തെക്കന്‍ഗാസയില്‍ 18 ലക്ഷം പേര്‍ക്ക്...അന്ത്യാശാസനം ഇനി കൂട്ടക്കൊല

ഗാസയിലെ അവസാനത്തെ ഹമാസ് തീവ്രവാദിയെയും കൊന്നൊടുക്കാനാണ് നെതന്യാഹു ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. എന്നാല്‍ കടുത്ത ആക്രമണത്തില്‍ കൂട്ടക്കൊല ഒഴിവാക്കണമെങ്കില്‍ നാടും വീടും വിട്ട് എന്നേക്കുമായി ഓടിക്കോളാനാണ് ഇസ്രായേലിന്റെ അന്ത്യശാസനം. ഇതോടെ ലോകത്തിലെതന്നെ ഏറ്റവും വലിയ അഭയാര്‍ഥി പലായുദ്ധം രണ്ടു മാസം പൂര്‍ത്തിയായിട്ടും പതിനാറായിരം പേര്‍ കൊലചെയ്യപ്പെട്ടിട്ടും വലിയൊരു നേട്ടം അവകാശപ്പെടാനില്ലാത്ത ഇസ്രായേല്‍ സൈന്യം തെക്കന്‍ മേഖലയില്‍ തമ്പടിച്ച് പാലസ്തീനികളെ കൂട്ടത്തോടെ ഒഴിപ്പിപ്പിച്ചുവരികയാണ്.
അതേ സമയം ആക്രമണം നടക്കുന്ന മേഖലകളില്‍നിന്ന് ഒഴിഞ്ഞുപോകാനാണ് നിര്‍ദേശം നല്‍കുന്നതെന്നാണ് ഇസ്രായേലിന്റെ വിശദീകരണം. ഓരോ ദിവസവും പുതിയ കേന്ദ്രങ്ങളില്‍ മാരക ബോംബുവര്‍ഷം നടത്തിക്കൊണ്ടിരിക്കെ തെക്കന്‍ ഗാസയിലെ 18 ലക്ഷം പാലസ്തീനികളും അവിടെനിന്ന് പാലായനം ചെയ്തുകൊണ്ടിരിക്കും. വടക്കന്‍ ഗാസയും തെക്കന്‍ ഗാസയും ഒഴിപ്പിക്കും വരെ പോരാട്ടം തുടരാനാണ് ഇസ്രായേലിന്റെ അന്തിമ തീരുമാനം.
ഇസ്രായേല്‍ തെക്കന്‍ ഗസ്സയില്‍ നടത്തുന്നത് നേരത്തെ വടക്കന്‍ മേഖലയില്‍ നടത്തിയതിന് സമാനമായ കനത്ത ആക്രമണമാണ്. തെക്കന്‍ഗാസയിലെ നാല് പ്രധാന ആശുപത്രികളിലും ഹമാസ് തീവ്രവാദികള്‍ തമ്പടിച്ചിരിക്കുകയാണെന്നും ഇവര്‍ കീഴടങ്ങുന്നില്ലെങ്കില്‍ ആശുപത്രികള്‍ തകര്‍ക്കുമെന്നുമാണ് ഇസ്രായേലിന്റെ ഭീഷണി.
നിലവില്‍ ഗാസയില്‍ 19 ലക്ഷം പേര്‍ അഭയാര്‍ഥികളായതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍.
വീടുകള്‍ നഷ്ടമായവര്‍ തെരുവുകളില്‍ തമ്പ് കെട്ടിയും പാര്‍ക്കിങ് കേന്ദ്രങ്ങളിലുമാണ് കഴിയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ദിവസം ഹമദ് സിറ്റി ഒഴിയാന്‍ ഇസ്രായേല്‍ സേന അന്ത്യശാസനം നല്‍കിയിരുന്നു. നാലു മണിക്കൂര്‍ കഴിയേണ്ട താമസം അവിടെ ബോംബറുകള്‍ കനത്ത വ്യോമാക്രമണം നടത്തിയതില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു. ഇത്തരത്തില്‍ ഓരോ സ്ഥലത്തും ഇസ്രായേല്‍ അതിമാരകമായ പോരാട്ടം നടത്തിവരികയാണ്.
ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രി പരുക്കേറ്റവരെക്കൊണ്ടും മരിച്ചവരെക്കൊണ്ടും നിറഞ്ഞിരിക്കുകയാണ്. തെക്കന്‍ ഗാസയുടെ തുടര്‍ച്ചയായി വടക്കന്‍ ഗാസയിലും ഇസ്രയേല്‍ സൈന്യം ശക്തമായ ആക്രമണം തുടരുകയാണ്. ഹമാസ് താവളമുണ്ടെന്ന് പറഞ്ഞ് ജബാലിയ അഭയാര്‍ഥി ക്യാംപ് വീണ്ടും ആക്രമിച്ചതില്‍ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു. നാനൂറിലേറെ കേന്ദ്രങ്ങളില്‍ ഒറ്റരാത്രി ഇസ്രായേല്‍ ബോംബിട്ടു. ആക്രമണങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇന്നു വൈകുന്നേരത്തോടെ മരണസംഖ്യ പതിനേഴായിരമായി ഉയരുകയാണ്.
പതിനായിരങ്ങള്‍ പലായനംചെയ്യുന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും തെക്കന്‍ ഗാസയുടെ വിവിധ പ്രദേശങ്ങളിലും അതിശക്തമായ ആക്രമണം നടത്തിവരികയാണ് ഇസ്രായേല്‍ സൈന്യം. ജബാലിയ, ശുജായിയ, ഖാന്‍ യൂനുസ് എന്നിവിടങ്ങളില്‍ ഹമാസുമായി നേര്‍ക്കുനേരെയുള്ള യുദ്ധമാണ് നടക്കുന്നത്.
അതിനിടെ ചെറുത്തുനില്‍പ്പ് അജയ്യമായി തുടരുകയാണെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാന്‍ അവകാശപ്പെട്ടു. ഇന്നലെ മാത്രം ഇസ്രായേലിന്റെ 24 സൈനിക വാഹനങ്ങള്‍ തകര്‍ത്തുവെന്നും ആസന്നഭാവിയില്‍ ഇസ്രായേലിനെ ഉന്‍മൂലനം ചെയ്യുമെന്നും ഹമാസ് പറയുന്നു. വേണ്ടിവന്നാല്‍ സിറിയയില്‍ നിന്ന് അതിമാരമായ ബോംബുകള്‍ വാങ്ങി ഇസ്രായേലിനെതിരെ പ്രയോഗിക്കുമെന്നാണ് ഹമാസുകളുടെ വെല്ലുവിളി.
3.8 ലക്ഷം നിവാസികളുള്ള ഖാന്‍ യൂനിസില്‍ രണ്ടേമുക്കാല്‍ ലക്ഷത്തോളം അഭയാര്‍ഥികള്‍ കൂടി എത്തിച്ചേര്‍ന്നിരിക്കുന്നു. ഈ നഗരം പൂര്‍ണമായി ഒഴിയാന്‍ ഇസ്രയേല്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇവിടെനിന്ന് പാലസ്തീനികള്‍ക്ക് ഇനി പോകാനുള്ള ഏകയിടം ഈജിപ്ത് അതിര്‍ത്തിയോടു ചേര്‍ന്നുള്ള റഫയാണ്. നാസര്‍ ആശുപത്രി പരിസരത്ത് 50 ദിവസങ്ങളായി തമ്പടിച്ച ഒട്ടേറെ കുടുംബങ്ങള്‍ സാധനങ്ങള്‍ പെറുക്കിക്കൂട്ടി അവസാനത്തെ അത്താണിയായ റഫയിലേക്കു തിരിച്ചുകഴിഞ്ഞു.
റഫയിലെ 2.8 ലക്ഷം വരുന്ന ജനസംഖ്യയുടെ ഏതാണ്ട് ഇരട്ടിയോളം പേര്‍ ഇവിടെ പലായനം ചെയ്ത് എത്തിയിട്ടുണ്ട്. 7.5 ലക്ഷത്തോളം പേര്‍ കഴിയുന്നിടത്തേക്ക് ഖാന്‍ യൂനിസില്‍നിന്നുള്ള ആറു ലക്ഷം പേര്‍ കൂടി വരുന്നതോടെ അഭയാര്‍ഥികളുടെ നരകയാതന ലോകത്തിന് കാണെണ്ടിവരും.
https://www.facebook.com/Malayalivartha