താമരശ്ശേരിയില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന് ഐ.ടി പരീക്ഷയില്‍ എ പ്ലസ്

.താമരശ്ശേരിയില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസിന് (15) എസ്.എസ്.എല്‍.സി പരീക്ഷ ഫലം വന്നപ്പോള്‍ ഐ.ടി പരീക്ഷയില്‍ എ പ്ലസ്. സമൂഹമാധ്യമങ്ങളിലടക്കം ഷഹബാസിന്റെ സുഹൃത്തുക്കളും അധ്യാപകരും പരീക്ഷ ഫലം പങ്കുവെച്ചു.
പഠനത്തില്‍ മിടുക്കനായ ഷഹബാസിന് പരീക്ഷ എഴുതാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ മികച്ച വിജയം ലഭിക്കുമായിരുന്നെന്ന് എളേറ്റില്‍ എം.ജെ.എച്ച്.എസ്.എസിലെ അധ്യാപകരും പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 27ന് താമരശ്ശേരി ട്യൂഷന് സെന്ററിലെ നിസ്സാര കാര്യങ്ങളുടെ പേരില്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഷഹബാസിനെ മര്‍ദിക്കുകയും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിക്കുകയുമായിരുന്നു.
ഷഹബാസിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികളുടെ ഫലം പരീക്ഷ ബോര്‍ഡ് തടഞ്ഞുവെച്ചതും മൂന്നു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തതിരിക്കുകയുമാണ്. എസ്.എസ്.എല്‍.സി പരീക്ഷ ഫലം വരുമ്പോള്‍, നിയമ പോരാട്ടവുമായി ഇഖ്ബാല്‍ എറണാകുളത്ത് ഹൈകോടതിയിലായിരുന്നു. നിയമ പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും ക്രിമിനല്‍ മനസ്സുള്ള വിദ്യാര്‍ഥികള്‍ക്ക് ഇത് പാഠമാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളായ വിദ്യാര്‍ഥികളുടെ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha

























