കരുവന്നൂരിലെ അരവിന്ദാക്ഷൻ ചെറിയമീനല്ല....അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ പേരിലുള്ള അക്കൗണ്ടിൽ 63,56,460 രൂപയുടെ നിക്ഷേപമുണ്ട്....അവകാശിയായി ചേർത്തിരിക്കുന്ന, ശ്രീജിത്ത് എന്നപേരുള്ള മകൻ ഇവർക്കില്ല....

കരുവന്നൂരിലെ അരവിന്ദാക്ഷൻ ചെറിയമീനല്ല. അങ്ങനെ ആണ് പുറത്തു വരുന്ന പല റിപ്പോർട്ടുകളിൽ നിന്നും പുറത്തുവരുന്ന സൂചനകൾ മനസിലാക്കി തരുന്നത്. അരവിന്ദാക്ഷൻ മാത്രമല്ല . അവിടെ നിന്നും പണം തട്ടിയവരൊന്നും ചെറിയ മീനുകൾ അല്ല..പുറത്തു വരുന്ന ഇ ഡി റിപോർട്ടുകൾ എല്ലാം തന്നെ ഞെട്ടിക്കുന്നതാണ്. പ്രാദേശികതലം മുതൽ സംസ്ഥാന ഭരണത്തിൽവരെ ബന്ധമുള്ള രാഷ്ട്രീയ ഇടപെടലും ആസൂത്രിതമായ തട്ടിപ്പുമാണ് കരുവന്നൂർ സഹകരണബാങ്കിൽ നടന്നതെന്ന് ഇ.ഡി വെളിപ്പെടുത്തി. ഉന്നത നേതാക്കൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കുണ്ട്. കഴിഞ്ഞദിവസം അറസ്റ്റിലായ സി.പി.എം നേതാവ് പി.ആർ.അരവിന്ദാക്ഷന് അമ്മയുടെ പേരിൽ 63.56 ലക്ഷത്തിന്റെ നിക്ഷേപമുണ്ട്. അരവിന്ദാക്ഷനെയും സി.കെ. ജിൽസിനെയും കലൂരിലെ പി.എം.എൽ.എ കോടതിയിൽ ഹാജരാക്കിയപ്പോൾ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഇരുവരേയും ഒക്ടോബർ 10വരെ റിമാൻഡ് ചെയ്‌ത് എറണാകുളം സബ് ജയിലിലേക്ക് മാറ്റി.
തട്ടിപ്പ് ആസൂത്രണം ചെയ്തവർ ബിനാമിപ്പേരുകളിലും കറൻസി ഉപയോഗിച്ചുമാണ് ഇടപാടുകൾ നടത്തിയത്. അന്വേഷണവുമായി പ്രതികൾ സഹകരിക്കാത്തതിനാൽ വിവരങ്ങളും ബാങ്കുകളിൽ നിന്നുള്ള രേഖകളും ലഭിക്കാൻ താമസം നേരിടുന്നുണ്ട്. വസ്തുഇടപാടുകൾ വ്യക്തമാകാനും യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താനും വിശദമായ അന്വേഷണം ആവശ്യമാണ്.പെരിങ്ങടൂർ സഹകരണബാങ്കിൽ അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ പേരിലുള്ള അക്കൗണ്ടിൽ 63,56,460 രൂപയുടെ നിക്ഷേപമുണ്ട്. കാർഷികപെൻഷനായി പ്രതിമാസം ലഭിക്കുന്ന 1600 രൂപ മാത്രമാണ് അമ്മയുടെ വരുമാനമാർഗം. മകൻ എന്നപേരിൽ ശ്രീജിത്ത് എന്നയാളെയാണ് അവകാശിയായി ചേർത്തിരിക്കുന്നത്. ശ്രീജിത്ത് എന്നപേരുള്ള മകൻ ഇവർക്കില്ല.തട്ടിപ്പുനടന്ന കാലത്ത് അരവിന്ദാക്ഷന്റെ ഭാര്യ ഷീലയുടെ പേരിലുള്ള സ്ഥലം ദുബായിൽ താമസിക്കുന്ന അജിത്‌മേനോന് 85 ലക്ഷം രൂപയ്‌ക്ക് വിറ്റിട്ടുണ്ട്.
അറസ്റ്റിലായ പി. സതീഷ്‌കുമാറിനൊപ്പം വസ്തു കച്ചവടവുമായി ബന്ധപ്പെട്ട് ദുബായ് സന്ദർശിച്ചിട്ടുണ്ട്. ചാക്കോ എന്നയാൾക്കൊപ്പവും രണ്ടുതവണ ദുബായിലെത്തി. യാത്രയുടെ ഉദ്ദേശ്യവും സ്ഥലമിടപാടിനെക്കുറിച്ചുള്ള വിശദാംശങ്ങളും വെളിപ്പെടുത്താൻ അരവിന്ദാക്ഷൻ തയ്യാറാകുന്നില്ല. തന്റെയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും നൽകുന്നില്ല.അരവിന്ദാക്ഷൻ മൂന്നാംപ്രതിയും ജിൽസ് നാലാംപ്രതിയുമാണ്. ഇരുവരും ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ല. പണമിടപാടുകൾ, നിക്ഷേപങ്ങൾ, തട്ടിപ്പിന്റെയും പണമിടപാടുകളുടെയും വിവരങ്ങൾ എന്നിവയടക്കം നൽകാത്ത സാഹചര്യത്തിൽ ലഭ്യമായ വിവരങ്ങളിൽ വിശദ അന്വേഷണം നടത്തിയശേഷം വീണ്ടും ചോദ്യംചെയ്താൽ മതിയാവുമെന്ന് ഇ.ഡി കോടതിയെ അറിയിച്ചു.വൻതുകയുടെ തട്ടിപ്പും പണമിടപാടുകളുമാണ് ബാങ്കിലും പുറത്തും നടന്നത്.
അന്വേഷണം പ്രാഥമികഘട്ടത്തിലാണ്. കുറ്റവാളികളെ മുഴുവൻ കണ്ടെത്താനായിട്ടില്ല. മുഴുവൻ പേരുടെയും പങ്കാളിത്തം കണ്ടെത്താൻ കൂടുതൽ സമയം ആവശ്യമാണെന്നും ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ എസ്.ജി. കവിത്കർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ സിപിഐഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടെത്തല്‍ തള്ളി ഇരിക്കുകയാണ് പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക്. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഇത്തരം തെറ്റായ വാര്‍ത്തകള്‍ ബാങ്ക് ഡെപ്പോസിറ്റര്‍മാരില്‍ ആശങ്കയുണ്ടാക്കുമെന്നും ബാങ്ക് പ്രസിഡന്റ് അറിയിച്ചു. ഇതിലൂടെ ബാങ്കിലെ സാധാരണ ജനങ്ങള്‍ നിക്ഷേപം പിന്‍വലിക്കാന്‍ മാത്രമെ ഉപകരിക്കൂവെന്നും ബാങ്ക് പ്രസിഡന്റ് വ്യക്തമാക്കി.90 വയസ്സുള്ള അമ്മയുടെ അക്കൗണ്ടില്‍ 63 ലക്ഷത്തിന്റെ നിക്ഷേപമുണ്ടെന്നും കള്ളപ്പണ ഇടപാട് നടന്ന കാലയളവിലാണ് ഈ പണം അക്കൗണ്ടിലേക്ക് എത്തിയതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇ ഡി കണ്ടെത്തിയത്.അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിലെ നോമിനി അറസ്റ്റിലായ പി സതീഷ് കുമാറിന്റെ സഹോദരന്‍ പി ശ്രീജിത്ത് ആണ്. ബാങ്കില്‍ മകന്‍ എന്നാണ് നോമിനിയുടെ ബന്ധം കാണിച്ചിട്ടുളളത്. അതുകൊണ്ട് ഇത് വ്യാജ നോമിനിയാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























