുപടി ഇങ്ങനെ
മാത്യു കുഴൽനാടൻ എം എൽ എയുടെ സ്ഥാപനം സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനന് വക്കീൽ നോട്ടീസ് നൽകിയിരുന്നു. ഇതിനു മറുപടി നൽകിയിരിക്കുകയാണ് സി എൻ മോഹനൻ. നിയമസ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയിട്ടില്ല എന്ന മറുപടി ആണ് അദ്ദേഹം നൽകിയിരിക്കുന്നത്.
മാത്യു കുഴൽനാടൻ പങ്കാളിയായ നിയമസ്ഥാപനം കെ എം എൻ പി ലോയെ അപകീർത്തിപ്പെടുത്തിയിട്ടില്ലെന്നും അത് തെറ്റായ വിവരമാണെന്നും അദ്ദേഹം പറഞ്ഞു . പറഞ്ഞത് മാത്യു കുഴൽനാടൻ നടത്തിയ തട്ടിപ്പിനെക്കുറിച്ചാണെന്നും അത് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നുമാണ് സി എൻ മോഹനൻ നൽകിയ മറുപടി.
കഴിഞ്ഞ മാസം നടത്തിയ വാർത്താ സമ്മേളനത്തിൽ ആയിരുന്നു നിയമസ്ഥാപനത്തിനെതിരെയും സി എൻ മോഹനൻ സംസാരിച്ചത് .അന്ന് സി എൻ മോഹനൻ ആരോപിച്ചത് ഇങ്ങനെയാണ്; കള്ളപ്പണം വെളുപ്പിക്കാനായിട്ടാണ് ഈ സ്ഥാപനമെന്നായിരുന്നു അന്ന് പറഞ്ഞത്.
'കെ കെ വേണുഗോപാൽ അടക്കമുള്ള എണ്ണപ്പെട്ട വക്കീലന്മാർക്ക് പോലും ഇത്രയും ഓഫീസുകൾ ഉണ്ടോന്ന് സംശയമാണ്.ശരിയായിട്ടല്ലാത്ത മാർഗത്തിൽ കൂടി വരുന്ന പണം വെളുപ്പിക്കുന്നതിന് വേണ്ടിയുള്ള സ്ഥാപനമായിട്ട് ഇതിനെ മാറ്റുന്നുവെന്നാണ് ഞങ്ങൾ മനസിലാക്കുന്ന കാര്യം. അതിനാൽത്തന്നെ സമഗ്രമായ അന്വേഷണം വേണം.
https://www.facebook.com/Malayalivartha