'ടൂറിസം വകുപ്പിന് കായംകുളത്തിനോട് അവഗണന, റിയാസിനെ സമീപിച്ചിട്ടും പരിഹാരമില്ല'...മണ്ഡലത്തിലെ വിനോദ സഞ്ചാര മേഖല അവഗണനയാല്‍ വീര്‍പ്പ് മുട്ടുകയാണെന്നും യു പ്രതിഭ...പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തി....

ടൂറിസം വകുപ്പ് കായംകുളം മണ്ഡലത്തോടു കടുത്ത അവഗണന കാട്ടുന്നുവെന്ന പരാതിയുമായി യു.പ്രതിഭ എംഎൽഎ. മണ്ഡലത്തിലെ വിനോദസഞ്ചാര മേഖല അവഗണനയാൽ വീർപ്പുമുട്ടുകയാണെന്ന് എംഎൽഎ ആരോപിച്ചു. കായംകുളം കായലോരത്തെ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്യുമ്പോഴാണ്, ഭരണകക്ഷി എംഎൽഎ കൂടിയായ പ്രതിഭ വിമർശനമുയർത്തിയത്.വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് അടക്കം പല മന്ത്രിമാരെ സമീപിച്ചെങ്കിലും പ്രശ്നത്തിനു പരിഹാരം കണ്ടെത്താനായില്ലെന്നും കായംകുളവും ആലപ്പുഴയുടെ ഭാഗമാണെന്നു ഭരണാധികാരികൾ ഓർക്കണമെന്നും പ്രതിഭ പറഞ്ഞു. ‘ടൂറിസം എന്നു പറഞ്ഞാൽ ആലപ്പുഴ ബീച്ചും പുന്നമടക്കായലും ആണെന്ന മിഥ്യാധാരണ ടൂറിസം വകുപ്പിന് എപ്പോഴുമുണ്ട്.
ലോകപ്രശസ്തമായ കെട്ടുകാഴ്ചകൾ നടക്കുന്ന സ്ഥലമാണ് കായംകുളം. പരമ്പാരഗതമായി ആലപ്പുഴയോടൊപ്പം തന്നെ വ്യവസായങ്ങൾ നടന്നിരുന്ന സ്ഥലമാണിത്. നിർഭാഗ്യവശാൽ അങ്ങേയറ്റം അവഗണനയാണ് കായംകുളം നേരിടുന്നത്.ആലപ്പുഴയുടെ ഒരു ഭാഗം തന്നെയാണ് ഏറ്റവും ശ്രദ്ധേയമായ ഈ കായംകുളം എന്ന് അധികാരികൾ ഓർക്കണം. അങ്ങേയറ്റം അവഗണനയാൽ വീർപ്പു മുട്ടുന്ന വിനോദസഞ്ചാര മേഖലയാണ് കായംകുളത്ത് ഉള്ളത് എന്നും ഓർമിപ്പിക്കുന്നു’’ – പ്രതിഭ പറഞ്ഞു.ലോക ടൂറിസം ദിനത്തില്‍ കേരളത്തിന് അഭിമാന നേട്ടം. കേന്ദ്ര ടൂറിസം വകുപ്പ് പ്രഖ്യാപിച്ച പുരസ്‍കാരത്തിന് ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍ അര്‍ഹമായി.
രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡാണ് കാന്തല്ലൂരിന് ലഭിച്ചിരിക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ പ്രദേശമാണ് കാന്തല്ലൂർ. പഞ്ചായത്തുമായി ചേർന്ന് ഉത്തരവാദിത്ത ടൂറിസം മിഷനാണ് കാന്തല്ലൂരിലെ പദ്ധതി നടപ്പാക്കിയത്. കേരള മാതൃക അംഗീകരിക്കപ്പെടുന്നത് അഭിമാനകരമാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു.
https://www.facebook.com/Malayalivartha


























