മുരളീധരനെ നിലത്ത് ഇറക്കാൻ ശോഭ? പത്തനംതിട്ടയിൽ ഉണ്ണി മുകുന്ദനും! സുരേന്ദ്രന് ആപ്പ് വച്ചു!

തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍കോട് ലോക്‌സഭാ മണ്ഡലങ്ങളിലാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതില്‍ കൂടുതല്‍ പ്രതീക്ഷയുള്ളത് തിരുവനന്തപുരവും തൃശൂരുമാണ്. തിരുവനന്തപുരത്ത് ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. ദേശീയ നേതാവിനെ തന്നെ മണ്ഡലത്തിലേക്ക് പരിഗണിക്കണമെന്ന ആവശ്യം സംസ്ഥാന നേതാക്കൾ ഉയർത്തുന്നുണ്ട്.
ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായ പാര്‍ലമെന്റ് മണ്ഡലമായ തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമൻ, രാജീവ് ചന്ദ്രശേഖർ എന്നീ പേരുകളാണു സജീവം. 2014 ൽ ഒ രാജഗോപാലിലൂടെ 282336 വോട്ടായിരുന്നു ബി ജെ പി മണ്ഡലത്തിൽ നേടിയത്. 2019 ൽ കുമ്മനം രാജശേഖരൻ 316142 വോട്ടുകളും നേടി. രാജീവ് ചന്ദ്രശേഖറിന്റെ പേരു പാലക്കാട്ടേക്കും പറയുന്നുണ്ട്.
എന്നാൽ കൃഷ്ണകുമാറിനെ പോലെ പ്രവർത്തകർക്കു സ്വീകാര്യനായ ആളുള്ളപ്പോൾ പുറത്തു നിന്നു സ്ഥാനാർഥി വേണോ എന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം. ശശി തരൂര്‍ കോണ്‍ഗ്രസ് സ്ഥാനാഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ മികച്ച എതിരാളിയെ സമയെമെടുത്ത് കണ്ടെത്തിയാല്‍ മതിയെന്നാണ് ബിജെപി തീരുമാനം.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മല്‍സരിക്കുമെന്ന് അഭ്യൂഹമുണ്ട്. മലയാളികല്ലാത്ത പ്രമുഖരും പരിഗണനയിലാണ്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് വരുന്ന തിരുവനന്തപുരം പാര്‍ട്ടിയുടെ എ പ്ലസ് വിഭാഗത്തിലുള്ള മണ്ഡലം കൂടിയാണ്. ക്രമമായി വോട്ടുശതമാനം കൂടുന്നതാണ് ചരിത്രം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു കഴിഞ്ഞു.
സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. മത്സരിക്കണമെന്നാണ് എല്ലാവരുടേയും അഭ്യര്‍ത്ഥന. കേരളം തന്റെ കര്‍മ്മഭൂമിയാണ്. കേരളത്തിന്റെ ശബ്ദമുയര്‍ത്താന്‍ ഉത്തരവാദിത്തമുണ്ട്. അവര്‍ക്ക് വേണ്ടി അഭിമാനത്തോടെ സംസാരിച്ചിട്ടുണ്ട്. കേരളത്തില്‍ ഉണ്ടാകണമെന്ന് എല്ലാവരും ആവശ്യപ്പെടുന്നത്. കൂടുതല്‍ സമയം അവിടെ ഉണ്ടാകുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.
കേന്ദ്രമന്ത്രി വി. മുരളീധരന്റെ പേര് ആറ്റിങ്ങലിലേക്കാണു കേൾക്കുന്നത്. ശോഭാ സുരേന്ദ്രൻ ഉടക്കുമോ ഇല്ലയോ എന്നതാണ് കണ്ടറിയേണ്ടത്. ശോഭാ സുരേന്ദ്രനു ജനപിന്തുണയുള്ള മണ്ഡലം വിട്ടുകൊടുക്കണമെന്ന ചർച്ചകളും അണിയറയിൽ നടക്കുന്നുണ്ട്. പിണക്കിയാൽ കാര്യങ്ങൾ കൂടുതൽ അവതാളത്തിലാകും.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനിലൂടെ മിന്നുന്ന പ്രകടനമായിരുന്നു ബിജെപി കാഴ്ചവെച്ചത്. ഇത്തവണ മണ്ഡലത്തിൽ ശോഭയ്ക്ക് പകരം മുരളീധരനെ മത്സരിപ്പിക്കാനാണ് നേതൃത്വത്തിന്റെ നീക്കം. മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.
രാജ്യത്ത് ബിജെപി 160 ലോക്‌സഭാ മണ്ഡലങ്ങള്‍ പ്രത്യേകം തിരഞ്ഞെടുത്തിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേരിയ വോട്ടിന് ജയിക്കുകയും തോല്‍ക്കുകയും ചെയ്ത മണ്ഡലങ്ങളാണിത്. തിരുവനന്തപുരം മണ്ഡലവും ഇതില്‍പ്പെടും. ഈ 160 മണ്ഡലങ്ങളില്‍ പകുതിയെങ്കിലും ജയിക്കാന്‍ സാധിച്ചാല്‍ നരേന്ദ്ര മോദി സര്‍ക്കാരിന് മൂന്നാമതും അധികാരത്തിലെത്താന്‍ യാതൊരു തടസവുമുണ്ടാകില്ല.
ഗവർണർ സ്ഥാനം വിട്ടു തിരികെയെത്തിയ കുമ്മനം രാജശേഖരന് ഇത്തവണ സീറ്റു നൽകണമെന്നും പത്തനംതിട്ടയിൽ മത്സരിപ്പിക്കണമെന്നും ആർഎസ്എസിന്റെ നിർദേശമുണ്ട്. എന്നാൽ സിനിമാതാരം ഉണ്ണി മുകുന്ദൻ തയാറാണെങ്കിൽ പത്തനംതിട്ടയിൽ നിർത്താമെന്നും ആലോചിക്കുന്നുണ്ട്. ഒപ്പം കെ. സുരേന്ദ്രന്റെ പേരും അവിടെ പരിഗണിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























