കേരളത്തിൽ അടുത്ത പ്രളയവും ഉരുൾപൊട്ടലും? 2018 ആവർത്തിക്കുമോ! ഡാമുകളിൽ നീരൊഴുക്ക് ശക്തം!

ഇന്നു മുതല്‍ ഒരാഴ്ച കേരളത്തില്‍ പ്രളയത്തിനും പ്രകൃതിദുരന്തത്തിനും സാധ്യതയേറിയിരിക്കുന്നു. ഏതു നിമിഷവും സംസ്ഥാനമൊട്ടാകെയോ പ്രാദേശിക തലത്തിലോ കനത്ത മഴയ്ക്കും ഇടിമിന്നലിനും പ്രളയത്തിനും ഉരുള്‍പൊട്ടലിനുമുള്ള സാധ്യതയാണ് കാലാവസ്ഥാ വിഭാഗം പ്രവചിക്കുന്നത്. ഇന്നു മുതല്‍ ഞായറാഴ്ചവരെ അതിജാഗ്രതാ നിര്‍ദേശമാണ് സംസ്ഥാനത്തുടനീളം പുറപ്പെടുവിച്ചിരിക്കുന്നത്.
കേരളത്തില്‍ മഹാപ്രളയങ്ങളും ഉരുള്‍പൊട്ടലും ഏറെയുണ്ടായതും സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് എന്നതാണ് ആശങ്ക ഉയര്‍ത്തുന്ന പ്രധാന കാര്യം. പുത്തുമല, പെട്ടിമുടി, കൂട്ടിക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍നാശം വിതച്ച ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലും സംഭവിച്ചതെല്ലാം ഇതേ കാലത്താണ്. ഡാമുകളിൽ എല്ലാം നീരോഴുക്ക് ശക്തമാണ്. മലയോരത്ത് ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അതിശക്തമായ കരുതലുകളാണ് കേരളം എടുക്കുന്നത്.
ചെറിയൊരു പ്രദേശത്ത് മേഘസ്‌ഫോടനമുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ അതിവര്‍ഷമുണ്ടാവുകയും പിന്നാലെ മണ്ണിടിച്ചിലും പ്രളയവും വന്‍നാശനഷ്ടവുമുണ്ടാവുകയാണ് പതിവ്. കേരളത്തിലെ മലയോരമേഘലയില്‍ ഏതു നിമിഷവും സമാനമായ ദുരന്തങ്ങള്‍ക്ക് സാധ്യയേറിയതോടെ അതിജാഗ്രത പുലര്‍ത്താനാണ് ജനങ്ങള്‍ക്കുള്ള നിര്‍ദേശം. സംസ്ഥാനത്തെ ഭയാനകമായ രീതിയിലുള്ള ദുരന്തങ്ങളെല്ലാം സംഭവിക്കുന്ന രാത്രി കാലത്താണ് എന്നത് മലയോരമേഖലയില്‍ കനത്ത ആശങ്ക പരുത്തുന്നുണ്ട്.
ഇന്നു മുതല്‍ അടുത്ത മാസം ആദ്യ വാരം വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. നാളെയോടെ ആന്‍ഡമാന്‍ കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടുകയാണ്.
ഇതേ തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി മാറുമെന്നിരിക്കെ വരുംദിവസങ്ങളില്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് കേരളത്തില്‍ ഈ ദിവസങ്ങളില്‍ മഴ ശക്തമാകുന്നത്. 30വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതും ഈ സാഹചര്യത്തിലാണ്. മുന്‍പ് ദുരന്തങ്ങളുണ്ടായ മേഖലയിലെല്ലാം വിവിധ വകുപ്പുകള്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നു.
സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്നു വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 14 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ തുടരുകയാണ്.
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടതോടെയാണ് മഴസാധ്യത പ്രവചിക്കുന്നത്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ - ഗോവ തീരത്തിന് സമീപം ന്യൂന മര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 24, മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ചു പടിഞ്ഞാറു -വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാനാണ് സാധ്യത.
വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂന മര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 48, മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ചു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു ഒഡിഷ - പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്. കേരളത്തില്‍ അടുത്ത 5 ദിവസം ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത.
ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, തമിഴ്‌നാട്, ഒഡിഷ എന്നീ സംസ്ഥാനങ്ങള്‍ക്കു മുകളില്‍ നിലവില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിനൊപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിനും സാധ്യതയേറിയിരിക്കുന്നു. നാളെയോടെ വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതചുഴി രൂപപ്പെടുന്ന സാഹചര്യത്തില്‍ കേരള തീരത്ത് കടലാക്രമണം ശക്തമാകാനിടയുണ്ട്.
ദേശീയതലത്തില്‍ ഇക്കൊല്ലത്തെ കാലവര്‍ഷം പിന്‍വാങ്ങാനൊരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായ ന്യൂനമര്‍ദവും പെരുമഴയും ഉണ്ടായിരിക്കുന്നത്. അതേ സമയം കേരളത്തില്‍ മഴ ഒരു മാസംകൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നു മുതല്‍ ഒരാഴ്ച കേരളത്തിലെ മലയോര മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ഇന്നലെ രാത്രിയിലും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇക്കൊല്ലം സ്ംസ്ഥാനത്ത് റിക്കാര്‍ഡ് മഴക്കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അണക്കെട്ടുകളുടെ സംഭരണശേഷിയില്‍ 40 ശതമാനത്തിലേറെ കുറവാണുള്ളത്. ഇടുക്കി ജലാശയത്തില്‍ 38 ശതമാനം മാത്രമാണ് വെള്ളമുള്ളത്. എത്ര വലിയ പ്രളയം സംഭവിച്ചാലും ഇടുക്കി, ശബരിഗിരി അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവരില്ലെന്നതാണ് ഏക ആശ്വാസം.
നിലവിലെ സാഹചര്യത്തില്‍ എത്ര വലിയ പ്രളയം സംഭവിച്ചാലും ഈ അണക്കെട്ടുകളില്‍ പകുതി പോലും ജനനിരപ്പ് ഉയരാനുള്ള സാഹചര്യമില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ശേഷിയുടെ പകുതിയോളമാണ് ജലനിരപ്പുള്ളത്. കാലം തെറ്റി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയും ഭീതിപരത്തുന്നുണ്ട്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറ ജനലും വാതിലും അടച്ചിട്ട് സുരക്ഷിതരാകണമെന്നാണ് ജാഗ്രതാ നിര്‍ദേശമുള്ളത്.. അതേ സമയം കാലവര്‍ഷം അവസാനിരിക്കെ സംസ്ഥാനത്ത് 38 ശതമാനം മഴക്കുറവാണുണ്ടായിരിക്കുന്നത്. 1976 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 1229.5 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























