Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

പുരുഷു എന്ന അനുഗ്രഹിക്കണം...എം.കെ.കണ്ണൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻപിൽ...ഇന്നു വീണ്ടും ഹാജരാകാനിരിക്കെയാണ്, കണ്ണൻ മുഖ്യമന്ത്രിയെ കണ്ടത്...കഴിഞ്ഞ ദിവസം ഏഴു മണിക്കൂറോളം കണ്ണനെ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു....

29 SEPTEMBER 2023 02:39 PM IST
മലയാളി വാര്‍ത്ത

മീശ മാധവൻ സിനിമയിലെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഭാഗമാണ് ജഗതിയുടെ കഥാപാത്രം പറയുന്ന പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന് പറയുന്ന ആ ഒരു ഡയലോഗ്. ഇന്നും അത് മലയാളികൾ നെഞ്ചിലേറ്റിയ ഡയലോഗാണ്. സുഹൃത്തുക്കൾക്കിടയിൽ ആണെങ്കിലും , ട്രോളുകളിലും വീഡിയോകളിലുമെല്ലാം ഈ ഒരു ഡയലോഗ് ഒരു സ്ഥിരം സാന്നിധ്യമാണ്. . ഇതിപ്പോൾ പറയാൻ കാരണം അത് പോലെയാണ്.. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ.കണ്ണൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. തൃശൂർ രാമനിലയത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കരുവന്നൂർ സഹകരണ ബാങ്ക് ബെനാമി വായ്പ തട്ടിപ്പിന്റെ ഭാഗമായി നടന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നിൽ ഇന്നു വീണ്ടും ഹാജരാകാനിരിക്കെയാണ്, കണ്ണൻ മുഖ്യമന്ത്രിയെ കണ്ടത്.

 

കഴിഞ്ഞ ദിവസം ഏഴു മണിക്കൂറോളം കണ്ണനെ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാൻ നിർദ്ദേശിച്ചതു പ്രകാരമാണ് കണ്ണൻ ഇഡിക്കു മുന്നിലെത്തുന്നത്.ഇന്നു രാവിലെ എട്ടരയോടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. എം.കെ.കണ്ണനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ഇഡിയുടെ ചോദ്യംചെയ്യൽ ഏറെ നിർണായകമാണ്. സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക സിപിഎം നേതാവു കൂടിയായ പി.ആർ.അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇന്നത്തെ ചോദ്യം ചെയ്യൽ നിർണായകമാകുന്നത്.ഇതിനിടെയാണ് അദ്ദേഹം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒന്നാം പ്രതി സതീഷ് കുമാറുമായി പരിചയമുണ്ട് എന്നല്ലാതെ മറ്റു ബന്ധങ്ങളില്ല എന്നാണ് എം.കെ. കണ്ണന്റെ നിലപാട്. ഇഡി അന്വേഷണം മുറുകുന്നതിനിടെ പാർട്ടിയുടെ പിന്തുണ ഉറപ്പിക്കുന്നതിനു കൂടിയാണ് കണ്ണൻ മുഖ്യമന്ത്രിയെ കണ്ടത് എന്നാണ് വിവരം.

മേഖലാ അവലോകന യോഗത്തിനായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും തൃശൂരിലെത്തിയത്.ഒറ്റരുത് പ്ളീസ് എന്നുള്ള സൂചനയാണ്കൊടുത്തത്.അതിനിടെ, കണ്ണനെതിരെ ഗുരുതര ആരോപണവുമായി വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി വി.ബി. സിജിലും രംഗത്തെത്തി. ദേശസാത്കൃത ബാങ്കിൽ‌നിന്നു കേരള ബാങ്കിലേക്കു വായ്പ ടേക്ക് ഓവർ ചെയ്യിച്ചതിനു കമ്മിഷൻ ആയി മൂന്നരലക്ഷം രൂപ തന്റെ കയ്യിൽനിന്നു കണ്ണൻ തട്ടിയെടുത്തെന്നാണു സിജിലിന്റെ പരാതി. കരുവന്നൂർ കേസിലെ മുഖ്യപ്രതി പി.സതീഷ് കുമാറാണു കണ്ണനുവേണ്ടി തന്റെ കയ്യിൽനിന്നു പണം കൈപ്പറ്റിയതെന്നും സിജിൽ പറഞ്ഞു.ദേശസാത്കൃത ബാങ്കിൽ ഭൂമി പണയംവച്ചു താനെടുത്ത വായ്പ 17 ലക്ഷം രൂപയുടെ കുടിശികയായി മാറിയിരുന്നു. 5% കമ്മിഷൻ കണ്ണൻ ആവശ്യപ്പെട്ടു. ഇടപാട് ഉറപ്പിച്ചതോടെ 17 ലക്ഷം തന്റെ പേരിൽ ബാങ്കിലടച്ചു സതീഷ് കുമാർ ആധാരങ്ങൾ കൈപ്പറ്റി. ഈ ആധാരം കേരള ബാങ്കിൽ പണയംവച്ച് 70 ലക്ഷം രൂപയുടെ വായ്പ പാസാക്കി. കണ്ണന്റെ സ്വാധീനമുപയോഗിച്ചു നടപടികൾ വേഗത്തിലാക്കിയെന്നും സിജിൽ പറഞ്ഞു. എന്നാൽ, സിജിലിന്റെ വായ്പയെപ്പറ്റി അറിയില്ലെന്നാണു കണ്ണന്റെ പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (1 hour ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (1 hour ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (2 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (4 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (4 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (4 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (6 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (6 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (6 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (6 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends