പ്രഗ്യാൻ റോവർ നിദ്രയിൽ നിന്ന് ഉണർന്നില്ലെങ്കിലും അത് ദൗത്യത്തിന് തിരിച്ചടി ആകില്ല; തുറന്നടിച്ച് ഐ.എസ്.ആര്‍.ഒ മേധാവി എസ്. സോമനാഥ്

ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്‍റെ ഭാഗമായ പ്രഗ്യാൻ റോവർ നിദ്രയിൽനിന്ന് ഉണരണമെന്ന ആഗ്രഹം എല്ലാവർക്കും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ഈ വിഷയത്തിൽ നിർണായക പ്രതികരണം നടത്തിയിരിക്കുകയാണ് ഐ.എസ്.ആര്‍.ഒ മേധാവി എസ്. സോമനാഥ്. പ്രഗ്യാൻ റോവർ നിദ്രയിൽ നിന്ന് ഉണർന്നില്ലെങ്കിലും അത് ദൗത്യത്തിന് തിരിച്ചടി ആകില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ചെയ്യേണ്ടതെല്ലാം റോവര്‍ പൂര്‍ത്തിയാക്കി.
ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിനോടനുബന്ധിച്ച് പ്രഗ്യാന്‍ റോവര്‍ നിദ്രയില്‍നിന്ന് ഉണര്‍ന്നില്ല. എങ്കിലും ദൗത്യത്തിന് തിരിച്ചടിയാകില്ലെന്നാണ് ഐ.എസ്.ആര്‍.ഒ മേധാവി എസ്. സോമനാഥ് പറഞ്ഞിരിക്കുന്നത്. ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സന്ദര്‍ശിക്കവേയാണ് അദ്ദേഹം പറഞ്ഞത്. ചന്ദ്രനിലെ കടുത്ത കാലാവസ്ഥയിലും അതിശൈത്യത്തിലും റോവറിലെ ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍ക്ക് നാശം സംഭവിച്ചിട്ടില്ലെങ്കില്‍ വീണ്ടും ഉണരും. സൂര്യപ്രകാശം പതിക്കാതിരുന്ന ദിനങ്ങളില്‍ പൂജ്യത്തിനും 200 ഡിഗ്രി സെല്‍ഷ്യസിനും താഴെയായിരുന്നു ചന്ദ്രനിലെ ഊഷ്മാവ്.
ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ 'ചന്ദ്രയാന്‍ -മൂന്ന്' വിക്ഷേപിച്ചത്. ആഗസ്റ്റ് 23നാണ് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്. ഭൂമിയിലെ 14 ദിവസങ്ങള്‍ക്ക് സമാനമായ, സൂര്യപ്രകാശമുള്ള ഒരു ചാന്ദ്രദിവസമാണ് ലാന്‍ഡറും റോവറും എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയത്.ചന്ദ്രനില്‍ രാത്രിയായതോടെ സെപ്റ്റംബര്‍ രണ്ടിനാണ് ലാന്‍ഡറിനെയും റോവറിനെയും നിദ്രയില്‍ (സ്ലീപ്പിങ് മോഡ്) ആക്കിയത്.
ചന്ദ്രനില്‍ സൂര്യനുദിച്ച് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും വിക്രം ലാന്‍ഡറില്‍നിന്നും റോവറില്‍നിന്നും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. നിദ്രയില്‍ ആക്കിയ ഉപകരണങ്ങള്‍ സൂര്യപ്രകാശമേറ്റ് വീണ്ടും ഉണരുമോ എന്നാണ് നോക്കുന്നത്.അത് സംഭവിച്ചാല്‍ ചന്ദ്രനില്‍ പര്യവേക്ഷണം തുടരാന്‍ കഴിയും. ഒരു ചാന്ദ്രദിവസം (ഭൂമിയിലെ 14 ദിവസം) കൂടി ഇതിനായി കാത്തിരിക്കാമെന്ന് എസ്. സോമനാഥ് നേരത്തേ പറഞ്ഞിരുന്നു. സൂര്യപ്രകാശം ലഭിക്കുന്നതോടെ ബാറ്ററികള്‍ സോളാര്‍ പാനലിലൂടെ വീണ്ടും ചാര്‍ജ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha


























